.
സ്നേഹപൂർവ്വം ഇച്ചേച്ചിക്ക് നന്ദ എഴുതുന്നു
എഴുതാൻ പേടിയാണ്...ഒരു അച്ഛനെങ്ങാനും അറീഞ്ഞാലെത്തെ സ്ഥിതി എനിക്കാലോചിക്കാൻ പോലും കഴിയില്ല........
എല്ലാം ഇച്ചേച്ചിക്കറീയാല്ലോ...
എത്ര നാളായി ഒന്നു കണ്ടീട്ട്...അവിടെ സുഖം തന്നെ അല്ലെ,,,..
എഴുത്തു തുടരണോ വേണ്ടയോ എന്നായി....എന്താ ഞാൻ ഇച്ചേച്ചിയോട്.. പറയുക .. വാക്കുകൾക്ക്...മീതെ ..എന്തോ ഒരു പുകമറപോലെ...ഒന്നും തെളിയുന്നില്ല...അതോ,,,കരഞ്ഞു കലങ്ങീയ കാണ്ണായതിനാലാണോ..എന്നറീയില്ല.
ഇച്ചേച്ചി എന്റെ അച്ഛൻ പെങ്ങളായിരുന്നു..ഞാനുമായി ... ഒരു നാലു വയസ്സിന്റെ വ്യത്യാസം....അതുകൊണ്ട് .ഞാൻ ഇച്ചേച്ചീന്നാ...വിളീച്ചിരുന്നേ. ഞങ്ങൾ തമ്മിൽ വല്യകൂട്ടായിരുന്നു എന്നെ പ്രസവിച്ചപ്പോൾ എന്നെ എടുക്കുന്നതും കുളിപ്പിക്കുന്നതും മഷിയെഴുതുന്നതും ഒക്കെ ഇച്ചേച്ചി ആയിരുന്നെത്രെ.....പ്രസവശേഷം അച്ഛന്റെ വീട്ടിലായിരുന്നു അമ്മ...അമ്മയുടെ വീട്ടിൽ..കുളിക്കാനും നനയ്ക്കാനും ഒന്നും സൌകര്യം ഇല്ലായിരുന്നു അവിടെ ഒരു കുന്നിൻ പുറത്താണ് വിട് ..വെള്ളം ഒത്തിരി ദൂരെ താഴ്വാരത്തൂന്ന് കോരികൊണ്ടു വരണം..അതിനു അവിടെ ആരും ഉണ്ടായിരുന്നില്ല...അമ്മയുടെ അമ്മയും അമ്മയുടെ അച്ഛനും..കൂടാതെ ...അമ്മയുടെ മുത്തച്ഛനും ആയിരുന്നു അവിടെ താമസം ...എല്ലാം കൂടെ ഒറ്റയ്ക്ക് അമ്മമ്മ തന്നെ നോക്കണം എന്നതു കൊണ്ടായിരിക്കാം ...അച്ഛന്റെ വീട്ടിൾ നിന്നാമതി എന്നു തീരുമാനിച്ചത്. ..
അതൊരു രസമായിരുന്നു.. ഇച്ചേച്ചിയുമൊത്തുള്ള ആ കുട്ടിക്കാലം ..പ്ച്ചമാങ്ങ പറീച്ച്..പറങ്കിപ്പൊടിയും ഉപ്പും കൂട്ടി തിന്നലായിരുന്നു മെയിൻ ഹോബി ..ഒരു ദിവസം ..അച്ഛച്ചനെ കണ്ട്..ഒരീസം ...ഇച്ചേച്ചി പറങ്കിപ്പൊടി ..പാവാടതുമ്പിലൊളിപ്പിച്ചതും എന്റെ കണ്ണിൽ കരടൂ പോയപ്പോൾ ആ പാവാടകൊണ്ട് എന്റെ കണ്ണൂ തുടച്ചതും പിന്നെത്തെ പുരിശാരം ഒന്നും പറയേണ്ടല്ലോ..
