തണുത്തുറച്ചു ഒരു മരം.
കാലത്തിന്റെ വിരലിലൂടെ മഞ്ഞു തുള്ളികള്‍ .
ഇലകള്‍ കൊഴിഞ്ഞു മെല്ലെ മെല്ലെ
മണ്ണ് ചുംബിച്ചു താഴേക്ക്.
മണ്ണും മരവും തമ്മില്‍ കൊടുക്കല്‍ വങ്ങലിന്റെ
ഉടമ്പടി കരാറുകള്‍
സൌഹൃദത്തിന്റെ പുതിയ രസതന്ത്രങ്ങള്‍
മഞ്ഞില്‍ കുതിര്‍ന്നു മണ്ണ് പറഞ്ഞു
നിന്റെ ഇലകള്കൊണ്ടൊരു കുപ്പായം.
വേര് തണുത്തു മരം പറഞ്ഞു നിന്റെ
മണ്ണ് കൊണ്ടൊരു പിടി ചൂട് ....
മരങ്ങള്‍ക്കും മണ്ണിനും ഋതു ഭേതങ്ങളെ
പ്രതിരോധിക്കാന്‍ കഴിയാതായിരിക്കുന്നുവോ.....?
പുതിയ മണ്ണും മരവും ഒക്കെ അങ്ങിനെ ആകാം അല്ലെ ...?
ബുധനാഴ്‌ച, ഫെബ്രുവരി 03, 2010
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
എക്സാം ആയതു കൊണ്ടു നീണ്ട അവധിയായിരുന്നു ആയതു കൊണ്ട് മുഖം കാണിക്കാനേ പറ്റിയില്ല ഇടവേളയില് അമ്മ കാണാതെ ഒന്നു ഓപ്പണ് ചെയ്തതാ...എന്നെ സഹിക്കണേ...
മറുപടിഇല്ലാതാക്കൂസഹിച്ചു.....:)
മറുപടിഇല്ലാതാക്കൂഹും...!
മറുപടിഇല്ലാതാക്കൂനിലനിൽപ്പിന്റെ ഉടമ്പടിക്കരാറുകൾ......കൊടുക്കൽ വാങ്ങലുകൾ.....സ്നേഹമെന്നോ പ്രണയമെന്നോ ഒക്കെ വിളിക്കപ്പെടാവുന്നവ...
മറുപടിഇല്ലാതാക്കൂഎല്ലാ ഉടമ്പടികളും തെറ്റുന്ന കാലം, അല്ലേ? ഋതുഭേദങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നത് സ്വാഭാവികം.
മറുപടിഇല്ലാതാക്കൂപുതിയ മണ്ണും മരവും......
മറുപടിഇല്ലാതാക്കൂആശംസകള്.
മരങ്ങള്‍ക്കും മണ്ണിനും ഋതു ഭേതങ്ങളെ
മറുപടിഇല്ലാതാക്കൂപ്രതിരോധിക്കാന് കഴിയാതായിരിക്കുന്നുവോ.....?
പുതിയ മണ്ണും മരവും ഒക്കെ അങ്ങിനെ ആകാം അല്ലെ ...?
chilappol angine aayirikkaam!
S.S