***

പുതിയ നര്‍മ പോസ്റ്റ്‌ .....വായിക്കില്ലേ ചിരിക്കില്ലേ ....കുലുമാല്‍ കുലുമാല്‍

തിങ്കളാഴ്‌ച, ഡിസംബർ 21, 2009

അത്ഭുത സാരി

കെട്ടും കെട്ടി ഒരു ടൂര്‍ പോയതാണേ ...കേള്‍ക്കണ്ടെ  കഥ ,
അച്ഛന്‍ ലീവിന് വന്നപ്പോള്‍ ഒന്ന് മുട്ടി നോക്കിയതാ ...ഒരു ടൂര്‍ പ്രോഗ്രാം ..എന്റെ ദൈവമേ മഹാത്ഭുതം
അച്ഛന്‍ സമ്മതിച്ചു ...ഓടി വന്നു ഞാന്‍ ആകാശത്തേക്ക് നോക്കി ..ദാ ഒരു കാക്ക ചരിഞ്ഞു പറക്കുന്നു  .അയ്യോ അമ്മ മലര്‍ന്നു പറക്കുന്നുണ്ടോ
എന്ന് നോക്കാനല്ലേ പറഞ്ഞെ ...ആ എന്തേലും ആകട്ടെ .  ഏതായാലും ടൂര്‍ ലോട്ടറി അടിച്ചല്ലോ  അതും പിശുക്കന്‍ എന്ന് സകല പിരിവുകാരും
പിരാകുന്ന , എന്റെ ശിവേട്ടാ  ഒരു അരക്കിലോ പഞ്ചസാര  ഒന്നിച്ചു വാങ്ങി വച്ചൂടെ എന്ന്  കടക്കാരന്‍  കണ്ണേട്ടന്‍ ചോദിക്കുന്ന സാക്ഷാല്‍  അച്ഛന്റെ
വായില്‍ നിന്നും ടൂര്‍ പോകാമെന്ന്   കേട്ടപ്പോള്‍ ഉണ്ടായ സന്തോഷത്തിനു  അതിരില്ല . അനിയനും,  രവി മാമന്‍ പണ്ടു മിലിട്ടറിയില്‍ നിന്നും കൊണ്ടു കൊടുത്ത
ബൈനോക്കുലരൊക്കെ  പൊടി തട്ടി എടുച്ചു വച്ചു....അങ്ങിനെ  ഒരു  ഡിസംബര്‍  ഒന്നാം തിയ്യതി ഞങ്ങള്‍ പുറപ്പെട്ടു ....

