***

പുതിയ നര്‍മ പോസ്റ്റ്‌ .....വായിക്കില്ലേ ചിരിക്കില്ലേ ....കുലുമാല്‍ കുലുമാല്‍

ചൊവ്വാഴ്ച, ഡിസംബർ 08, 2009

പീച്ചാം കുഴലിലെ ശ്രുതി മാധുര്യം


ധും ധും ധും ധും ധുംദുബി നാദം നാദം നാദം .....ഈ പാട്ട്   ഞങ്ങടെ  കോളേജിലെ   ഇന്ദു മതി ടീച്ചറെ കണ്ടു കൊണ്ട്ട് എഴുതിയതാണെന്ന് തോന്നും
ടീച്ചറുടെ ആ  നടത്തവും  വടിവും ഒന്ന് കാണേണ്ടത് തന്നെ ആണ് ....അത് കാണുമ്പോള്‍ മറ്റൊരു പാട്ട് കൂടി ഓര്‍മ്മവരുന്നു .
പിടിയാന  പിടിയാന മദയാന മദയാന ....കോളേജിലെ ആണ്‍ പിള്ളേര്‍ക്കൊക്കെ  ടീച്ചര്‍  പെരുമഴയത്ത് ..ചക്ക പുഴുങ്ങിയത് കിട്ടിയ പോലെ യാണ്
കോളേജിലെ ജെന്റ്സിന്റെ ടോയ്ലെറ്റില്‍ മുഴുവന്‍ ടീച്ചറുടെ പല നിറത്തിലും വര്‍ണ്ണത്തിലും ഉള്ള രൂപങ്ങൾ കുത്തിവരച്ചതു   കാണാം .(ഇപ്പോള്‍ നിങ്ങള്ക്ക് തോന്നുന്നുണ്ടാകും
ഞാന്‍ എന്തിനു അവിടെ പോയെന്നു അതാണ് പറഞ്ഞു വരുന്നത്     അല്പം ക്ഷമിക്കണം കേട്ടോ ..)


                                           സാറേ സാറേ രഘു സാറേ സാറിന്റെ വീട്ടില് കല്ല്യാണം
                                           ഷെല്ലി വറുത്ത് ഉപ്പേരി ..ഷേക്സ്പിയര്‍ ഉള്ളൊരു സാമ്പാറും
                                           
