വ്യാഴാഴ്‌ച, ഡിസംബർ 31, 2009
തിങ്കളാഴ്‌ച, ഡിസംബർ 21, 2009
അത്ഭുത സാരി
കെട്ടും കെട്ടി ഒരു ടൂര്‍ പോയതാണേ ...കേള്‍ക്കണ്ടെ കഥ ,
അച്ഛന്‍ ലീവിന് വന്നപ്പോള്‍ ഒന്ന് മുട്ടി നോക്കിയതാ ...ഒരു ടൂര്‍ പ്രോഗ്രാം ..എന്റെ ദൈവമേ മഹാത്ഭുതം
അച്ഛന്‍ സമ്മതിച്ചു ...ഓടി വന്നു ഞാന്‍ ആകാശത്തേക്ക് നോക്കി ..ദാ ഒരു കാക്ക ചരിഞ്ഞു പറക്കുന്നു .അയ്യോ അമ്മ മലര്‍ന്നു പറക്കുന്നുണ്ടോ
എന്ന് നോക്കാനല്ലേ പറഞ്ഞെ ...ആ എന്തേലും ആകട്ടെ . ഏതായാലും ടൂര്‍ ലോട്ടറി അടിച്ചല്ലോ അതും പിശുക്കന്‍ എന്ന് സകല പിരിവുകാരും
പിരാകുന്ന , എന്റെ ശിവേട്ടാ ഒരു അരക്കിലോ പഞ്ചസാര ഒന്നിച്ചു വാങ്ങി വച്ചൂടെ എന്ന് കടക്കാരന്‍ കണ്ണേട്ടന്‍ ചോദിക്കുന്ന സാക്ഷാല്‍ അച്ഛന്റെ
വായില്‍ നിന്നും ടൂര്‍ പോകാമെന്ന് കേട്ടപ്പോള്‍ ഉണ്ടായ സന്തോഷത്തിനു അതിരില്ല . അനിയനും, രവി മാമന്‍ പണ്ടു മിലിട്ടറിയില്‍ നിന്നും കൊണ്ടു കൊടുത്ത
ബൈനോക്കുലരൊക്കെ പൊടി തട്ടി എടുച്ചു വച്ചു....അങ്ങിനെ ഒരു ഡിസംബര്‍ ഒന്നാം തിയ്യതി ഞങ്ങള്‍ പുറപ്പെട്ടു ....
നാട്ടിലെ ഞങ്ങടെ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആയിരുന്നു ടൂര്‍ ..പണ്ടു പത്താം ക്ലാസ്സ് തൊട്ട് എന്നെ പഞ്ചാര അടിക്കുന്ന ഒരുത്തനും
(പേര് പറഞ്ഞു ഞാന്‍ അവനെ നാറ്റിക്കുന്നില്ല ) ഞങ്ങടെ കൂടെ ഉണ്ടായിരുന്നു ...എന്റെ വായിലെ വ്യഞ്ചനക്ഷരങ്ങള്‍ മുഴുവന്‍ അവന്‍ കേട്ടതും ആണ്
എന്നിട്ടും അവന്റെ ആ കോന്തന്‍ കണ്ണ് എന്നെ മൊത്തത്തില്‍ അളവെടുക്കുന്നത് ഞാന്‍ അറിഞ്ഞു ..ബസ്സ് പുറപ്പെട്ടപ്പോള്‍ യുവ കലാകാര സംഘം
നൃത്ത ന്രിത്യങ്ങള്‍ ആരംഭിച്ചു ...അതില്‍ നമ്മുടെ കോന്തന്‍ കണ്ണനും ഉണ്ടായിരുന്നു . രണ്ടക്ക രണ്ടക്ക ...രണ്ടക്ക മൂന്നക്ക നാലക്ക എന്നിങ്ങനെ എണ്ണി തുടങ്ങുന്ന
ഒരു പാട്ടുണ്ടല്ലോ അതിനൊത്ത് ചുവടു വച്ചു .. കോന്തന്‍ കണ്ണന്‍ ..മെല്ലെ മെല്ലെ സൈഡില്‍ ഇരിക്കുന്ന എന്റെ തോളത്തു എണ്ണാന്‍ തുടങ്ങി ..നാട്ടു കാരിരിക്കുമ്പോള്‍ അവന്റെ
അവനെ മാനം കളയേണ്ട എന്നെനിക്കു തോന്നി ..ഞാന്‍ ഒരു പെണ്ണല്ലേ ...എന്ത് ചെയ്താലും " ഓ ആ പെണ്ണിന്റെ ഒരു നെഗളിപ്പ് നോക്കണേ" എന്നേ
ബസ്സിലുള്ള മറ്റു പെണ്‍ വര്‍ഗ്ഗങ്ങളും പറയൂ അത് കൊണ്ട് ഞാന്‍ അച്ഛനെ മെല്ലെ സൈഡില്‍ ഇരുത്തി ഞാന്‍ ജനലരികില്‍ ഇരുന്നു ...എന്റെ സ്വഭാവം വച്ച്
അവന്റെ വില്ലേജാപ്പീസ് രാജിസ്ട്രാപ്പീസ് ആകേണ്ടതായിരുന്നു . അവന്റെ ഭാഗ്യം .