തീച്ചാമുണ്ടി മേലേരിക്കു ചുറ്റും ഓടണ പോലെ ഞാൻ ഓടിയതും അച്ച്ചന്റെ കയ്യിന്ന് അന്ന് ഇച്ചേച്ചിക്ക് നല്ല തല്ലു കിട്ടി...പാവം ചൂരൾ കൊണ്ട് ചുവന്ന പാടുക്കൽ ..തെക്കിനിയിലിരുന്നു ..പിന്നെ എന്നെ കാണിച്ചു തന്നു .ഞാൻ എന്തു ചേയ്യാനാ..കണ്ണീൽ പറങ്കിപ്പൊടിയായാൽ പിന്നെ ഓടുകയല്ലതെ ഞാൻ എന്തു ചെയ്യും...പാവം ഇച്ചേച്ചി....
എന്റെ കുസൃതികൾ കാരണം ..എന്നും തല്ലു കിട്ടീയിരുന്നത്...ഇച്ചേച്ചിക്കായിരുന്നു ..ഒരു ദിവസം വഴീന്നോരു തട്ടം കിട്ടി...മുസ്ലിം കുട്ടീകൾ ഏതോ...ഒന്നിന്റെ തലേന്ന് വീണതാ....അതു കാഴ്ച്ചയിൽ ഒന്നു ചുരുട്ടി വച്ചാൽ..ഒരു നല്ല കരിമൂർക്കന്റെ ചേലാണ്....ആദ്യം ഒന്നു വല്യമ്മയിലൊന്നു പരീക്ഷിച്ചു....വല്യമ്മ..പൊത്തൊ ഇന്നാ പിടിച്ചോ എന്ന് വെള്ളം നിറയ്ക്കുന്ന വല്യോരു ചരുവത്തിൽ ..ഡീം...അതിനു വല്യമ്മ ഓടിച്ചത് പുരയ്ക്കു ചുറ്റും നാലു വട്ടം...പിന്നെ ക്ഷീണം തോന്നിയതു കൊണ്ടായിരിക്കാം....വല്യമ്മ കീഴടങ്ങി...നാടുമുഴുവൻ ഓടി നടക്കുന്ന ഈ പീ ടി ഉഷമാരോടൊപ്പം ഓടിയാൽ അടുക്കളയിൽ മാത്രം ഓടുന്ന ഈ വല്യമ്മായി ജയിക്കുമോ.....ശിക്ഷയുടെ കാടിന്യം കുറഞ്ഞു പോയതു കൊണ്ടാണോ..എന്നറീയില്ല അടുത്ത പരീക്ഷണം..ഇച്ചമ്മയിലാക്കാമെന്നു തീരുമാനിച്ചു..ഇച്ചേച്ചിയുടെ അമ്മയും എന്റെ അച്ച്ചമ്മയും ഒന്നായതിനാൽ ഞാൻ ഇച്ചമ്മ എന്നാണ് വിളിക്കാറ് ....ഞങ്ങൾ മെല്ലെ വില്ലൻ തട്ടത്തിന്റെയും പൊക്കിയെടുത്ത്...ഇച്ചമ്മയുടെ..ഓമനകളായ...കോഴിപിള്ളേരുടെ..കൂട്ടിൽ കൊണ്ടൂ ചെന്നിട്ടു..ചില നേരത്ത് ഞങ്ങളെക്കാൾ ഇഷ്ടം ഇച്ചമ്മയ്ക്ക് അവറ്റകളോടാണ്..
