വ്യാഴാഴ്‌ച, ഫെബ്രുവരി 11, 2010
പ്രണയ രസ തന്ത്രം
നിനക്കെന്നെ പ്രണയിക്കാന്‍ ഒരു ദിവസം വേണമോ ..?
ഞാന്‍ നിന്നെ പ്രണയിച്ചത് ഒരു ദിവസം കൊണ്ടായിരുന്നോ ?
നീയും ഞാനും ഒരു ദിവസം മാത്രമേ പ്രണയിക്കുകയുള്ളോ..?
നിന്റെയും എന്റെയും പ്രണയത്തെ നീ കച്ചവടം ചെയ്യുന്നോ..?
ചോക്ലേറ്റുകളും ഐസ്ക്രീമുകളും ആശംസാ കാര്‍ഡുകളും
പാര്‍ക്കും ബീച്ചും സിനിമാ ശാലയും ഒന്നുമില്ലാതെ
നിനക്കെന്നെ പ്രണയിക്കാന്‍ കഴിയില്ല്ലേ ..?
ഞാന്‍ നിന്നെ പ്രണയിച്ചിരുന്നത് ഇതിനു വേണ്ടിയാണോ ?
നിനക്കെന്റെ പ്രണയത്തില്‍ ഒരു തന്ത്രം ഉണ്ടായിരുന്നു
വൃത്തികെട്ട ഉപഭോഗ സംസ്കാരത്തിന്റെ മാര്‍ക്കറ്റിംഗ്
കണ്ണുകളാല്‍ ലോകം കാണുന്ന
മസ്തിഷ്ക്ക ജ്വരം ബാധിച്ച പ്രണയ രസ തന്ത്രം
ബുധനാഴ്‌ച, ഫെബ്രുവരി 03, 2010
കുലുമാല്‍ ..കുലുമാല്‍
13“കുലുമാല്‍ ..കുലുമാല്‍ ..അവനവന്‍ കുഴിക്കുന്ന കുഴികളില്‍ കുരുങ്ങുമ്പോള്‍ കുലുമാല്‍“
എന്റെ സരളെച്ചീ....എന്നാലും നിങ്ങളെ ചെക്കന്‍ ഇത് എന്ത് പണിയാ എടുത്തേ ..കഷ്ടം .
ചായക്കടക്കാരന്‍ ഗോപാലേട്ടന്റെ മൂത്ത മകനാണ് ലിപീഷ് . അവന്റെ ലളിത മനോഹര കോമളമായ
മോന്ത കണ്ടാല്‍ തന്നെ പിണ്ണാക്ക് കലക്കിയാലും കൂടി പശു പോലും വെള്ളം കുടിക്കില്ല ..അത്രയ്ക്ക് കൊടുത്തിട്ടുണ്ട് ദൈവം .
ഇറുങ്ങിയ ട്രൌസറും ഇട്ട് അവന്‍ ഒരു കോലു വണ്ടിയുമായി ഒരു പോക്കുണ്ട് .പൂച്ചട്ടി ,കറിച്ചട്ടി,പപ്പട ചെട്ടി (പണ്ടൊരു പപ്പടം ചോദിച്ചതിനു പപ്പടം വില്‍ക്കാന്‍ വന്ന ഒരു ചെട്ടി അവനെ വഴക്ക് പറഞ്ഞിരുന്നു )ഇതൊക്കെ കണ്ടാല്‍ അവനു തീരാത്ത കലിപ്പാണ്
അത് കൊണ്ട് ആ നാട്ടുകാരെല്ലാം തന്നെ ഇത്യാദി സാധനങ്ങള്‍ ആറടിപൊക്കത്തിലെ വെയ്ക്കാറുള്ളൂ.......കാരണം ലിപീഷിനു നീളം
മൂന്നടിയോളമേ .. ഉള്ളൂ..
മൂക്കളയും ഒലിപ്പിച്ച് വള്ളിട്രൌസറും ..ഒക്കെ ഇട്ടു അവനതു വഴി പഴയ ലാമട്ര ഓട്ടോറിക്ഷയുടെ സൌണ്ടില്‍ വരുന്നത് കണ്ടാല്‍ തന്നെ ..നാട്ടിലുള്ള തറവാട്ടില്‍ പിറന്ന
പിള്ളേരെ ഒക്കെ അച്ഛനമ്മമാര്‍ വീട്ടിനകത്ത് കേറ്റി കതകിന്റെ കുറ്റിയിടും . അത് കൊണ്ട് തന്നെ ലിപീഷ് അന്നാട്ടില്‍ ഒരു ഒറ്റയാനായിരുന്നു .