ലിറ്ററേച്ചർ  രഘു സാറിനെ കുറിച്ച്    ശ്രുതിയുടെ ഓണ്‍ ദി  സ്പോര്‍ട്ട്  കവിതകള്‍   കളാസിന്റെ ചില്ലു ജനാലകളിൽ  തട്ടി പ്രതിധ്വനിച്ചു ...അവളെപ്പോലെ ഒരു സാധനത്തിനെ  ഞാന്‍ എന്റെ ജന്മത്തില്‍
കണ്ടിട്ടില്ല...... തല ഒന്നെ ഉള്ളൂ എങ്കിലും രാവണന്റെ നാവുകൾ പോലെ നാവു പത്താണ്.
പിന്നെ ശബ്ദമോ...പീച്ചാം കുഴലിൽ പച്ചവെള്ളമൊഴിച്ചു വിളിച്ചാൽ എങ്ങിനെ അതുപോലെ..
വഴിയെ പോണ ഒരാമ്പിള്ളേരും അവളുടെ ..കിളിമൊഴി കേൾക്കതെ പോകാറീല്ല...പിന്നെ ഞാനും അവളും  ഒരു മിച്ചു ബസ്സു കേറാൻ നിന്നാൽ എത്ര കുട്ടികൾ ഉണ്ടെങ്കിലും ..ഡ്രൈവർ നിർത്താതെ പോകും..അത്രയ്ക്കു ഫൈമസ് ആണ്...ബസ്സുകാർക്കിടയിൽ ഞങ്ങളുടെ സമ്പർക്കം.
                                     ഒരു ശനിയാഴ്ച്ച...അന്ന് സ്പെഷ്യൽ  ക്ളാസ്സുണ്ടായിരുന്നു. രാവിലെ തന്നെ
ഞാനും ശ്രുതിയും കുളിച്ചു കുപ്പായവും ഇട്ട്..(കുപ്പായമിടാതെ പോകാൻ പറ്റുകയില്ല ല്ലോ ഞാൻ ഒരു പൊട്ടി തന്നെ) കോളേജിലേക്കുള്ള വഴിയിലൂടെ ..സാഹിത്യ നിരൂപണം നടത്തിക്കൊണ്ട് നടന്നു പോവുകയാരിരുന്നു...പാരിജാതം ..ഇനി ഒരാഴ്ചകൂടി ഉണ്ടാകുമെന്ന് ഞാൻ ...എനിക്കു വട്ടാണെന്ന് അവൾ... രണ്ടു മാസം കൂടി ഉണ്ടാകും എന്ന് അവൾ ഉറപ്പിച്ചു പറഞ്ഞൂ...അങ്ങീനെ ഉറപ്പിച്ചു പറയാൻ ബൈജു ദേവരാജ് ഇവളുടെ ..ചിറ്റപ്പനല്ലേ...ഒന്നു പോടീ..(അല്ല ഒരാഴ്ചയേ..ഉള്ളൂ എന്നു പറയാൻ ബൈജു ദേവരാജ് എന്റെ ചിറ്റപ്പനും അല്ലല്ലോ...ഭാഗ്യത്തിനു അതവൾ ചോദിച്ചില്ല)
                                     വഴി വക്കിൽ നാണം കുണുങ്ങീ പെൺകൊടികളെ പഞ്ചാര അടിച്ച് ..തകർക്കുകയാണ് അഭിനവ യദുകുല വംശജന്മാർ....(കൃഷ്ണന്റെ പുതു തലമ്മുറക്കാർ)...ഒരു സ്ഥലത്ത് ..എൻ എസ്സ് എസ്സു കാർ (നാഷണൽ സർവ്വീസ്  സ്കീം ആണ്  നാരായണ പണിക്കരുടേ ആൾക്കാർ തെറ്റിദ്ധരിക്കേണ്ട കെട്ടോ.) നട്ട നെല്ലി മരത്തിന്റെ ഇല മുഴുവൻ ഒരുത്തൻ പറിച്ചു തീർക്കുകയാണ് .  അവന്റെ ..കാമുകിയാകട്ടെ ഷാലിൻ തുമ്പത്ത് കെട്ടിട്ടു കളിക്കുകയാണെന്നു തോന്നും ..ഇനി ഒരു പക്ഷെ അവളുടെ അച്ഛനു വലനെയ്ത്താണോ ജോലി എന്നു പോലും തോന്നിപ്പോകും  ..മറ്റൊരിടത്ത്...  ഒരുത്തൻ അതാ ...അണ്ണൻ വണ്ടിയിൽ പുല്ലും കയ കേറ്റിയ പോലെ ..(പാണ്ടീ  ലോറിയിൽ വയ്ക്കോൽ തുറു കേറ്റിയ പോലെ )അഴിഞ്ഞൂ കിടക്കുന്ന ...കുനു കൂന്തളങ്ങൾ...മാടി ഒതുക്കുന്ന തിരക്കിലാണ്. ദൈവമേ...ഇവനീ പിണ്ണാക്കിന്റെ കാശ് ആരു കൊടുക്കുന്നു ആവോ...(ആ‍ മുടി അങ്ങീനെ ആവണമെങ്കിൽ ഒരു കിലോ പിണ്ണാക്കെങ്കിലും കലക്കി ഒഴിച്ച് പശൂനെ കൊണ്ടോ  എരുമയെ കൊണ്ടോ ഒക്കെ നക്കിക്കണം...)...അവനിട്ടിരിക്കുന്ന പേന്റു കാണണം..എന്നെ പിടിച്ചോ എന്നെ പിടിച്ചോ എന്നു പറയുന്ന മാതിരി ഇപ്പൊ ഊരി കുത്തി താഴേക്കു പോകും എന്നു തോന്നും ...ഞാനതങ്ങ് പിടിച്ചു വലിക്കട്ടയോടീ...ശ്രുതി ..പീച്ചാം കുഴലിലൂടെ പറഞ്ഞൂ....  വേണ്ടെ ടീ  അവൻ  അടിയിൽ ഒന്നും ഇട്ടിട്ടിലെങ്കിലോ..താങ്ങാനുള്ള ശേഷിയുണ്ടോ...
ഏയ്  അല്ലെടീ...അവന്റെ അണ്ടർ വെയറിന്റെ ഇലാസ്റ്റിക്കു കാണുന്നുണ്ട്.....എടീ  മണ്ടീ..അതിപ്പോഴെത്തെ ഫാഷനാ...ചിലപ്പോ...ഇലാസ്റ്റിക്കു മാത്രമേ ഉണ്ടാവൂ......
എന്റെ ദൈ വമേ..എന്നാൽ വേണ്ട...ശ്രുതി ആ ഉദ്യമത്തിൽ നിന്നും പിന്മാറി...എന്തായാലും നമുക്കവനെ ഒന്നു വിരട്ടണം....ഫസ്റ്റിയറാണ് ..ഇവനൊക്കെ കോളേജിൽ വന്നില്ല അതിനും മുമ്പേ..പ്രേമവും തുടങ്ങി..മൂന്നു വർഷമായി ഈ കോളെജിലെ ബഞ്ചും ഡസ്കും തേഞ്ഞു എന്നല്ലാതെ
ഒരൊറ്റ...കാലമാടനും പ്രണയവും കൊണ്ട് ഈ സുന്ദരി മാരുടെ  പടി കടന്നിട്ടില്ല  ...ഇവളൊക്കെ വന്നു കേറിയതേ ഉള്ളൂ....കണ്ടില്ലെ...(അസൂയാണ്  മുഴുത്ത അസൂയ)...വിടില്ല ഞങ്ങൾ....
                                 ശ്രുതി അവനെ ഇട്ടൊന്നു കുടഞ്ഞൂ....ടാ...ഞങ്ങളീ കോളെജിൽ വരുന്നതെ .. നിന്റെ  ഊര കാണാനല്ല ..മര്യാദയ്ക്  നീ ഈ പാന്റു വലിച്ചു കേറ്റുന്നോ..അതോ  ഞങ്ങൾ വലിച്ചൂരണോ....അപ്പൊഴാണ്  അവന്  അവന്റെ പാന്റിനെ കുറിച്ച്  ബോധം വന്നത്.
അവൻ രണ്ടു കൈ കൊണ്ടും വലിച്ചു കേറ്റി ...ജാള്ള്യതയോടെ ..ഞങ്ങളെ നോക്കി...ആ നോട്ടത്തിൽ ഒരു ദയനീയത ഉണ്ടായിരുന്നു ..പിന്നീട് അതൊരു പകയുടെ നേട്ടം പ്ലെ ആയോ എന്ന ചിന്ത ഞങ്ങളേ ഭയപ്പെടുത്തി  (എന്തായാലും പെണ്ണല്ലേ..ചട്ടിയോളമല്ലേ തുള്ളാൻ പറ്റുള്ളൂ)
എങ്ങിനെ   പകയില്ലാതിരിക്കും ..തന്റെ പ്രേമ ഭാജനത്തിന്റെ മുമ്പിൽ നിന്നു ഇൻസൽറ്റ് ചെയ്താൽ ആരാ ക്ഷമിക്കുക  അതിത്തിരി കടുത്തു പോയെന്ന് എനിക്കും തോന്നി   അത്രയ്ക്കു വേണ്ടായിരുന്നു ശ്രുതീ....അവളുണ്ടോ വിടുന്നു.. ഒരു വല്ലാത്ത സാധനം തന്നെ ...അവൻ പോയ ശേഷം ആ പെൺ കുട്ടിയെയും നിർത്തി പൊരിച്ചു....ടീ...നീ ഇനി അവനെ പ്രണയിച്ചു കല്ല്യാണം കഴിച്ചു എന്നിരിക്കട്ടെ..നിങ്ങൾ രണ്ടൂ പേരും  പച്ചക്കറി  വാങ്ങാൻ പോയി ...നിന്റെ കയ്യിൽ കൊച്ചുണ്ട്  അവന്റെ കയ്യിൽ പച്ചക്കറിയും ...എടീ..അപ്പൊഴെങ്ങാൻ നിന്റെ  ലവന്റെ പാന്റെങ്ങാൻ അഴിഞ്ഞാൽ ആരു പൊക്കിക്കൊടൂക്കും ...ഇനി മേലാൽ  ആ പാന്റും ഇട്ടാണവൻ വന്നതെന്നറിഞ്ഞാൽ ..,,,,,പറശ്ശീനിക്കടവു  മുത്തപ്പനാണേ സത്യം..ഞാനതൂരും ....
                       എന്റെ ദൈവമേ...ഇവളിതെന്തിനുള്ള പുറപ്പാടാ....ടീ,,,നാളേ  അവനെങ്ങാൻ  ആ പന്റും ഇട്ടൂ വന്നാൽ.........?!!!!!!!!!!!