                      നാട്ടിലെ ഞങ്ങടെ    ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആയിരുന്നു ടൂര്‍ ..പണ്ടു പത്താം ക്ലാസ്സ് തൊട്ട് എന്നെ പഞ്ചാര അടിക്കുന്ന ഒരുത്തനും
(പേര് പറഞ്ഞു ഞാന്‍ അവനെ നാറ്റിക്കുന്നില്ല ) ഞങ്ങടെ കൂടെ ഉണ്ടായിരുന്നു ...എന്റെ വായിലെ വ്യഞ്ചനക്ഷരങ്ങള്‍ മുഴുവന്‍ അവന്‍ കേട്ടതും ആണ്
എന്നിട്ടും അവന്റെ  ആ കോന്തന്‍ കണ്ണ്  എന്നെ മൊത്തത്തില്‍ അളവെടുക്കുന്നത്  ഞാന്‍ അറിഞ്ഞു ..ബസ്സ് പുറപ്പെട്ടപ്പോള്‍  യുവ കലാകാര സംഘം
നൃത്ത ന്രിത്യങ്ങള്‍  ആരംഭിച്ചു ...അതില്‍ നമ്മുടെ കോന്തന്‍ കണ്ണനും ഉണ്ടായിരുന്നു .  രണ്ടക്ക രണ്ടക്ക ...രണ്ടക്ക മൂന്നക്ക നാലക്ക എന്നിങ്ങനെ എണ്ണി തുടങ്ങുന്ന
ഒരു പാട്ടുണ്ടല്ലോ അതിനൊത്ത്  ചുവടു വച്ചു .. കോന്തന്‍ കണ്ണന്‍ ..മെല്ലെ മെല്ലെ സൈഡില്‍ ഇരിക്കുന്ന എന്റെ തോളത്തു  എണ്ണാന്‍ തുടങ്ങി ..നാട്ടു കാരിരിക്കുമ്പോള്‍ അവന്റെ
അവനെ  മാനം കളയേണ്ട എന്നെനിക്കു തോന്നി ..ഞാന്‍ ഒരു പെണ്ണല്ലേ ...എന്ത് ചെയ്താലും  " ഓ  ആ പെണ്ണിന്റെ ഒരു നെഗളിപ്പ് നോക്കണേ" എന്നേ 
ബസ്സിലുള്ള മറ്റു പെണ്‍ വര്‍ഗ്ഗങ്ങളും  പറയൂ അത് കൊണ്ട് ഞാന്‍ അച്ഛനെ മെല്ലെ സൈഡില്‍ ഇരുത്തി ഞാന്‍ ജനലരികില്‍ ഇരുന്നു ...എന്റെ സ്വഭാവം  വച്ച്
അവന്റെ വില്ലേജാപ്പീസ്  രാജിസ്ട്രാപ്പീസ് ആകേണ്ടതായിരുന്നു .  അവന്റെ ഭാഗ്യം .

                       പറഞ്ഞു പറഞ്ഞു കാടു കേറുന്നതെന്തിനു അല്ലെ .?..കന്യാ കുമാരി എത്തി . (ബസ്സിനു നല്ല സ്പീടുണ്ടായിരുന്നു )
ബസ്സിന്റെ പിന്നിലിരുന്ന പലരും  ശര്‍ദ്ദിക്കാന്‍ തുടങ്ങി ..കൂട്ടത്തിലുണ്ടായിരുന്ന വയസ്സായ  ഒരമ്മൂമ്മ പറഞ്ഞു ആ ഹോട്ടലിലെ  ഭക്ഷണത്തിന്റെ ആയിരിക്കും
എന്ത് ഭക്ഷണത്തിന്റെ പ്രോബ്ലോം  . അപ്പോഴാണ് ഓര്‍ത്തത്‌   ഏതോ ഒരു വളവു തിരിയുമ്പോള്‍  റോഡില്‍ കുപ്പികള്‍ വീണു പൊട്ടുന്ന ശബ്ദ്ദം  കേട്ടിരുന്നു
എന്തായാലും കഴിച്ച ഭക്ഷണം കൊള്ളില്ല ..എന്ന് മനസിലായി .താങ്ങാന്‍ പറ്റുന്നവനെ  ആള്‍ക്കാര്‍ താങ്ങി താങ്ങാന്‍ പറ്റാതവരെ  ബസ്സിന്റെ ബാക്  സീറ്റില്‍  കിടത്തി
ഡ്രൈവര്‍ കാവല്‍ നിന്നു...അങ്ങിനെ എല്ലാവരും  കാഴ്ചകളിലേക്ക് .......................