പറഞ്ഞു പറഞ്ഞു കാടു കേറുന്നതെന്തിനു അല്ലെ .?..കന്യാ കുമാരി എത്തി . (ബസ്സിനു നല്ല സ്പീടുണ്ടായിരുന്നു )
ബസ്സിന്റെ പിന്നിലിരുന്ന പലരും ശര്‍ദ്ദിക്കാന്‍ തുടങ്ങി ..കൂട്ടത്തിലുണ്ടായിരുന്ന വയസ്സായ ഒരമ്മൂമ്മ പറഞ്ഞു ആ ഹോട്ടലിലെ ഭക്ഷണത്തിന്റെ ആയിരിക്കും
എന്ത് ഭക്ഷണത്തിന്റെ പ്രോബ്ലോം . അപ്പോഴാണ് ഓര്‍ത്തത് ഏതോ ഒരു വളവു തിരിയുമ്പോള്‍ റോഡില്‍ കുപ്പികള്‍ വീണു പൊട്ടുന്ന ശബ്ദ്ദം കേട്ടിരുന്നു
എന്തായാലും കഴിച്ച ഭക്ഷണം കൊള്ളില്ല ..എന്ന് മനസിലായി .താങ്ങാന്‍ പറ്റുന്നവനെ ആള്‍ക്കാര്‍ താങ്ങി താങ്ങാന്‍ പറ്റാതവരെ ബസ്സിന്റെ ബാക് സീറ്റില്‍ കിടത്തി
ഡ്രൈവര്‍ കാവല്‍ നിന്നു...അങ്ങിനെ എല്ലാവരും കാഴ്ചകളിലേക്ക് .......................
ബസ്സിറങ്ങിയപ്പോള്‍ തന്നെ സുഗന്ധ പൂരിതമായ ഒരു കാറ്റ് എന്നേ ആലിംഗനം ചെയ്തു ...കോന്തന്‍ കണ്ണനെ പോലെ തന്നെ കൊതിയനാണ് കാറ്റും
പക്ഷെ ഒരു വ്യത്യാസം മാത്രം അവനെ എനിക്കിഷ്ടമല്ല ഈ കാറ്റിനെ എനിക്കൊത്തിരി ഇഷ്ടവും ....വളയും കമ്മലും ഒരു കോലിന്മേല്‍ കുത്തിനിറച്ചു കുറേ കുട്ടികള്‍ .ഞങ്ങളെ
പൊതിഞ്ഞു ...അച്ഛന്‍ അവരെയെല്ലാം ആട്ടിയോടിക്കുന്ന തിരക്കിലാണ് പാവങ്ങള്‍ ..ഒരു നേരത്തെ അന്നത്തിനു വീണ്ടിയായിരിക്കില്ലേ .. ഈ അച്ഛന്‍ . അച്ഛന്റെ പോക്കറ്റില്‍
കയ്യിട്ടു ഒരു അമ്പതു രൂപ നോട്ട് എടുത്തു ഞാന്‍ കുറെ മാലകള്‍ വാങ്ങി ..പോരുമ്പോള്‍ അയല്‍വക്കത്തെ എന്റെ കൊച്ചു കൂട്ടുകാര്‍ പറഞ്ഞിരുന്നു ..നന്ദേച്ചീ മാല
കൊണ്ടരണേ എന്ന് ....." നിനക്ക് ഭ്രാന്തുണ്ടോ ഇതൊക്കെ വാങ്ങി വെറുതെ കാശ് കളയാന്‍ ഇവറ്റകളൊക്കെ വെറും തട്ടിപ്പാ ..കയ്യിലെ സ്വര്‍ണമോക്കെ സൂക്ഷിച്ചോ .."
ഈ അച്ഛന്റെ ഒരു കാര്യം " എന്റെ പോന്നച്ചാ ഒടുക്കത്തെ പിശുക്ക് ഇവിടെയും കാട്ടല്ലേ ...എന്റെ കല്യാണത്തിന് അച്ഛന്‍ ഒരു പവന്‍ കുറച്ചു തന്നാല്‍ മതി പോരെ ..പോക്കറ്റില്‍ കയ്യിട്ടു അമ്പതും
കൂടി എടുത്തു ." ഇഷ്ടം പോലെ മാലയും കമ്മലും ഹെയര്‍ പിന്നും ഒക്കെ വാങ്ങി ...അച്ഛന് നോക്കി നില്ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ . എന്ത് ചെയ്യാം മകളായിപ്പോയില്ലേ
മരുഭൂമിയില്‍ കിടന്നു കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശു മുഴുവനും തിന്നു തീര്‍ക്കേണ്ട സന്തതികള്‍ ആ എന്തേലുമാവട്ടെ എന്ന് അച്ഛനും കരുതിക്കാണും .
ഗാന്ധി മന്ദിരത്തിലെ മാര്‍ബിള്‍ പടവുകളില്‍ വിശ്രമിക്കുമ്പോള്‍ ആണ് കുറെ സാരികള്‍ അമ്മയെ മാടി വിളിച്ചത് ...നേരത്തെ വന്ന കാറ്റ് പോലെ
അമ്മ ശൂം .........................എന്ന് അതിനടുത്തെത്തി ...അച്ചന്റെ മുഖത്ത് ...ഭാവാഭിനയ ചക്ക വരട്ടി ..ഛെ..ചക്ര വര്‍ത്തി ..മധു വിന്റെ ..ഭാവങ്ങള്‍ മിന്നി മറഞ്ഞു ..