                            അവന്റെയോ ...ഞങ്ങളുടെ യൊ ...ഭാഗ്യം എന്നറിയില്ല...അടൂത്ത  കളാസ്സിനു
അവൻ  മുണ്ടും ഉടുത്താണു വന്നത്....ആശ്വാസം.....പക്ഷേ അവന്റെ നോട്ടത്തിലെ ആ പക എന്നെ വല്ലാതെ ഭയപ്പെടുത്തി...പിന്നീട് ഒരു കോളേജ് ഡേ ദിവസം....പീച്ചാം കുഴലിലൂടെ ..മുരുകൻ കട്ടാക്കടയുടെ ..രേണുക......പാടാൻ  ശ്രുതിക്കായിരുന്നു നെറുക്ക്  വീണത്....രേണുകേ...നീ എൻ കിനാവിന്റെ ..നീലക്കടമ്പിൻ പരാഗ രേണു.. പിരിയുമ്പൊഴേതോ ...നനഞ്ഞ കുമ്പിൾ നിന്നു നിലതെറ്റി വീണ രണ്ടിലകൾ നമ്മൾ......രണ്ടിലകളെ...തമ്മിൽ പിരിച്ചതും പോരാ..എന്നിട്ടീ കവിതയും പാടി..ടെൻഷനടിപ്പിക്കുന്നോ....ഞങ്ങടേ  റിഹേഴ്സൽ കണ്ടു കൊണ്ട്...ആ പകയുള്ള നോട്ടത്തോടെ   അവൻ ജനലരികിൽ നിൽക്കുന്നതു ..ഞങ്ങൾ ..കണ്ടു.....ഫൈനൽ എം എ യിലെ
സരീഷിന്റെ ...മിമിക്രി കേട്ടതോടെ അവൻ പോയി....ആ  എന്തേലും ആകട്ടെ....ഞാൻ ശ്രുതിയുടേ....ശ്രുതിയും താളവും ...ഒക്കെ നേരെയാക്കിക്കൊടൂത്തു കൊണ്ടേ  ഇരുന്നു....അവൾ ..വികാര പരവശയായി   പാടി..രേണുകേ.....സദസ്സിൽ നിന്നും കൂവൽ ഉയർന്നു....ശ്രുതിയുടെ പാട്ടിനല്ല കെട്ടോ....സരീഷിന്റെ മിമിക്രിക്കാണ്....ആ കൂവൽ കേട്ടതോടെ ..അവൾക്ക് കലശലായ മൂത്ര  ശങ്ക ,,,,എന്റെ കൈ പിടിച്ചവൾ  ഓടി....നല്ലതാണേന്ന് എനിക്കും തോന്നി.  കൂവൽ  ഇവൾ പാടുമ്പോൾ  ഇരട്ടിയാകും എന്നെനിക്കുറപ്പുണ്ടായിരുന്നു ..പീച്ചം കുഴലിന്റെ ശബ്ദം
സഹിക്കുന്ന കുട്ടികൾ  ഉണ്ടെന്നു തോന്നുന്നില്ല പിന്നെ മറ്റവൻ ..എന്തായാലും ഫസ്റ്റിയറിലെ കുട്ടികളേ കൊണ്ട്  കൂവിപ്പിക്കും എന്നുറപ്പാണ് ..ഏതായാലും ഒരു ധൈര്യത്തിനു ...മൂത്രമൊഴിക്കുന്നത് നല്ലതാണ്  ..  ഇവളിതെവിടേക്കാ...ടീ  അതു   ജെന്റ്സിന്റെ  ടോയ്ലെറ്റാ.....നീ   ഇതെങ്ങോട്ടാ..
സാരമില്ല ...നീ   പുറത്തു നിന്നാൽ മതി..ആരെങ്കിലും വന്നാൽ ...പറഞ്ഞാൽ മതി...ഉം  ശരി...ശരി..
വേഗം പോയി.. വാ...അവളൂടേ  ടെൻഷന്റെ .  ആഴം  എനിക്കു മനസ്സിലായി....ടൊയ്ലെറ്റിന്റെ ചുമരുകളിൽ ഇന്ദുമതി  ടീച്ചറ്  ..കാബറെ കളിക്കുകയായിരുന്നു