ദിവസവും സരളേച്ചീന്റെ വീട്ടു മുറ്റത്ത് അരെങ്കിലും പരാതിയുമായി എത്തും ...പശൂന്റെ കെട്ടഴിച്ചു വിടല്‍ , കോഴിയുടെ കാല്‍ എറിഞ്ഞു ഒടിക്കല്‍ , കോലായീല്‍ തൂറിയിടല്‍
തുളസിക്ക് മൂത്രമൊഴിക്കല്‍ , ഇത്യാദി വിനോദങ്ങള്‍ അവന്റെ ഒരു ദിവസത്തെ ചാര്‍ട്ടില്‍ ഉള്ളതാണ് .....പിന്നെ വയസ്സന്‍മ്മാരെ കണ്ടാല്‍ പറയുകയേ വേണ്ട ....നരച്ച മുടിപൊരിക്കല്‍, തൂങ്ങുന്ന ട്രൌസറിന്റെ വള്ളിയില്‍ പിടിച്ചു വലിക്കല്‍ ,ചന്തിക്ക് കവണ കൊണ്ടു എയ്യല്‍ ...ആയതിനാല്‍ ...ഹോള്‍ വൈറ്റേഴ് സിന്റെ പിന്തുണയും അവനു നഷ്ടമായി (കുഴിയിലേക്കു കാലും നീട്ടിയിരിക്കുന്നവര്‍ )
അങ്ങിനെ എല്ലാം കൊണ്ടും അവന്‍ പാര്‍ലിമെന്റിലേക്ക് മത്സരിക്കാന്‍ യോഗ്യനായി വിലസുന്ന കാലം .
ലിപീഷിന്റെ ചേച്ചിക്കൊരാലോചന പയ്യന്‍ പട്ടാളക്കാരന്‍ യുദ്ധത്തില്‍ എന്തോ ..ചക്രമോ ഗിയറോ ലിവറോ ഒക്കെ കിട്ടിയ ആളായിരുന്നു. ചെറുക്കനും കൂട്ടരും ഇന്നു ലതികയെ പെണ്ണുകാണാന്‍ വരികയാണ്...ചായക്കടക്കാരന്‍ ഗോപാലേട്ടനു ഇതില്‍ കവിഞ്ഞൊരു ബന്ധം ഇനി ലഭിക്കാനില്ല ...സരളേച്ചി ഉരുള പോലുള്ള കുറെ പലഹാരങ്ങള്‍
ഉണ്ടാക്കി .പല പല പ്ലേറ്റില്‍ നിരത്തി വച്ചു ..ഇതിനിടയിലാണ് ...അരിയുണ്ട കണ്ട നായകന്‍ ലിപീഷ് ..തന്റെ കോല് വണ്ടി അടുക്കളവഴി വരാന്ത ,കിണറ്റിന്‍ കര , കൂഴിക്കൂട് ,കക്കൂസ് ,കുറ്റിക്കാട്ടിലേക്ക്
പോകുന്ന ഫാസ്റ്റ് പാസഞ്ചര്‍ ആക്കിയത് ....പാത്രത്തിലിരുന്ന അരിയുണ്ടയില്‍ പകുതിയും പോക്കറ്റിലാക്കി പോയ പാസഞ്ചറിന് പിന്നാലെ സരള വടിയും എടുത്തോടി ..തന്റെ ഭാവി വരന് അണ്ണാക്കിലിടാനുള്ള
അരിയുണ്ടയ്ക്ക് വേണ്ടി ലതിക സരളയ്കു പിന്നാലെ പാഞ്ഞു. ഒടുവില്‍ നൈട്രജന്‍ ബലൂണ്‍ കയ്യീന്ന് പോയ കുട്ടിയെപ്പോലെ സരളയും ലതികയും തിരിച്ചു വന്നു .
ഇനി ചെറുക്കന്‍ വരുമ്പോള്‍ എന്ത് കൊടുക്കും സരള ഗോപാലേട്ടനെ വിവരം അറിയിച്ചു കാലത്ത് കടയിലെക്കായി കൊണ്ടു പോയ പഴം പൊരിയും ബോണ്ടയും ഒക്കെ തിരികെ പാര്‍സ്സലാക്കാന്‍
ഓര്‍ഡറും നല്‍കി . പക്ഷെ അവരെ അലട്ടിയ പ്രശ്നം അതൊന്നും ആയിരുന്നില്ല ...ചെറുക്കനും കൂട്ടരും വരുമ്പോള്‍ ഇനി നമ്മുടെ ചെറുക്കനെങ്ങാനും വന്നാല്‍!!!!!!! പോരെ പൊല്ലാപ്പ് ..ഇനി ഇവനെ എവിടെ തളയ്ക്കും എന്റെ ഭഗവാനേ.......