ഞാന്‍ മെല്ലെ അച്ഛന്റെ കാതില്‍ പറഞ്ഞു ..." ചെന്ന് വാങ്ങി കൊടുക്കാച്ചാ...ഒരേ ഒരു ഭാര്യ അല്ലെ ...." അച്ഛന്‍ എന്നേ ക്രൂരമായി ഒന്ന് നോക്കി എന്തെ ഞാന്‍ അങ്ങിനെ പറഞ്ഞത്
തെറ്റായി പ്പോയോ അച്ഛാ ...അച്ഛന് ഇനി ഗള്‍ഫില്‍ വേറെ ഭാര്യയും കുട്ടികളും ഒക്കെ ഉണ്ടോ ..?....അയ്യയ്യേ ഞാന്‍ എന്തൊക്കെയാ ഈ പറയുന്നേ ....പോട്ടെ ..മനസ്സില്ലാ
മനസ്സോടെ അച്ഛന്‍ ...സാരിക്ക് വില ചോദിച്ചു .....മുന്നൂറു രൂപ ....കേട്ടപ്പോള്‍ അച്ഛനെ ..താങ്ങാന്‍ (നേരത്തെ ശര്‍ദ്ദിക്കാരെ താങ്ങിയവരായിരുന്നെങ്കില്‍ ഉചിതം)ആരെങ്കിലും
വേണ്ടി വരും എന്ന് തോന്നി ....അച്ഛന്‍ അമ്മയുടെ കൈ പിടിച്ചു പിന്നോട്ട് വലിച്ചു ..അമ്മ ഫെവി ക്യുക്കിന്റെ പരസ്യം പോലെ അവിടുന്ന് വിടുന്ന ഭാവമില്ല ..ഒടുക്കം ...വേറൊരു
കടയില്‍ കേറാമെന്ന് അമ്മയ്ക്കു മോഹന വാഗ്ദാനം നല്‍കി. സീറ്റ് കൊടുക്കാമെന്നു പറഞ്ഞപ്പോള്‍ മുരളീധരന്‍ പോയ പോലെ അമ്മ അച്ഛന്റെ കൂടെ പോയി .
ഒടുക്കം ആ മണല്‍ തീരത്തെ കാഴ്ചകളില്‍ നിന്നും മടങ്ങാന്‍ നേരമായി ....മറ്റൊരു കട എന്ന പ്രകടന പത്രിക ..അമ്മ മറന്നോ എന്തോ അറിയില്ല ...
അമ്മ ബസ്സില്‍ നേരത്തെ തന്നെ സ്ഥാനം പിടിച്ചു . അപ്പോഴാണ് ഒരു പയ്യന്‍ തലയില്‍ ഒരു കെട്ട് സാരിയുമായി ബസ്സിന്റെ താഴെ നില്‍ക്കുന്നത് അമ്മയുടെ കണ്ണില്‍ പെട്ടത്
അമ്മ മെല്ലെ പിന്നിലിരിക്കുന്ന അച്ഛനെ നോക്കി ..ഒന്ന് വാങ്ങി കൊടുക്കച്ഛാ....ഞാനും സപ്പോര്‍ട്ട് ചെയ്തു . ഒടുക്കം അച്ഛന്‍ വില ചോദിച്ചു ..ഒരു സാരിക്ക് ഇരുന്നൂറു രൂപ
കൊള്ളാം നൂറു രൂപ ലാഭം ...എവിടെ അച്ഛന്‍ വിടുന്നുണ്ടോ ... ഒടുക്കം നൂറു രൂപ നഷ്ടത്തില്‍ അച്ഛന്‍ ..മൂന്ന് സാരി വാങ്ങി എങ്ങിനെയാണെന്നല്ലേ ...മുന്നൂറു രൂപയ്ക്ക്
മൂന്നു സാരി ..ഇത് കൊള്ളാം ബസ്സില്‍ ഇരുന്നവരെല്ലാം മുന്നൂറു രൂപ മുടക്കി ....ഒരു സാരിയുടെ വിലയ്ക്ക് ഇതിപ്പോ മൂന്ന് സാരി ..അമ്മയുടെ ബുദ്ധിയില്ല്ലായ്മ്മയെ
അച്ഛന്‍ പരിഹസിച്ചു .. പെണ്ണല്ലേ വര്‍ഗ്ഗം ....ഏയ് അവിടെ മാത്രം തൊട്ട് കളിക്കേണ്ട ..പെണ്ണിനെന്താ ഒരു കുഴപ്പം ഞാന്‍ പെണ്ണല്ലേ ...അക്കാര്യത്തില്‍ ഞാന്‍അമ്മയ്ക്കൊപ്പം
നിന്നു ....
സന്തോഷ പ്രദമായ ഒരു മടക്കയാത്ര ..പലേടത്ത് നിന്നും നമ്മുടെ പഴയ കോന്തന്‍ കണ്ണന്‍ എന്നേ ചാക്കിലാക്കാന്‍ നോക്കിയിരുന്നു ...പക്ഷെ ...അവന്‍ നാറും
എന്നവനു നല്ലോണം അറിയാമായിരുന്നു അത് കൊണ്ടു അധികം കളിയ്ക്കാന്‍ വന്നില്ല ....തിരിച്ചു നാട്ടിലെത്തി ബസ്സിറങ്ങുമ്പോള്‍ ..അവന്‍ എനിക്കൊരു ....പേരെഴുതിയ
ശംഖ് തന്നു ...പിന്നെ ആലോചിച്ചപ്പോള്‍ ഒരു പാവം തോന്നി ..ആ ശംഖ് ഞാന്‍ വാങ്ങിച്ചു ..പോകുമ്പോള്‍ .. അവന്റെ ചെവിയില്‍ ഞാന്‍ സ്വകാര്യം ..പറഞ്ഞു
ഒരു നല്ല സുഹൃത്ത് എന്ന നിലയിലാണ് ഞാന്‍ ഇത് വാങ്ങുന്നത് അല്ലാതെ ഇത് വാങ്ങി എന്ന് വച്ച് പ്രണയം എന്നും പറഞ്ഞു എന്റെ പുറകെ എങ്ങാന്‍ വന്നാല്‍ ..