                          !!!!!!!!!!അവനെ കണ്ടപ്പോൾ എന്റെ രണ്ടൂ കണ്ണും ഹൈ വോൾട്ടേജിൽ മിഴിച്ചു പോയി..
ഇപ്പൊ ഫ്യൂസാകുമോ എന്നു പോലും തോന്നിപ്പോയി....നമ്മുടേ ...പഴയ ലവനില്ലെ.....പാന്റു കാരൻ ഫസ്റ്റിയർ...അവനതാ ആ ടോയ്ലെറ്റിൽ നിന്നും ഇറങ്ങീ വരുന്നു....ദൈവമ്മേ....ശ്രുതി  ..അവൾക്കിതെനാ പറ്റി.....എനിക്കു വയ്യ  അവനെങ്ങാനും....ഈശ്വരാ...പകതീർക്കല്ലേ...
അവൻ എന്നെ കണ്ടതും ...ഒരുമാതിരി ചിരിയും ചിരിച്ചു  ..കടന്നു പോയി.....അതിലൊരു വില്ലൻ ചിരിയുണ്ടെന്നു എനിക്കു തോന്നി...എടാ... ശ്രുതീ....ഞാൻ ഓടി ചെന്നു ടൊയ്ലെറ്റിൽ നോക്കി.....ലവളവിടെ....ചമ്മി നിൽക്കുകയാ....ചെ...നാറ്റക്കേസായി.....ലവൻ വല്ലതും കണ്ടോടേ...?....അവളോന്നും  മിണ്ടീയില്ല
       
