***

പുതിയ നര്‍മ പോസ്റ്റ്‌ .....വായിക്കില്ലേ ചിരിക്കില്ലേ ....കുലുമാല്‍ കുലുമാല്‍

വ്യാഴാഴ്‌ച, ഫെബ്രുവരി 11, 2010

പ്രണയ രസ തന്ത്രം


നിനക്കെന്നെ പ്രണയിക്കാന്‍ ഒരു ദിവസം വേണമോ ..?
ഞാന്‍ നിന്നെ പ്രണയിച്ചത്  ഒരു ദിവസം കൊണ്ടായിരുന്നോ ?
നീയും ഞാനും ഒരു ദിവസം മാത്രമേ പ്രണയിക്കുകയുള്ളോ..?
നിന്റെയും എന്റെയും പ്രണയത്തെ നീ കച്ചവടം ചെയ്യുന്നോ..?

ചോക്ലേറ്റുകളും ഐസ്ക്രീമുകളും ആശംസാ കാര്‍ഡുകളും

പാര്‍ക്കും ബീച്ചും സിനിമാ ശാലയും ഒന്നുമില്ലാതെ
നിനക്കെന്നെ പ്രണയിക്കാന്‍ കഴിയില്ല്ലേ ..?
ഞാന്‍ നിന്നെ പ്രണയിച്ചിരുന്നത് ഇതിനു വേണ്ടിയാണോ ?

നിനക്കെന്റെ പ്രണയത്തില്‍ ഒരു തന്ത്രം ഉണ്ടായിരുന്നു

വൃത്തികെട്ട ഉപഭോഗ  സംസ്കാരത്തിന്റെ  മാര്‍ക്കറ്റിംഗ്
കണ്ണുകളാല്‍ ലോകം കാണുന്ന  

മസ്തിഷ്ക്ക ജ്വരം ബാധിച്ച  പ്രണയ രസ തന്ത്രം

6 അഭിപ്രായങ്ങൾ:

  1. പ്രണയം ദിവ്യമാം അനുഭൂതി
    പരസ്പര വിശ്വാസമാണ്‌
    അതിന്റെ ആണികല്ല്‌............................

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. "പ്രണയരസതന്ത്രം" ഇങ്ങനെയും ഒരു രസമോ??? ആദ്യമായിട്ട് കേള്‍ക്കുകയാണ്....ലപ്പം ലിതയിരുന്നു ലല്ലേ ലത്......ഹമ്പടി കേമി!!!!!!!

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2010, മാർച്ച് 26 5:00 AM

    pranayam midya anu , oru pakalkinavu ..................

    മറുപടിഇല്ലാതാക്കൂ