ഈ ശംഖില്‍ എഴുതിയ പേര് പോലെ നിന്റെ മോന്ത പരന്നിരിക്കും ..ഉമ്മറിനെ പ്പോലെ ഒരു ഡയലോഗും കാച്ചി. "ഓര്‍മ്മയിരിക്കട്ടെ " അവന്റെ സകല പ്രതീക്ഷകളും
തകര്‍ത്താണ് ഞാന്‍ വീട്ടിലേക്ക് പോയത് .
സാരി നല്ല ചന്തം..!! അച്ഛന്‍ ഇടയ്ക്കിടയ്ക്ക് അമ്മയെ ശകാരിക്കുന്നുണ്ടായിരുന്നു .."ഇവള് പറഞ്ഞതു കേട്ടു ആദ്യം കണ്ട സാരി എങ്ങാന്‍ എടുത്തിരുന്നെങ്കില്‍ എന്തായേനെ "
ഇപ്പോഴോ .?. അതാ പറഞ്ഞത് ..ഇതൊക്കെ എടുക്കുമ്പോള്‍ നൂറു വട്ടം ആലോചിക്കണം എന്ന് . സാരിയുടെ ചന്തം നോക്കി കൊണ്ടിരുന്ന അമ്മയുടെ മുഖം ചുളിഞ്ഞു ..
"അമ്മെ ഈ വയലറ്റ് സാരി എനിക്ക് വേണം ..ന്യൂ ഇയറിനു കോളേജില്‍ പോകുമ്പോള്‍ ഇടാനാ ..."പിന്നെ അങ്ങിനെ ഇപ്പം മിനുങ്ങേണ്ട ...ഇത് നിന്റെ ഇളയംമ്മയ്ക്ക് കൊടുക്കണം
അവള്‍ പോകുമ്പോഴേ എന്നോട് പറഞ്ഞിരുന്നു .." അമ്മ ഉടക്കി . അച്ഛന്‍ വീണ്ടും ഉടക്കി " പിന്നെ നാട്ടില്‍ കണ്ട ആള്കൊക്കെ സര്‍വാണി നടത്താനല്ല ഞാന്‍ കാശു കൊടുത്തു ഓരോന്ന്
വാങ്ങുന്നെ ...നീ ഉടുക്കുന്നുണ്ടെങ്കില്‍ ഉടുത്തോ ഇല്ലേല്‍ അവിടെ വച്ചേ..."..അമ്മ സാരിയെല്ലാം വരി കട്ടിലില്‍ എറിഞ്ഞു ..പിണങ്ങി. അഴിഞ്ഞു കിടന്ന സാരിയില്‍ അപ്പോഴാണ്
ഞാന്‍ കണ്ടത് ...അമ്മെ ഇതെന്തു സാരി ...സാരിയില്‍ നമ്മുടെ ബെഡ് ഷീറ്റിന്റെ അതേ ഡിസൈന്‍ ...അമ്മയും ഓടിച്ചെന്നു നോക്കി ...
മൂന്നു സാരിയും നിവര്‍ത്തി നോക്കി ..എല്ലാത്തിനും നടുക്ക് ബെഡ് ഷീറ്റിന്റെ അതെ ഡിസൈന്‍ ..കൊള്ളാം അത്ഭുത സാരി ...
മുകളിലേക്കുയര്‍ത്തി നോക്കിയപ്പോഴാണ് കാര്യം പിടികിട്ടിയത് ..സാരിയുടെ നടുവില്‍ ഒന്നും ഇല്ല ..ഇനി ഒരു പക്ഷെ ഫാഷന്‍ പരേഡില്‍ ഉടുത്തു കളഞ്ഞ സാരിവല്ലതും ആചെറുക്കന്‍
പൊക്കി കൊണ്ട് വന്നതാണോ .. എന്തായാലും അത്ഭുത സാരി കൊള്ളാം അതും ഉടുത്തു നില്‍ക്കുന്ന അമ്മയെ ഞാന്‍ മനസ്സില്‍ കണ്ടു .. എന്റമ്മോ ..ഞാന്‍ ചിരിച്ചു ചിരിച്ചു
കട്ടിലില്‍ കിടന്നു പോയി ..സാരിയെല്ലാം കൂടി എടുത്തു അമ്മ അച്ചന്റെ മടിയിലെക്കിട്ടു കൊടുത്തു ...സാരി കണ്ട അച്ഛന്‍ ...മൂരിയെ കണ്ട പോലെ പകച്ചു ...ഒരക്ഷരം മിണ്ടാന്‍ കഴിയാതെ
ഇരുന്ന ഇരുപ്പില്‍ ഇരുന്നു അച്ഛന്‍ മെല്ലെ ചിരിച്ചു (ഉള്ളില്‍ കരഞ്ഞു മുന്നൂറു പോയെ ..) പിന്നീടു അങ്ങോട്ട് അമ്മയുടെ അവസരമായിരുന്നു അത് അമ്മ ഭംഗിയായി നിര്‍വഹിച്ചു
ഏതായാലും അച്ഛന്റെ പിശുക്കിനൊരു പണികിട്ടി .