                         സ്റ്റേജിൽ മുരുകൻ കട്ടാക്കടയുടെ കവിത  തകർക്കുകയാണ്  ശ്രുതിയുടെ പീച്ചാം കുഴലിൽ ഉള്ള ശബ്ദമൊന്നും കേൾക്കാനുണ്ടായിരുന്നില്ല ..നല്ല മനോഹരമായ ശബ്ദം....ഇനി അവൻ നേരത്തെ റിഹേഴ്സൽ കേട്ടതു കൊണ്ട് ....ടൊയ്ലെറ്റിൽ വച്ച് വല്ല   കളാസും കൊടുത്തു  കാണുമോ.  ഒരാഴ്ച   കമിഴ്ന്നു കിടന്നു പ്രാക്ട്ടീസ് ചെയ്യിച്ചിട്ടും ..എനിക്കിവളേ ഒന്നു നേരെയാക്കാ‍ൻ പറ്റിയില്ലോ....അതെന്തു മന്ത്രം...
                  കവിത തകർക്കുക യാണ്  
      “ജലമുറഞ്ഞൊരു തീർത്ഥശില്പോലെ“
കർട്ടനു പിന്നിൽ ഞാനും...


പിന്നീട്  ആ   ഫസ്റ്റിയർ കാരനെ കാണുമ്പോൾ ..ശ്രുതി  കൺ വെട്ടത്തു നിന്നും ഓടി മറയുന്നതു ഞാൻ കാണുമായിരുന്നു...ഫസ്റ്റിയറിലെ കുട്ടികളുടെ  മുഖത്തെല്ലാം..  ശ്രുതിയെ കാണുമ്പോൾ
വിരിയുന്ന പുഞ്ചിരി....അതായിരുന്നു ഒരു പ്രണയം തകർത്തതിൽ അവൾക്കു മുത്തപ്പൻ കൊടുത്ത
ശിക്ഷ..എന്നിട്ടും   ആ ടോയ്ലെറ്റിൽ എന്തു സംഭവിച്ചു.....ഉത്തരം കിട്ടാത്ത ചോദ്യമായി ഇന്നും  
അതവശേഷിക്കുന്നു...




..


15 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2009, ഡിസംബർ 8 7:00 AM

    ithraykku veendayirunnu a sruthiye njan kanunnundu

    മറുപടിഇല്ലാതാക്കൂ
  2. അക്ഷര തെറ്റു ഒഴിവാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്‌ പഷെ.. ല്ല ട്ടേ അങ്ൻഘിനെ ഉള്ളതൊന്നും വരുന്നില്ല ആരെങ്കിലും
    ഒന്നു പറഞ്ഞു തരുമോ

    മറുപടിഇല്ലാതാക്കൂ
  3. എടീ മണ്ടീ..അതിപ്പോഴെത്തെ ഫാഷനാ...ചിലപ്പോ...ഇലാസ്റ്റിക്കു മാത്രമേ ഉണ്ടാവൂ......

    hahaha
    അതു ശരിയാ... നന്നായിട്ടുണ്ട്. തുടരുക.