                        ബസ്സിറങ്ങിയപ്പോള്‍ തന്നെ സുഗന്ധ പൂരിതമായ  ഒരു കാറ്റ് എന്നേ ആലിംഗനം ചെയ്തു ...കോന്തന്‍ കണ്ണനെ  പോലെ തന്നെ കൊതിയനാണ്  കാറ്റും
പക്ഷെ ഒരു വ്യത്യാസം മാത്രം  അവനെ എനിക്കിഷ്ടമല്ല   ഈ കാറ്റിനെ എനിക്കൊത്തിരി ഇഷ്ടവും ....വളയും കമ്മലും ഒരു കോലിന്മേല്‍  കുത്തിനിറച്ചു കുറേ കുട്ടികള്‍ .ഞങ്ങളെ
പൊതിഞ്ഞു ...അച്ഛന്‍ അവരെയെല്ലാം ആട്ടിയോടിക്കുന്ന തിരക്കിലാണ് പാവങ്ങള്‍ ..ഒരു നേരത്തെ അന്നത്തിനു വീണ്ടിയായിരിക്കില്ലേ ..  ഈ അച്ഛന്‍ .  അച്ഛന്റെ പോക്കറ്റില്‍
കയ്യിട്ടു ഒരു  അമ്പതു രൂപ നോട്ട് എടുത്തു   ഞാന്‍ കുറെ മാലകള്‍ വാങ്ങി ..പോരുമ്പോള്‍ അയല്‍വക്കത്തെ  എന്റെ കൊച്ചു കൂട്ടുകാര്‍ പറഞ്ഞിരുന്നു ..നന്ദേച്ചീ  മാല
കൊണ്ടരണേ എന്ന് ....." നിനക്ക്  ഭ്രാന്തുണ്ടോ  ഇതൊക്കെ വാങ്ങി വെറുതെ കാശ് കളയാന്‍   ഇവറ്റകളൊക്കെ വെറും തട്ടിപ്പാ ..കയ്യിലെ സ്വര്‍ണമോക്കെ സൂക്ഷിച്ചോ .."
ഈ അച്ഛന്റെ ഒരു കാര്യം  " എന്റെ പോന്നച്ചാ  ഒടുക്കത്തെ  പിശുക്ക് ഇവിടെയും കാട്ടല്ലേ ...എന്റെ കല്യാണത്തിന് അച്ഛന്‍ ഒരു പവന്‍ കുറച്ചു തന്നാല്‍ മതി പോരെ ..പോക്കറ്റില്‍  കയ്യിട്ടു അമ്പതും
കൂടി എടുത്തു ."  ഇഷ്ടം പോലെ മാലയും കമ്മലും ഹെയര്‍ പിന്നും ഒക്കെ വാങ്ങി ...അച്ഛന് നോക്കി നില്ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ .  എന്ത് ചെയ്യാം  മകളായിപ്പോയില്ലേ