അത്ഭുത സാരി വാങ്ങിയ വീട്ടില്‍ എല്ലാം അന്ന് രാത്രി ചിരിയുടെയും കരച്ചിലിന്റെയും ബഹളം നടന്നതായി .പിറ്റേന്ന് വീട് നിരങ്ങാറുള്ള ..ആകാശവാണി തള്ളമാരിലൂടെ അറിയാന്‍ കഴിഞ്ഞു .
എന്തായാലും അന്നുരാത്രി ആ സാരിവിറ്റ പയ്യന്‍ നന്നായി ഉറങ്ങിക്കാണും അല്ലേ ...? അവന്‍ നന്നായി വരട്ടെ.

ചൊവ്വാഴ്ച, ഡിസംബർ 08, 2009
പീച്ചാം കുഴലിലെ ശ്രുതി മാധുര്യം
ധും ധും ധും ധും ധുംദുബി നാദം നാദം നാദം .....ഈ പാട്ട് ഞങ്ങടെ കോളേജിലെ ഇന്ദു മതി ടീച്ചറെ കണ്ടു കൊണ്ട്ട് എഴുതിയതാണെന്ന് തോന്നും
ടീച്ചറുടെ ആ നടത്തവും വടിവും ഒന്ന് കാണേണ്ടത് തന്നെ ആണ് ....അത് കാണുമ്പോള്‍ മറ്റൊരു പാട്ട് കൂടി ഓര്‍മ്മവരുന്നു .
പിടിയാന പിടിയാന മദയാന മദയാന ....കോളേജിലെ ആണ്‍ പിള്ളേര്‍ക്കൊക്കെ ടീച്ചര്‍ പെരുമഴയത്ത് ..ചക്ക പുഴുങ്ങിയത് കിട്ടിയ പോലെ യാണ്
കോളേജിലെ ജെന്റ്സിന്റെ ടോയ്ലെറ്റില്‍ മുഴുവന്‍ ടീച്ചറുടെ പല നിറത്തിലും വര്‍ണ്ണത്തിലും ഉള്ള രൂപങ്ങൾ കുത്തിവരച്ചതു കാണാം .(ഇപ്പോള്‍ നിങ്ങള്ക്ക് തോന്നുന്നുണ്ടാകും
ഞാന്‍ എന്തിനു അവിടെ പോയെന്നു അതാണ് പറഞ്ഞു വരുന്നത് അല്പം ക്ഷമിക്കണം കേട്ടോ ..)
സാറേ സാറേ രഘു സാറേ സാറിന്റെ വീട്ടില് കല്ല്യാണം
ഷെല്ലി വറുത്ത് ഉപ്പേരി ..ഷേക്സ്പിയര്‍ ഉള്ളൊരു സാമ്പാറും
ലിറ്ററേച്ചർ രഘു സാറിനെ കുറിച്ച് ശ്രുതിയുടെ ഓണ്‍ ദി സ്പോര്‍ട്ട് കവിതകള്‍ കളാസിന്റെ ചില്ലു ജനാലകളിൽ തട്ടി പ്രതിധ്വനിച്ചു ...അവളെപ്പോലെ ഒരു സാധനത്തിനെ ഞാന്‍ എന്റെ ജന്മത്തില്‍
കണ്ടിട്ടില്ല...... തല ഒന്നെ ഉള്ളൂ എങ്കിലും രാവണന്റെ നാവുകൾ പോലെ നാവു പത്താണ്.
പിന്നെ ശബ്ദമോ...പീച്ചാം കുഴലിൽ പച്ചവെള്ളമൊഴിച്ചു വിളിച്ചാൽ എങ്ങിനെ അതുപോലെ..
വഴിയെ പോണ ഒരാമ്പിള്ളേരും അവളുടെ ..കിളിമൊഴി കേൾക്കതെ പോകാറീല്ല...പിന്നെ ഞാനും അവളും ഒരു മിച്ചു ബസ്സു കേറാൻ നിന്നാൽ എത്ര കുട്ടികൾ ഉണ്ടെങ്കിലും ..ഡ്രൈവർ നിർത്താതെ പോകും..അത്രയ്ക്കു ഫൈമസ് ആണ്...ബസ്സുകാർക്കിടയിൽ ഞങ്ങളുടെ സമ്പർക്കം.