സരള നെടുവീര്‍പ്പിട്ടു . എന്ത് വില കൊടുത്തും അവനെ ഇവിടെ നിന്നൊഴിവാക്കണം അതിനെന്താ ഒരു വഴി ...മൂന്നു പേരും
ഗാഢമായി ആലോചിച്ചു ഈ ആലോചന അവര്‍ ഇന്ത്യന്‍ സ്പേസ് റിസേര്‍ച് ഒര്‍ഗനൈസേഷനില്‍ ആലോചിച്ചിരുന്നെങ്കില്‍
ഇപ്പൊ ചന്ദ്രനില്‍ ഒരു ഉപഗ്രഹം കൂടി ഉണ്ടായേനെ .....അങ്ങിനെ കൂലംകഷമായ ചര്‍ച്ചയ്ക്കൊടുവില്‍ ആ തീരു മാനം ഉണ്ടായി
ഗോപാലേട്ടന്റെ തൊണ്ടയില്‍ നിന്നും ആ തീരുമാനം പുറത്തേക്കൊഴുകി ..അവനെ അടുക്കള ഭാഗത്ത് കോഴിക്കൂടിനടുത്തുള്ള ആ ടേബിളില്ലേ
അതിന്റെ അടിയില്‍ കേട്ടിയിടാം അവിടാകുമ്പോള്‍ ആരും കാണുകയില്ലല്ലോ ...വളരെ നയപരമായ തീരുമാനം ഗോപലേട്ടനില്‍ നിന്നും ഉണ്ടായപ്പോള്‍
ട്രസ്റ്റിലെ അംഗങ്ങള്‍ കയ്യടിച്ചു അംഗീകരിച്ചു ..അങ്ങിനെ ലിപീഷ് മേശയ്ക്കടിയില്‍ ബന്ധനസ്ഥന്‍ ആയി .
അങ്ങിനെ ചെക്കന്റെ വരവായി
സിയാച്ചിന്‍ മലകള്‍ തോറ്റുപോകുന്ന മസിലും കലൂര്‍ ബസ് സ്റ്റാന്റ് പോലുള്ള നെഞ്ചും കണ്ടപ്പോള്‍ തന്നെ ലതിക വിറച്ചു
നാണം കുണുങ്ങി നിന്ന അവള്‍ ഭയരാഗ വിലോചിതയായി ....ജനല്‍ പടിയില്‍ കമ്പിയും വിറപ്പിച്ചു നിന്നു. കാരണവന്മാര്‍ എന്ന വിഭാഗം
അരിയുണ്ടാസ്വാദനത്തിനു ശേഷം കര്യ ഗൌരവങ്ങളിലേക്കു കടന്നു ...:“:ബോധ്യം“ ...പെണ്ണിനെ ചെറുക്കനും ഇഷ്ടമായി ..സിയാച്ചിന്‍ മലകണ്ട് പേടിച്ച
പെണ്ണിന്റെ മനസ്സില്‍ ത്രാസിലിട്ട പോലെ എസ് ഓര്‍ നോ കള്‍ അങ്ങോട്ടും ഇങ്ങോട്ടും തൂങ്ങി കളിച്ചു .
ഇനി ചെക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാന്‍ ഉണ്ടെങ്കില്‍ ഇനി അതായിക്കോട്ടെ കൂട്ടത്തില്‍ ഒരു ഹോള്‍ വെയിറ്റര്‍ പറഞ്ഞു
അങ്ങിനെ ചെക്കന്‍ പെണ്ണിനേയും കൊണ്ടു അടുക്കള വശത്തെ കോഴിക്കൂടിനടുത്തുള്ള മേശക്കരികിലേക്ക് പോയി ..സിയാച്ചിന്‍ മസില് കണ്ടു പേടിച്ച ലതിക മേശക്കടിയില്‍ ഹിമാലയം ഉള്ളതോര്‍ത്തില്ല. ചെറുക്കന്‍ തകര്‍പ്പന്‍ പട്ടാള കത്തി തുടങ്ങി ഇതെല്ലം കേട്ടു ലിപീഷിനു ഹാലിളകി ...അവന്‍ അവനെ സ്വയം നിയന്ത്രിക്കുകയിരുന്നു ..താന്‍ കാരണം തന്റെ ചേച്ചിക്കൊരു വിവാഹ ജീവിതം നഷ്ടപ്പെടരുത് എന്നവനു ബോധ്യമുണ്ടായിരുന്നു ...ആ ദേഷ്യം അവന്‍ ആ മേശകടിയില്‍ ഉണ്ടായിരുന്ന കാലിന്റെ ഒരു ആണിയോടു തീര്‍ത്തു
അത് വലിച്ച് പറിച്ച് കയ്യിലെടുത്തു ..ഈ സമയത്താണ് നായകന്‍ സല്‍മാന്‍ ഖാന്‍ സ്റ്റൈലില്‍ ആ മേശപ്പുറത്തേക്ക് കയറി ഇരുന്നതും .