മരുഭൂമിയില്‍ കിടന്നു കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശു മുഴുവനും തിന്നു തീര്‍ക്കേണ്ട  സന്തതികള്‍  ആ എന്തേലുമാവട്ടെ എന്ന് അച്ഛനും കരുതിക്കാണും .

                  ഗാന്ധി മന്ദിരത്തിലെ   മാര്‍ബിള്‍ പടവുകളില്‍ വിശ്രമിക്കുമ്പോള്‍ ആണ് കുറെ  സാരികള്‍ അമ്മയെ മാടി വിളിച്ചത് ...നേരത്തെ വന്ന കാറ്റ് പോലെ
അമ്മ ശൂം .........................എന്ന്   അതിനടുത്തെത്തി ...അച്ചന്റെ മുഖത്ത് ...ഭാവാഭിനയ ചക്ക വരട്ടി ..ഛെ..ചക്ര വര്‍ത്തി ..മധു വിന്റെ ..ഭാവങ്ങള്‍ മിന്നി മറഞ്ഞു ..
ഞാന്‍ മെല്ലെ അച്ഛന്റെ കാതില്‍ പറഞ്ഞു ..." ചെന്ന് വാങ്ങി കൊടുക്കാച്ചാ...ഒരേ ഒരു ഭാര്യ അല്ലെ ...."  അച്ഛന്‍ എന്നേ ക്രൂരമായി ഒന്ന് നോക്കി  എന്തെ ഞാന്‍ അങ്ങിനെ പറഞ്ഞത്
തെറ്റായി പ്പോയോ അച്ഛാ ...അച്ഛന് ഇനി ഗള്‍ഫില്‍ വേറെ  ഭാര്യയും കുട്ടികളും ഒക്കെ ഉണ്ടോ ..?....അയ്യയ്യേ  ഞാന്‍ എന്തൊക്കെയാ ഈ പറയുന്നേ ....പോട്ടെ ..മനസ്സില്ലാ
മനസ്സോടെ അച്ഛന്‍ ...സാരിക്ക് വില ചോദിച്ചു .....മുന്നൂറു രൂപ ....കേട്ടപ്പോള്‍  അച്ഛനെ ..താങ്ങാന്‍  (നേരത്തെ ശര്‍ദ്ദിക്കാരെ താങ്ങിയവരായിരുന്നെങ്കില്‍ ഉചിതം)ആരെങ്കിലും
വേണ്ടി വരും എന്ന് തോന്നി ....അച്ഛന്‍ അമ്മയുടെ കൈ പിടിച്ചു പിന്നോട്ട് വലിച്ചു ..അമ്മ  ഫെവി ക്യുക്കിന്റെ  പരസ്യം പോലെ അവിടുന്ന് വിടുന്ന ഭാവമില്ല ..ഒടുക്കം ...വേറൊരു 
കടയില്‍  കേറാമെന്ന് അമ്മയ്ക്കു മോഹന വാഗ്ദാനം നല്‍കി.  സീറ്റ് കൊടുക്കാമെന്നു പറഞ്ഞപ്പോള്‍ മുരളീധരന്‍  പോയ പോലെ അമ്മ അച്ഛന്റെ കൂടെ പോയി .