ഒരു ശനിയാഴ്ച്ച...അന്ന് സ്പെഷ്യൽ ക്ളാസ്സുണ്ടായിരുന്നു. രാവിലെ തന്നെ
ഞാനും ശ്രുതിയും കുളിച്ചു കുപ്പായവും ഇട്ട്..(കുപ്പായമിടാതെ പോകാൻ പറ്റുകയില്ല ല്ലോ ഞാൻ ഒരു പൊട്ടി തന്നെ) കോളേജിലേക്കുള്ള വഴിയിലൂടെ ..സാഹിത്യ നിരൂപണം നടത്തിക്കൊണ്ട് നടന്നു പോവുകയാരിരുന്നു...പാരിജാതം ..ഇനി ഒരാഴ്ചകൂടി ഉണ്ടാകുമെന്ന് ഞാൻ ...എനിക്കു വട്ടാണെന്ന് അവൾ... രണ്ടു മാസം കൂടി ഉണ്ടാകും എന്ന് അവൾ ഉറപ്പിച്ചു പറഞ്ഞൂ...അങ്ങീനെ ഉറപ്പിച്ചു പറയാൻ ബൈജു ദേവരാജ് ഇവളുടെ ..ചിറ്റപ്പനല്ലേ...ഒന്നു പോടീ..(അല്ല ഒരാഴ്ചയേ..ഉള്ളൂ എന്നു പറയാൻ ബൈജു ദേവരാജ് എന്റെ ചിറ്റപ്പനും അല്ലല്ലോ...ഭാഗ്യത്തിനു അതവൾ ചോദിച്ചില്ല)
വഴി വക്കിൽ നാണം കുണുങ്ങീ പെൺകൊടികളെ പഞ്ചാര അടിച്ച് ..തകർക്കുകയാണ് അഭിനവ യദുകുല വംശജന്മാർ....(കൃഷ്ണന്റെ പുതു തലമ്മുറക്കാർ)...ഒരു സ്ഥലത്ത് ..എൻ എസ്സ് എസ്സു കാർ (നാഷണൽ സർവ്വീസ് സ്കീം ആണ് നാരായണ പണിക്കരുടേ ആൾക്കാർ തെറ്റിദ്ധരിക്കേണ്ട കെട്ടോ.) നട്ട നെല്ലി മരത്തിന്റെ ഇല മുഴുവൻ ഒരുത്തൻ പറിച്ചു തീർക്കുകയാണ് . അവന്റെ ..കാമുകിയാകട്ടെ ഷാലിൻ തുമ്പത്ത് കെട്ടിട്ടു കളിക്കുകയാണെന്നു തോന്നും ..ഇനി ഒരു പക്ഷെ അവളുടെ അച്ഛനു വലനെയ്ത്താണോ ജോലി എന്നു പോലും തോന്നിപ്പോകും ..മറ്റൊരിടത്ത്... ഒരുത്തൻ അതാ ...അണ്ണൻ വണ്ടിയിൽ പുല്ലും കയ കേറ്റിയ പോലെ ..(പാണ്ടീ ലോറിയിൽ വയ്ക്കോൽ തുറു കേറ്റിയ പോലെ )അഴിഞ്ഞൂ കിടക്കുന്ന ...കുനു കൂന്തളങ്ങൾ...മാടി ഒതുക്കുന്ന തിരക്കിലാണ്. ദൈവമേ...ഇവനീ പിണ്ണാക്കിന്റെ കാശ് ആരു കൊടുക്കുന്നു ആവോ...(ആ മുടി അങ്ങീനെ ആവണമെങ്കിൽ ഒരു കിലോ പിണ്ണാക്കെങ്കിലും കലക്കി ഒഴിച്ച് പശൂനെ കൊണ്ടോ എരുമയെ കൊണ്ടോ ഒക്കെ നക്കിക്കണം...)...അവനിട്ടിരിക്കുന്ന പേന്റു കാണണം..എന്നെ പിടിച്ചോ എന്നെ പിടിച്ചോ എന്നു പറയുന്ന മാതിരി ഇപ്പൊ ഊരി കുത്തി താഴേക്കു പോകും എന്നു തോന്നും ...ഞാനതങ്ങ് പിടിച്ചു വലിക്കട്ടയോടീ...ശ്രുതി ..പീച്ചാം കുഴലിലൂടെ പറഞ്ഞൂ.... വേണ്ടെ ടീ അവൻ അടിയിൽ ഒന്നും ഇട്ടിട്ടിലെങ്കിലോ..താങ്ങാനുള്ള ശേഷിയുണ്ടോ...
ഏയ് അല്ലെടീ...അവന്റെ അണ്ടർ വെയറിന്റെ ഇലാസ്റ്റിക്കു കാണുന്നുണ്ട്.....എടീ മണ്ടീ..അതിപ്പോഴെത്തെ ഫാഷനാ...ചിലപ്പോ...ഇലാസ്റ്റിക്കു മാത്രമേ ഉണ്ടാവൂ......
എന്റെ ദൈ വമേ..എന്നാൽ വേണ്ട...ശ്രുതി ആ ഉദ്യമത്തിൽ നിന്നും പിന്മാറി...എന്തായാലും നമുക്കവനെ ഒന്നു വിരട്ടണം....ഫസ്റ്റിയറാണ് ..ഇവനൊക്കെ കോളേജിൽ വന്നില്ല അതിനും മുമ്പേ..പ്രേമവും തുടങ്ങി..മൂന്നു വർഷമായി ഈ കോളെജിലെ ബഞ്ചും ഡസ്കും തേഞ്ഞു എന്നല്ലാതെ
ഒരൊറ്റ...കാലമാടനും പ്രണയവും കൊണ്ട് ഈ സുന്ദരി മാരുടെ പടി കടന്നിട്ടില്ല ...ഇവളൊക്കെ വന്നു കേറിയതേ ഉള്ളൂ....കണ്ടില്ലെ...(അസൂയാണ് മുഴുത്ത അസൂയ)...വിടില്ല ഞങ്ങൾ....
