ഞരക്കങ്ങള്‍ ഇണചേര്‍ന്ന കറുത്ത രാവ്
കുപ്പകളില്‍ അമരുന്ന വാവിളികള്‍
എച്ചിലില്‍ പൊതിഞ്ഞ മുഖങ്ങള്‍
ഒട്ടിയ വയറിന്റെ വൈകൃതങ്ങള്‍
ഞരക്കങ്ങള്‍ ഇണചേര്‍ന്ന കറുത്ത രാവ്
മുറികളില്‍ ശീതളിമയില്‍
നുരയുന്ന മദ്യത്തിനൊപ്പം പുതപ്പിനുള്ളില്‍
സുഖ ഞരക്കങ്ങള്‍ ...പിടച്ചിലുകള്‍
ഞരക്കങ്ങള്‍ ഇണചേര്‍ന്ന കറുത്ത രാവ്
വിപരീതങ്ങള്‍ പിറക്കുന്നിടങ്ങളില്‍
തെരുവും മുറികളും ഒന്നാകുമ്പോള്‍
ഞരക്കങ്ങള്‍ വെറും നാമം മാത്രമാകുന്നു
വ്യാഴാഴ്‌ച, ജനുവരി 07, 2010
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ആദ്യത്തെ സ്റ്റാന്‍സാ മനസ്സില്‍ ഒരു നൊമ്പരം ഉണ്ടാക്കി!
മറുപടിഇല്ലാതാക്കൂതെരുവും മുറികളും ഒന്നാകുമ്പോള്‍
മറുപടിഇല്ലാതാക്കൂഞരക്കങ്ങള് വെറും നാമം മാത്രമാകുന്നു
theruvinte ncharakkam namamathramano........!
മറുപടിഇല്ലാതാക്കൂ