                 ഒടുക്കം ആ മണല്‍ തീരത്തെ കാഴ്ചകളില്‍ നിന്നും മടങ്ങാന്‍ നേരമായി ....മറ്റൊരു കട എന്ന   പ്രകടന പത്രിക ..അമ്മ മറന്നോ എന്തോ അറിയില്ല ...
അമ്മ ബസ്സില്‍ നേരത്തെ തന്നെ സ്ഥാനം  പിടിച്ചു . അപ്പോഴാണ് ഒരു പയ്യന്‍  തലയില്‍ ഒരു കെട്ട് സാരിയുമായി ബസ്സിന്റെ  താഴെ നില്‍ക്കുന്നത് അമ്മയുടെ കണ്ണില്‍ പെട്ടത്
അമ്മ മെല്ലെ പിന്നിലിരിക്കുന്ന അച്ഛനെ നോക്കി ..ഒന്ന് വാങ്ങി കൊടുക്കച്ഛാ....ഞാനും   സപ്പോര്‍ട്ട് ചെയ്തു . ഒടുക്കം അച്ഛന്‍ വില ചോദിച്ചു ..ഒരു സാരിക്ക്  ഇരുന്നൂറു  രൂപ
കൊള്ളാം  നൂറു രൂപ ലാഭം ...എവിടെ   അച്ഛന്‍ വിടുന്നുണ്ടോ ... ഒടുക്കം നൂറു രൂപ നഷ്ടത്തില്‍ അച്ഛന്‍ ..മൂന്ന് സാരി വാങ്ങി എങ്ങിനെയാണെന്നല്ലേ ...മുന്നൂറു രൂപയ്ക്ക്
മൂന്നു സാരി ..ഇത് കൊള്ളാം ബസ്സില്‍ ഇരുന്നവരെല്ലാം  മുന്നൂറു രൂപ മുടക്കി ....ഒരു സാരിയുടെ വിലയ്ക്ക് ഇതിപ്പോ മൂന്ന് സാരി ..അമ്മയുടെ  ബുദ്ധിയില്ല്ലായ്മ്മയെ
അച്ഛന്‍ പരിഹസിച്ചു .. പെണ്ണല്ലേ വര്‍ഗ്ഗം ....ഏയ്   അവിടെ മാത്രം തൊട്ട് കളിക്കേണ്ട ..പെണ്ണിനെന്താ ഒരു കുഴപ്പം ഞാന്‍ പെണ്ണല്ലേ ...അക്കാര്യത്തില്‍ ഞാന്‍അമ്മയ്ക്കൊപ്പം
നിന്നു ....
                സന്തോഷ പ്രദമായ ഒരു മടക്കയാത്ര ..പലേടത്ത് നിന്നും  നമ്മുടെ പഴയ കോന്തന്‍ കണ്ണന്‍ എന്നേ ചാക്കിലാക്കാന്‍ നോക്കിയിരുന്നു ...പക്ഷെ ...അവന്‍ നാറും
എന്നവനു നല്ലോണം അറിയാമായിരുന്നു അത് കൊണ്ടു അധികം കളിയ്ക്കാന്‍ വന്നില്ല ....തിരിച്ചു  നാട്ടിലെത്തി  ബസ്സിറങ്ങുമ്പോള്‍ ..അവന്‍ എനിക്കൊരു ....പേരെഴുതിയ
ശംഖ്  തന്നു ...പിന്നെ ആലോചിച്ചപ്പോള്‍  ഒരു പാവം തോന്നി ..ആ ശംഖ്  ഞാന്‍ വാങ്ങിച്ചു ..പോകുമ്പോള്‍ .. അവന്റെ ചെവിയില്‍ ഞാന്‍ സ്വകാര്യം ..പറഞ്ഞു
ഒരു നല്ല സുഹൃത്ത് എന്ന നിലയിലാണ് ഞാന്‍ ഇത് വാങ്ങുന്നത് അല്ലാതെ ഇത് വാങ്ങി എന്ന്  വച്ച്  പ്രണയം എന്നും പറഞ്ഞു എന്റെ പുറകെ എങ്ങാന്‍ വന്നാല്‍ ..
ഈ ശംഖില്‍ എഴുതിയ പേര് പോലെ നിന്റെ മോന്ത പരന്നിരിക്കും ..ഉമ്മറിനെ പ്പോലെ  ഒരു  ഡയലോഗും കാച്ചി. "ഓര്‍മ്മയിരിക്കട്ടെ " അവന്റെ സകല  പ്രതീക്ഷകളും
തകര്‍ത്താണ് ഞാന്‍ വീട്ടിലേക്ക്‌ പോയത് .
                  സാരി നല്ല ചന്തം..!!  അച്ഛന്‍ ഇടയ്ക്കിടയ്ക്ക് അമ്മയെ ശകാരിക്കുന്നുണ്ടായിരുന്നു .."ഇവള് പറഞ്ഞതു  കേട്ടു ആദ്യം കണ്ട സാരി എങ്ങാന്‍ എടുത്തിരുന്നെങ്കില്‍ എന്തായേനെ "