ശ്രുതി അവനെ ഇട്ടൊന്നു കുടഞ്ഞൂ....ടാ...ഞങ്ങളീ കോളെജിൽ വരുന്നതെ .. നിന്റെ ഊര കാണാനല്ല ..മര്യാദയ്ക് നീ ഈ പാന്റു വലിച്ചു കേറ്റുന്നോ..അതോ ഞങ്ങൾ വലിച്ചൂരണോ....അപ്പൊഴാണ് അവന് അവന്റെ പാന്റിനെ കുറിച്ച് ബോധം വന്നത്.
അവൻ രണ്ടു കൈ കൊണ്ടും വലിച്ചു കേറ്റി ...ജാള്ള്യതയോടെ ..ഞങ്ങളെ നോക്കി...ആ നോട്ടത്തിൽ ഒരു ദയനീയത ഉണ്ടായിരുന്നു ..പിന്നീട് അതൊരു പകയുടെ നേട്ടം പ്ലെ ആയോ എന്ന ചിന്ത ഞങ്ങളേ ഭയപ്പെടുത്തി (എന്തായാലും പെണ്ണല്ലേ..ചട്ടിയോളമല്ലേ തുള്ളാൻ പറ്റുള്ളൂ)
എങ്ങിനെ പകയില്ലാതിരിക്കും ..തന്റെ പ്രേമ ഭാജനത്തിന്റെ മുമ്പിൽ നിന്നു ഇൻസൽറ്റ് ചെയ്താൽ ആരാ ക്ഷമിക്കുക അതിത്തിരി കടുത്തു പോയെന്ന് എനിക്കും തോന്നി അത്രയ്ക്കു വേണ്ടായിരുന്നു ശ്രുതീ....അവളുണ്ടോ വിടുന്നു.. ഒരു വല്ലാത്ത സാധനം തന്നെ ...അവൻ പോയ ശേഷം ആ പെൺ കുട്ടിയെയും നിർത്തി പൊരിച്ചു....ടീ...നീ ഇനി അവനെ പ്രണയിച്ചു കല്ല്യാണം കഴിച്ചു എന്നിരിക്കട്ടെ..നിങ്ങൾ രണ്ടൂ പേരും പച്ചക്കറി വാങ്ങാൻ പോയി ...നിന്റെ കയ്യിൽ കൊച്ചുണ്ട് അവന്റെ കയ്യിൽ പച്ചക്കറിയും ...എടീ..അപ്പൊഴെങ്ങാൻ നിന്റെ ലവന്റെ പാന്റെങ്ങാൻ അഴിഞ്ഞാൽ ആരു പൊക്കിക്കൊടൂക്കും ...ഇനി മേലാൽ ആ പാന്റും ഇട്ടാണവൻ വന്നതെന്നറിഞ്ഞാൽ ..,,,,,പറശ്ശീനിക്കടവു മുത്തപ്പനാണേ സത്യം..ഞാനതൂരും ....
എന്റെ ദൈവമേ...ഇവളിതെന്തിനുള്ള പുറപ്പാടാ....ടീ,,,നാളേ അവനെങ്ങാൻ ആ പന്റും ഇട്ടൂ വന്നാൽ.........?!!!!!!!!!!!
അവന്റെയോ ...ഞങ്ങളുടെ യൊ ...ഭാഗ്യം എന്നറിയില്ല...അടൂത്ത കളാസ്സിനു
അവൻ മുണ്ടും ഉടുത്താണു വന്നത്....ആശ്വാസം.....പക്ഷേ അവന്റെ നോട്ടത്തിലെ ആ പക എന്നെ വല്ലാതെ ഭയപ്പെടുത്തി...പിന്നീട് ഒരു കോളേജ് ഡേ ദിവസം....പീച്ചാം കുഴലിലൂടെ ..മുരുകൻ കട്ടാക്കടയുടെ ..രേണുക......പാടാൻ ശ്രുതിക്കായിരുന്നു നെറുക്ക് വീണത്....രേണുകേ...നീ എൻ കിനാവിന്റെ ..നീലക്കടമ്പിൻ പരാഗ രേണു.. പിരിയുമ്പൊഴേതോ ...നനഞ്ഞ കുമ്പിൾ നിന്നു നിലതെറ്റി വീണ രണ്ടിലകൾ നമ്മൾ......രണ്ടിലകളെ...തമ്മിൽ പിരിച്ചതും പോരാ..എന്നിട്ടീ കവിതയും പാടി..ടെൻഷനടിപ്പിക്കുന്നോ....ഞങ്ങടേ റിഹേഴ്സൽ കണ്ടു കൊണ്ട്...ആ പകയുള്ള നോട്ടത്തോടെ അവൻ ജനലരികിൽ നിൽക്കുന്നതു ..ഞങ്ങൾ ..കണ്ടു.....ഫൈനൽ എം എ യിലെ
സരീഷിന്റെ ...മിമിക്രി കേട്ടതോടെ അവൻ പോയി....ആ എന്തേലും ആകട്ടെ....ഞാൻ ശ്രുതിയുടേ....ശ്രുതിയും താളവും ...ഒക്കെ നേരെയാക്കിക്കൊടൂത്തു കൊണ്ടേ ഇരുന്നു....അവൾ ..വികാര പരവശയായി പാടി..രേണുകേ.....സദസ്സിൽ നിന്നും കൂവൽ ഉയർന്നു....ശ്രുതിയുടെ പാട്ടിനല്ല കെട്ടോ....സരീഷിന്റെ മിമിക്രിക്കാണ്....ആ കൂവൽ കേട്ടതോടെ ..അവൾക്ക് കലശലായ മൂത്ര ശങ്ക ,,,,എന്റെ കൈ പിടിച്ചവൾ ഓടി....നല്ലതാണേന്ന് എനിക്കും തോന്നി. കൂവൽ ഇവൾ പാടുമ്പോൾ ഇരട്ടിയാകും എന്നെനിക്കുറപ്പുണ്ടായിരുന്നു ..പീച്ചം കുഴലിന്റെ ശബ്ദം
സഹിക്കുന്ന കുട്ടികൾ ഉണ്ടെന്നു തോന്നുന്നില്ല പിന്നെ മറ്റവൻ ..എന്തായാലും ഫസ്റ്റിയറിലെ കുട്ടികളേ കൊണ്ട് കൂവിപ്പിക്കും എന്നുറപ്പാണ് ..ഏതായാലും ഒരു ധൈര്യത്തിനു ...മൂത്രമൊഴിക്കുന്നത് നല്ലതാണ് .. ഇവളിതെവിടേക്കാ...ടീ അതു ജെന്റ്സിന്റെ ടോയ്ലെറ്റാ.....നീ ഇതെങ്ങോട്ടാ..
