***

പുതിയ നര്‍മ പോസ്റ്റ്‌ .....വായിക്കില്ലേ ചിരിക്കില്ലേ ....കുലുമാല്‍ കുലുമാല്‍

വ്യാഴാഴ്‌ച, ജനുവരി 07, 2010

ഞരക്കങ്ങള്‍

ഞരക്കങ്ങള്‍ ഇണചേര്‍ന്ന കറുത്ത രാവ്
കുപ്പകളില്‍ അമരുന്ന വാവിളികള്‍
എച്ചിലില്‍ പൊതിഞ്ഞ മുഖങ്ങള്‍
ഒട്ടിയ വയറിന്റെ വൈകൃതങ്ങള്‍

ഞരക്കങ്ങള്‍ ഇണചേര്‍ന്ന  കറുത്ത രാവ്
മുറികളില്‍ ശീതളിമയില്‍
നുരയുന്ന മദ്യത്തിനൊപ്പം പുതപ്പിനുള്ളില്‍
സുഖ ഞരക്കങ്ങള്‍ ...പിടച്ചിലുകള്‍

ഞരക്കങ്ങള്‍ ഇണചേര്‍ന്ന കറുത്ത രാവ്
വിപരീതങ്ങള്‍ പിറക്കുന്നിടങ്ങളില്‍
തെരുവും മുറികളും ഒന്നാകുമ്പോള്‍
ഞരക്കങ്ങള്‍ വെറും നാമം മാത്രമാകുന്നു

ശനിയാഴ്‌ച, ജനുവരി 02, 2010

ക്യു....



മുന്നിലുള്ളവന്റെ വിളിയും കാത്ത്
പിന്നിലുള്ളവന്റെ പ്രതീക്ഷ
ഉന്താന്‍ തള്ളാന്‍ തെറിവിളിക്കാന്‍
ഒരു നല്ല അവസരം


മുന്നിലുള്ളവന്‍ തള്ള് കൊള്ളുന്നു
പിന്നിലുള്ളവന്‍ തള്ളുന്നു
നാടുക്കുള്ളവന്‍ മുന്നിലുള്ളവനെ തള്ളുകയും
പിന്നിലുള്ളവന്റെ തള്ള് കൊള്ളുകയും ചെയ്യുന്നു
ഏറ്റവും പിന്നിലുള്ളവന്‍ ഭാഗ്യവാന്‍ .