അതിനു കാരണവും ഉണ്ട്..ചാര പിട എന്നും ഒരോ മുട്ടകൊടുക്കും ..പീലിപൂവൻ എന്നും കൂവി വിളിച്ചുണർത്തും..ഞങ്ങൾ ആ മുട്ടകൾ തിന്നു തീർക്കുന്നു എന്നല്ലാതെ ഒരു കറിവെപ്പില പറീച്ചുകൊടൂത്ത ദിവസമുണ്ടായിട്ടില്ല. പിന്നെ എങ്ങിനെ ഞങ്ങളെ..സ്നേഹിക്കും ..?ഇച്ചേച്ചി..വളരെ വിദഗ്ധമായി വളച്ചോടിച്ചു..കൂട്ടിൽ വെച്ചു...ഇപ്പൊ കണ്ടാൽ ഒരൂ സാക്ഷാൽ കരിമൂർഖൻ..പിന്നെ വിളിച്ചു കൂവൽ എന്റെ ഡ്യൂട്ടി ആയിരുന്നു..പണ്ടേ...ഇച്ചേച്ചി മുട്ടുമ്പോൾ...അലറിക്കരഞ്ഞ പരിചയം ഉള്ളതുകൊണ്ട്...ആ ഡ്യൂട്ടി എന്നിൽ തന്നെ വന്നു ചേരുമെന്ന്..എനിക്കറിയാമായിരുന്നു..അങ്ങിനെ ഞാൻ എന്റെ ഡ്യൂട്ടി വളരെ ഗംബീരമാക്കി..അടുക്കളയിലിരിക്കുന്ന എന്റമ്മയും ഇച്ചമ്മയുമാണ് ആദ്യം വന്നത്..പിന്നെ അയൽ വക്കത്തെ രാമേട്ടനും..ശ്രീധരേട്ടനും..വന്നു...എന്റമ്മപോയി...മുറീയിൽ കിടന്നുറങ്ങുന്ന അച്ച്ഛനെ വിളിച്ചു..അച്ചൻ അന്ന് ഒരു പ്രിവറ്റ് ക്മ്പനിയിൽ അക്കൌണ്ടന്റായി ജോലി നോക്കുന്ന കാലം എന്തൊ അന്ന് ലീവെടുത്ത് നേരത്തെ..വന്നത് എന്റെ കഷ്ടകാലത്തിനായിരുന്നു ...അച്ഛൻ വന്നതും രാമേട്ട്ടൻ അടുക്കളപ്പുറത്തെ വേലിക്കെട്ടിൽ നിന്നും ഒരു വലിയ സീമകൊന്ന വലിച്ചൂരി ..ഇച്ചമ്മ നിലവിളിയോടു നിലവിളിയാണ്..കാരണം..ചാര പിട പതുക്കത്തിലായുരുന്നു(അടയിരിക്കുക).. ഇതിനിടയിൽ എന്റമ്മപോയി..എവരിദെ ബാറ്ററീയിട്ട അച്ച്ചന്റെ ടോർച്ച് എടുത്തു വന്നു...ശ്രീധരേട്ടനും..കയ്യിൽ കിട്ടിയതെന്തൊക്കെയോ എടുത്ത്.. അച്ച്ചനും. രാമേട്ടനും കരിമൂറ്ഖൻ ഓപ്പറേഷനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ തുടങ്ങി...മട്ടും ഭാവവും..കണ്ട്..ഇതൊരാഗോള പ്രശ്നമാകുമെന്നു കണ്ട്..അവിടുന്ന് മെല്ലേ ഊരാൻ തീരുമാനിച്ച്.മെല്ലെ പിറകോട്ട്..നോക്കി..ഇച്ചേച്ചിയെവിടെ..?.....ആ പരിസരത്തൊന്നും ഇല്ല...പിന്നെ നോക്കിയപ്പൊഴാൺ..ശ്രീധരേട്ടന്റെ കയ്യാലപ്പുറത്തു കൂടെ ഒരു പൂ പാവാട മിന്നി മറയുന്നത് കണ്ടത്..