സാരമില്ല ...നീ പുറത്തു നിന്നാൽ മതി..ആരെങ്കിലും വന്നാൽ ...പറഞ്ഞാൽ മതി...ഉം ശരി...ശരി..
വേഗം പോയി.. വാ...അവളൂടേ ടെൻഷന്റെ . ആഴം എനിക്കു മനസ്സിലായി....ടൊയ്ലെറ്റിന്റെ ചുമരുകളിൽ ഇന്ദുമതി ടീച്ചറ് ..കാബറെ കളിക്കുകയായിരുന്നു
!!!!!!!!!!അവനെ കണ്ടപ്പോൾ എന്റെ രണ്ടൂ കണ്ണും ഹൈ വോൾട്ടേജിൽ മിഴിച്ചു പോയി..
ഇപ്പൊ ഫ്യൂസാകുമോ എന്നു പോലും തോന്നിപ്പോയി....നമ്മുടേ ...പഴയ ലവനില്ലെ.....പാന്റു കാരൻ ഫസ്റ്റിയർ...അവനതാ ആ ടോയ്ലെറ്റിൽ നിന്നും ഇറങ്ങീ വരുന്നു....ദൈവമ്മേ....ശ്രുതി ..അവൾക്കിതെനാ പറ്റി.....എനിക്കു വയ്യ അവനെങ്ങാനും....ഈശ്വരാ...പകതീർക്കല്ലേ...
അവൻ എന്നെ കണ്ടതും ...ഒരുമാതിരി ചിരിയും ചിരിച്ചു ..കടന്നു പോയി.....അതിലൊരു വില്ലൻ ചിരിയുണ്ടെന്നു എനിക്കു തോന്നി...എടാ... ശ്രുതീ....ഞാൻ ഓടി ചെന്നു ടൊയ്ലെറ്റിൽ നോക്കി.....ലവളവിടെ....ചമ്മി നിൽക്കുകയാ....ചെ...നാറ്റക്കേസായി.....ലവൻ വല്ലതും കണ്ടോടേ...?....അവളോന്നും മിണ്ടീയില്ല
സ്റ്റേജിൽ മുരുകൻ കട്ടാക്കടയുടെ കവിത തകർക്കുകയാണ് ശ്രുതിയുടെ പീച്ചാം കുഴലിൽ ഉള്ള ശബ്ദമൊന്നും കേൾക്കാനുണ്ടായിരുന്നില്ല ..നല്ല മനോഹരമായ ശബ്ദം....ഇനി അവൻ നേരത്തെ റിഹേഴ്സൽ കേട്ടതു കൊണ്ട് ....ടൊയ്ലെറ്റിൽ വച്ച് വല്ല കളാസും കൊടുത്തു കാണുമോ. ഒരാഴ്ച കമിഴ്ന്നു കിടന്നു പ്രാക്ട്ടീസ് ചെയ്യിച്ചിട്ടും ..എനിക്കിവളേ ഒന്നു നേരെയാക്കാൻ പറ്റിയില്ലോ....അതെന്തു മന്ത്രം...
കവിത തകർക്കുക യാണ്
“ജലമുറഞ്ഞൊരു തീർത്ഥശില്പോലെ“
കർട്ടനു പിന്നിൽ ഞാനും...
പിന്നീട് ആ ഫസ്റ്റിയർ കാരനെ കാണുമ്പോൾ ..ശ്രുതി കൺ വെട്ടത്തു നിന്നും ഓടി മറയുന്നതു ഞാൻ കാണുമായിരുന്നു...ഫസ്റ്റിയറിലെ കുട്ടികളുടെ മുഖത്തെല്ലാം.. ശ്രുതിയെ കാണുമ്പോൾ
വിരിയുന്ന പുഞ്ചിരി....അതായിരുന്നു ഒരു പ്രണയം തകർത്തതിൽ അവൾക്കു മുത്തപ്പൻ കൊടുത്ത
ശിക്ഷ..എന്നിട്ടും ആ ടോയ്ലെറ്റിൽ എന്തു സംഭവിച്ചു.....ഉത്തരം കിട്ടാത്ത ചോദ്യമായി ഇന്നും
അതവശേഷിക്കുന്നു...
..

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)