ഇപ്പോഴോ .?. അതാ പറഞ്ഞത്‌ ..ഇതൊക്കെ എടുക്കുമ്പോള്‍ നൂറു വട്ടം ആലോചിക്കണം എന്ന് .  സാരിയുടെ ചന്തം നോക്കി കൊണ്ടിരുന്ന അമ്മയുടെ മുഖം ചുളിഞ്ഞു ..
"അമ്മെ ഈ വയലറ്റ്  സാരി എനിക്ക് വേണം ..ന്യൂ  ഇയറിനു  കോളേജില്‍ പോകുമ്പോള്‍ ഇടാനാ ..."പിന്നെ  അങ്ങിനെ ഇപ്പം  മിനുങ്ങേണ്ട ...ഇത് നിന്റെ  ഇളയംമ്മയ്ക്ക്  കൊടുക്കണം
അവള്‍ പോകുമ്പോഴേ എന്നോട് പറഞ്ഞിരുന്നു .." അമ്മ ഉടക്കി .  അച്ഛന്‍ വീണ്ടും ഉടക്കി " പിന്നെ നാട്ടില്‍ കണ്ട ആള്കൊക്കെ   സര്‍വാണി  നടത്താനല്ല ഞാന്‍ കാശു കൊടുത്തു ഓരോന്ന്
വാങ്ങുന്നെ ...നീ   ഉടുക്കുന്നുണ്ടെങ്കില്‍  ഉടുത്തോ ഇല്ലേല്‍ അവിടെ വച്ചേ..."..അമ്മ സാരിയെല്ലാം വരി കട്ടിലില്‍ എറിഞ്ഞു ..പിണങ്ങി. അഴിഞ്ഞു കിടന്ന സാരിയില്‍ അപ്പോഴാണ്
ഞാന്‍ കണ്ടത് ...അമ്മെ ഇതെന്തു സാരി ...സാരിയില്‍  നമ്മുടെ ബെഡ് ഷീറ്റിന്റെ അതേ ഡിസൈന്‍ ...അമ്മയും ഓടിച്ചെന്നു  നോക്കി ...
                   മൂന്നു സാരിയും നിവര്‍ത്തി നോക്കി ..എല്ലാത്തിനും   നടുക്ക്  ബെഡ് ഷീറ്റിന്റെ അതെ  ഡിസൈന്‍ ..കൊള്ളാം അത്ഭുത സാരി ...
മുകളിലേക്കുയര്‍ത്തി  നോക്കിയപ്പോഴാണ് കാര്യം പിടികിട്ടിയത് ..സാരിയുടെ നടുവില്‍ ഒന്നും ഇല്ല ..ഇനി ഒരു പക്ഷെ ഫാഷന്‍ പരേഡില്‍ ഉടുത്തു കളഞ്ഞ സാരിവല്ലതും  ആചെറുക്കന്‍
പൊക്കി കൊണ്ട് വന്നതാണോ ..  എന്തായാലും അത്ഭുത സാരി കൊള്ളാം  അതും ഉടുത്തു നില്‍ക്കുന്ന അമ്മയെ ഞാന്‍ മനസ്സില്‍ കണ്ടു ..  എന്റമ്മോ ..ഞാന്‍ ചിരിച്ചു ചിരിച്ചു
കട്ടിലില്‍ കിടന്നു പോയി ..സാരിയെല്ലാം  കൂടി എടുത്തു അമ്മ അച്ചന്റെ മടിയിലെക്കിട്ടു  കൊടുത്തു ...സാരി കണ്ട അച്ഛന്‍ ...മൂരിയെ കണ്ട പോലെ പകച്ചു ...ഒരക്ഷരം മിണ്ടാന്‍  കഴിയാതെ
ഇരുന്ന ഇരുപ്പില്‍ ഇരുന്നു  അച്ഛന്‍ മെല്ലെ ചിരിച്ചു (ഉള്ളില്‍ കരഞ്ഞു മുന്നൂറു  പോയെ ..)  പിന്നീടു അങ്ങോട്ട്‌ അമ്മയുടെ അവസരമായിരുന്നു  അത് അമ്മ ഭംഗിയായി  നിര്‍വഹിച്ചു
ഏതായാലും   അച്ഛന്റെ പിശുക്കിനൊരു പണികിട്ടി .  
                         അത്ഭുത സാരി വാങ്ങിയ വീട്ടില്‍ എല്ലാം  അന്ന് രാത്രി ചിരിയുടെയും കരച്ചിലിന്റെയും  ബഹളം നടന്നതായി .പിറ്റേന്ന് വീട് നിരങ്ങാറുള്ള ..ആകാശവാണി  തള്ളമാരിലൂടെ  അറിയാന്‍ കഴിഞ്ഞു .