    മറുപടിഇല്ലാതാക്കൂ
  4. .കാമുകിയാകട്ടെ ഷാലിൻ തുമ്പത്ത് കെട്ടിട്ടു കളിക്കുകയാണെന്നു തോന്നും ..ഇനി ഒരു പക്ഷെ അവളുടെ അച്ഛനു വലനെയ്ത്താണോ ജോലി എന്നു പോലും തോന്നിപ്പോകും ..മറ്റൊരിടത്ത്... ഒരുത്തൻ അതാ ...അണ്ണൻ വണ്ടിയിൽ പുല്ലും കയ കേറ്റിയ പോലെ ..(പാണ്ടീ ലോറിയിൽ വയ്ക്കോൽ തുറു കേറ്റിയ പോലെ )അഴിഞ്ഞൂ കിടക്കുന്ന ...കുനു കൂന്തളങ്ങൾ...മാടി ഒതുക്കുന്ന തിരക്കിലാണ്. ദൈവമേ...ഇവനീ പിണ്ണാക്കിന്റെ കാശ് ആരു കൊടുക്കുന്നു ആവോ...(ആ‍ മുടി അങ്ങീനെ ആവണമെങ്കിൽ ഒരു കിലോ പിണ്ണാക്കെങ്കിലും കലക്കി ഒഴിച്ച് പശൂനെ കൊണ്ടോ എരുമയെ കൊണ്ടോ ഒക്കെ നക്കിക്കണം...)..
    ഹഹഹഹ....
    നല്ല ഉപമകൾ!....
    ആശംസകൾ....

    മറുപടിഇല്ലാതാക്കൂ
  5. ശ്രുതി blog കാണാറുണ്ടോ ?
    നന്ദ നന്നായി നർമ്മം കൈകാര്യം ചെയ്യുന്നുണ്ട്.
    തുടരുക. all the best :)

    മറുപടിഇല്ലാതാക്കൂ
  6. പീച്ചാം കുഴലിൽ പച്ചവെള്ളമൊഴിച്ചു വിളിച്ചാൽ എങ്ങിനെ അതുപോലെ....

    നല്ല ബെസ്റ്റ് ഉപമ.....

    നന്ദേടെ ലൈന്‍ നര്‍മ്മം തന്നെയാ... ഇനിയും പോരട്ടെ കോളേജ് വിശേഷംസ്...

    മറുപടിഇല്ലാതാക്കൂ
  7. എടീ മണ്ടീ..അതിപ്പോഴെത്തെ ഫാഷനാ...ചിലപ്പോ...ഇലാസ്റ്റിക്കു മാത്രമേ ഉണ്ടാവൂ......

    അടിപൊളി പ്രയോകങ്ങള്‍ സൂപ്പര്‍ ആയിട്ടുണ്ട്‌ ദൈര്യമുണ്ടാങ്കില്‍ ഇനിയും എഴുതുക

    മറുപടിഇല്ലാതാക്കൂ
  8. നന്നായിട്ടുണ്ട്....പക്ഷെ അക്ഷരത്തെറ്റുകള്‍ രസം കളയുന്നു നന്ദ .....

    മറുപടിഇല്ലാതാക്കൂ
  9. തകര്‍ക്കുവാണല്ലോ നന്ദ ....കൊള്ളാം നല്ല രസം ..പിന്നെ സത്യത്തില്‍ ആ ടോയ്ലെറ്റില്‍ എന്താ സംഭവിച്ചത് ...




    'SAVE mullaperiyaar....
    SAVE lifes of morethan 40 lakhs of people .....
    SAVE kerala state....

    Dear TAMILS give us our LIFES
    And take WATER from us....
    WE will not survive...YOU can"t also survive...

    മറുപടിഇല്ലാതാക്കൂ
  10. എല്ലാവർക്കും നന്ദിയുണ്ട് കെട്ടോ..തുടർന്നും ഈ പ്രോത്സാഹനങ്ങൾ പ്രതീക്ഷിക്കുന്നു.......

    മറുപടിഇല്ലാതാക്കൂ
  11. വല്ല കാര്യോമുണ്ടായിരുന്നോ?? ആണ്‍കുട്ടികള്ഉടെ ടോയ്‌ലറ്റില്‍ ഓടിക്കയറാന്‍?

    മറുപടിഇല്ലാതാക്കൂ
  12. അയ്യോ ചിരിച്ചു ഒരു വഴിക്കായി
    വളരെ നന്നായിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