ഒരൊറ്റ ലര്‍ച്ച മാത്രം ...പട്ടാളക്കാരന്റെ. മറ്റൊന്നും കേട്ടില്ല .....കൂടെ വന്നവരെല്ലാം ചെറുക്കനെ പഴശ്ശി രാജായില്‍ ജഗതിയെ
കൊണ്ട് പോകുന്ന പോലെ പല്ലക്കില്‍ കൊണ്ടു പോയി പിന്നാലെ ഓട്ടോറിക്ഷയില്‍ ഒരു മൂന്നടി കാല്‍ ഇഞ്ചിനെയും (ലിപീഷ് )........
മേശയ്ക്കടിയില്‍ ചിന്നി ചിതറിയ അരിയുണ്ടകള്‍ മാത്രം ....അല്പം മലവും പിന്നെ കുറച്ചു മൂത്രവും .....ഷോട്ട് പുട്ട് എറിഞ്ഞതിനിടയില്‍ പെട്ട കൂറ പോലെ
പാവം ലിപീഷ് . ദേഷ്യം കൊണ്ടു മേശയുടെ കാലിന്റെ ആണിയിളക്കിയത്തിനു ഇത്രയും വലിയ ശിക്ഷയോ ....
പിന്നീടോരിക്കിലും അവന്‍ ആണിയിളക്കാന്‍ തുനിഞ്ഞിട്ടില്ല . ഒടുക്കം ഹോസ്പിറ്റല്‍ വാസവും കഴിഞ്ഞു തിരിച്ചെത്തിയ ലിപീഷിനു ഹാര്‍ദ്ദമായ സ്വീകരണം തന്നെ നടത്തി ലതിക ..കാരണം ഒരു വെടിക്ക് രണ്ടു പക്ഷിയെ അല്ലെ ലതികയ്ക്ക് കിട്ട്യത് ഇതോടെ സിയാച്ചിന്‍ മസിലും
തടവി കലൂര്‍ ബസ് സ്റ്റാന്‍ഡില്‍ തലചായ്ച്ച് ഉറങ്ങേണ്ട ഗതികേട് ഇല്ലാതായി അതും കൂടാതെ ലിപീഷിന്റെ പോക്രിത്തരവും .
അപ്പോഴാണ് അയല്വക്കത്തെ ലീല സരളയോട് ചോദിച്ചു .
എന്റെ സരളെച്ചീ....എന്നാലും നിങ്ങളെ ചെക്കന്‍ ഇത് എന്ത് പണിയാ എടുത്തേ ..കഷ്ടം ...!!!

മണ്ണൂം മരവും
തണുത്തുറച്ചു ഒരു മരം.
കാലത്തിന്റെ വിരലിലൂടെ മഞ്ഞു തുള്ളികള്‍ .
ഇലകള്‍ കൊഴിഞ്ഞു മെല്ലെ മെല്ലെ
മണ്ണ് ചുംബിച്ചു താഴേക്ക്.
മണ്ണും മരവും തമ്മില്‍ കൊടുക്കല്‍ വങ്ങലിന്റെ
ഉടമ്പടി കരാറുകള്‍
സൌഹൃദത്തിന്റെ പുതിയ രസതന്ത്രങ്ങള്‍
മഞ്ഞില്‍ കുതിര്‍ന്നു മണ്ണ് പറഞ്ഞു
നിന്റെ ഇലകള്കൊണ്ടൊരു കുപ്പായം.
വേര് തണുത്തു മരം പറഞ്ഞു നിന്റെ
മണ്ണ് കൊണ്ടൊരു പിടി ചൂട് ....
മരങ്ങള്‍ക്കും മണ്ണിനും ഋതു ഭേതങ്ങളെ
പ്രതിരോധിക്കാന്‍ കഴിയാതായിരിക്കുന്നുവോ.....?
പുതിയ മണ്ണും മരവും ഒക്കെ അങ്ങിനെ ആകാം അല്ലെ ...?

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)