എന്തായാലും  അന്നുരാത്രി  ആ സാരിവിറ്റ പയ്യന്‍ നന്നായി ഉറങ്ങിക്കാണും അല്ലേ ...?  അവന്‍ നന്നായി വരട്ടെ.










23 അഭിപ്രായങ്ങൾ:

  1. അതെ അവന്‍ നന്നായി.... വരട്ടെ.....

    "പണ്ടു പത്താം ക്ലാസ്സ് തൊട്ട് എന്നെ പഞ്ചാര അടിക്കുന്ന ഒരുത്തനും" ഈശ്വരാ 'അടുത്തില' നാട്ടില്‍ അത്രക്കും ധൈര്യമുള്ള ഒരുത്തനോ???

    അതാരാപ്പാ ഞാന്‍ അറിയാത്ത ഒരു വായനോക്കി? അതോ ഞാന്‍ അറിയുമോ? അവന്‍ എന്തായാലും ഈ ബ്ലോഗ് വായിക്കില്ല ധൈര്യമായി പേര് പറഞ്ഞോ....

    മറുപടിഇല്ലാതാക്കൂ
  2. കഷ്ടമായിപ്പോയി!, എന്തായാലും അവന്‍ നന്നായി ഉറങ്ങിക്കാണും!......നന്നായി വരട്ടെ

    മറുപടിഇല്ലാതാക്കൂ
  3. ഹൌ... അപ്പനിട്ട് തന്നെ വേണം മോളേ പണീയാന്‍.. എന്തെല്ലാം വിശേഷണങ്ങളാ... ശോ... അച്ചന്റെ ഈ മെയില്‍ ഒന്നു തരോ ? പ്ലീസ്...

    സമ്ഭവം നന്നായീ... ആ ബ്ലോഗ്ഗ് ഹെഡ്ഡര്‍ എങ്ങനെയാ ഉണ്ടാക്കീത്?

    മറുപടിഇല്ലാതാക്കൂ
  4. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  5. ഇഷ്ട്ടമായി ഈ അത്ഭുത സാരി

    മറുപടിഇല്ലാതാക്കൂ
  6. രായപ്പാ എന്നെ ആളേ വിട്ടു തല്ലീക്കാനുള്ള പണിയുണ്ടാക്കല്ലെ....അവിടെ ഉള്ളവരൊക്കെ നല്ല ആമ്പിള്ളേരാ....
    സാജൻ..അവൻ ഉറങ്ങട്ടെ...കുരുത്തം കെട്ടവനെ..ഇനി എന്നെ കുറിച്ച്...എന്തു പറഞ്ഞാലും അച്ഛനറീയാം അതു ഞാൻ തന്നെ ചെയ്തിരിക്കും എന്നു...അച്ഛന്റെ അല്ലെ മോൾ....കുടൂമ്പം കലങ്ങില്ല മോനേ....പിന്നെ ഹെഡ്ഡർ ആ നാടകക്കാരന്റെ പണിയാണു.
    വീരു എന്തെ ..കയ്യീന്നു വല്ലതും വീണുപോയോ..സാരമില്ല കെട്ടോ..
    രമണിക ..താങ്ക്സ്....ഹല്ലലത്ത് ഹഹഹഹ

    മറുപടിഇല്ലാതാക്കൂ
  7. .ഭാവാഭിനയ ചക്ക വരട്ടി ..ഛെ..ചക്ര വര്‍ത്തി ..മധു വിന്റെ ..ഭാവങ്ങള്‍ മിന്നി മറഞ്ഞു ..
    ശരിക്കും രസമുണ്ട്

    മറുപടിഇല്ലാതാക്കൂ
  8. അപ്പോ നമ്മളൊക്കെ മോശം ആമ്പിള്ളേരാണോ?... :p

    ഞാനും ആ നാട്ടുകാരന്‍ തന്നെയാണ് നന്ദേ....

    മറുപടിഇല്ലാതാക്കൂ
  9. രസകരമാ‍യി എഴുതി. പതിവു പോലെ തമാശകളും അക്ഷരത്തെറ്റുകളുമുണ്ട്.

    കോന്തന്‍ കണ്ണന്‍.. അവന്‍ ‘സു’ന്ദരന്‍ അല്ലേ?

    മറുപടിഇല്ലാതാക്കൂ
  10. kollam nalla tour.
    appol ippol thanne swarnavum kanakku kooti irikkukayanu alle.......kollam.
    pavam aaa naatukaran. aa sangu vangadayirunnu athu avanu vere arenkilum kodukkamayirunnallo.....veruthe oru sangu waste aayi.
    (malayalathil type cheyan pattunnilla entho error )

    മറുപടിഇല്ലാതാക്കൂ
  11. രായപ്പാ...ഒരു മുങ്കൂർ ജാമ്യം എടുത്തതാ...കുമാരാ തെറ്റുകൽ ചൂണ്ടി കാട്ടി തന്നതിനു നന്ദി പരമാവധി കുറക്കാൻ ശ്രമിച്ചിട്ടുണ്ട്...പഴയതിനെക്കാൾ തെറ്റു കുറഞ്ഞിട്ടില്ലേ....
    ശങ്കർ അവൻ എനിക്കു തന്നത് എന്റെ പേരെഴുതിയ ശംഖ് ആണ് അതു കൊണ്ടാ ഞാൻ അതു വാങ്ങിയതു...അല്ലേൽ അവൻ നാട്ടു കാരെ മുഴുവൺ കാണിച്ചു നാറ്റിക്കില്ലേ..

    മറുപടിഇല്ലാതാക്കൂ
  12. പറഞ്ഞുപിടിച്ച് ആ കോന്തന്‍ കണ്ണന്‍ നെന്നെ വളയ്ക്കോ മോളെ?

    പിന്നെ സാരിക്കഥ നന്നായിട്ടാ

    മറുപടിഇല്ലാതാക്കൂ
  13. ബസ്സിറങ്ങിയപ്പോള്‍ തന്നെ സുഗന്ധ പൂരിതമായ ഒരു കാറ്റ് എന്നേ ആലിംഗനം ചെയ്തു ...കോന്തന്‍ കണ്ണനെ പോലെ തന്നെ കൊതിയനാണ് കാറ്റും
    പക്ഷെ ഒരു വ്യത്യാസം മാത്രം അവനെ എനിക്കിഷ്ടമല്ല ഈ കാറ്റിനെ എനിക്കൊത്തിരി ഇഷ്ടവും ....


    ഭഗവാനെ ..ഒരു കാറ്റായി മാറിയാല്‍ മതിയാരുന്നെ ..(മാറിനിന്നു മേലോട്ട് നോക്കി ചിന്തിക്കുന്ന കോന്തന്‍ കണ്ണന്‍ )

    കലക്കി ട്ടോ

    മറുപടിഇല്ലാതാക്കൂ
  14. ത്രിശ്ശൂക്കാരാ....അതിനവനു ധൈര്യം വരില്ല...അവന്റെ പത്തി ഞാൻ ഒടിച്ചതാ...ഭൂതത്താൻ കാറ്റായി അവനിങ്ങു വരട്ടെ .കടലായി ഞാനും ഉണ്ട്....ഒരു പോരാട്ടം തന്നെ പ്രതീക്ഷിക്കാം

    മറുപടിഇല്ലാതാക്കൂ
  15. അവനതു പോലത്തെ ഒരു പത്ത് ശങ്ഖു എടുത്തു കാണും...
    എവിടെ കൊണ്ട് വന്നു ആര്‍ക്കൊക്കെ കൊടുതിട്ടുണ്ടാവുമോ എന്തോ...
    പത്തിന് വെച്ചാ ഒന്നെങ്കിലും വീണാലോ...

    മറുപടിഇല്ലാതാക്കൂ
  16. കണ്ണനുണ്ണിക്കു വളരെ ക്രിത്ര്യമായി അറിയാമല്ലേ.....അനുഭവസ്ഥാറ് പരയുന്നതു കേൾക്കണമെന്നല്ലെ..... ഐ എസ് അർ ഒ പറഞ്ഞിരിക്കുന്നതു...അല്ലേ..കണ്ണനുണ്ണീ....

    മറുപടിഇല്ലാതാക്കൂ
  17. ഇനി സാരി കണ്ടാൽ ഉടുത്തുനോക്കിയേ വാങ്ങും. ഉറപ്പ്.

    മറുപടിഇല്ലാതാക്കൂ
  18. അതേ, പോട്ടെ പെങ്ങളെ .. ഒരബദ്ധം പറ്റിയതാ...എങ്ങനെ മനസ്സിലായി??
    എഴുത്ത് കൊള്ളാം ട്ടാ !!

    മറുപടിഇല്ലാതാക്കൂ