ഞാനും ഓടീച്ചെന്നു കയ്യലപുറത്തുകേറീ..അപ്പൊഴേക്കും ഇച്ചേച്ചി..1500 മീറ്ററിൽ..ഗോൾഡ് നേടി. ആ തക്ക സമയത്ത് ഇച്ചേച്ചിയുടെ മനസ്സിൽ ലഡൂ പൊട്ടീയതു കൊണ്ട്(മഞ്ച് പരസ്യം)..ഇച്ചേച്ചി രക്ഷപ്പെട്ടൂ..എന്റെ കഷ്ടകാലത്തിനു മനസിൽ മറ്റൊരു ലഡുവും പൊട്ടിയതും ഇല്ല...പൊട്ടിയത്..തട്ടത്തിന്റെ രഹസ്യമായിരുന്നു..ജംഗിൽ ബുക്കിലെ ഷേർഖാനെ പോലെ അച്ഛൻ എന്റെ നേർക്കു പാഞ്ഞടുക്കുന്നുണ്ടെന്നു പിന്നീടാണ് എനിക്കു മനസ്സിലായത്..പിന്നീട്..ഒരു,, അസഫാ പവൻലിനെ പോലെ പറന്നെത്തി..അച്ഛൻ എന്നെ പിടിക്കൂടുകയായിരുന്നു....അന്നു അടികൊണ്ട് തുട കീറിയ പാട്..ഇന്നും ഉണ്ട്..ഇച്ചേച്ചി രണ്ടു ദിവസത്തേക്ക് വല്ലുമ്മയുടെ വീട്ടിലായിരുന്നു.... കയ്യാല കടന്ന് ഓടിയെങ്കിലും വല്യമ്മയുടെ വീട്ടിൽ നിന്ന് അച്ഛൻ ഇച്ചേച്ചിയെയും പൊക്കിയിരുന്നു..എന്തു രസാർന്നു അല്ലെ..ആ കാലം...
മൂരിപ്പുഴ്യിൽ കുളിക്കാൻ പോകുന്നതും...മലയൻ കുന്നിന്റെ മുകളിൽ ..താളിയൊടിക്കാൻ പോകുന്നതും .ദോശയ്ക്കു..കൂട്ടാൻ ..രാഘവേട്ടൻ തരുന്ന കള്ളിൽ നിന്നും കട്ട് കുടിച്ച് പച്ചവെള്ളം ഒഴിക്കുന്നതും ഒക്കെ....എങ്ഹിനെയാ ഇച്ചേച്ചി ഞങ്ങളെ വീട്ടൂ പോകാൻ തോന്നിയത്...ഇച്ചേച്ചി പോയേപ്പിന്നെ ഞാൻ താളിച്ചേച്ച്..കുളിച്ചിട്ടില്ല..മുടീ..പഴുപ്പെടുത്ത് കെട്ടിയിട്ടില്ല...കണ്ണിൽ മഴിപോലും ഇട്ടിട്ടില്ല.........എന്നാലും ഞാൻ ഇച്ചേച്ചിക്കെഴുതാൻ വൈകിപ്പോയോ......പത്രം ഏജന്റ് കൃഷ്ണേട്ടനോട് ..തമാശ പറയുമ്പൊഴൊക്കെ..ഞാൻ തിരിച്ചറീയേണ്ടതായിരുന്നു.. വീട്ടിൽ കമ എന്നൊരക്ഷരം മിണ്ട്‍ാതിരുന്ന ഇച്ചേച്ചി..കൃഷ്ണേട്ടനോട് വാചാലയാകുന്നത് കണ്ട് ഞാൻ അത്ഭുതപ്പെടുമായിരുന്നു ...അപ്പൊഴെങ്കിലും എനിക്ക് തോന്നെണ്ടതായിരുന്നു....വൈകിപ്പോയി...ഏറെ വൈകിപ്പോയി...രത്രി പുലർന്നപ്പോൾ കിടക്കപ്പയിൽ ഇച്ചേച്ചിയെ കാണാഞ്ഞ് ഞാൻ ഞാൻ കരഞ്ഞൂ....അന്വേഷണങ്ങൾ ....നാടുമുഴുവൻ നടന്നു....അന്ന് ആദ്യമായി അച്ഛൻ കരയുന്നത് ഞാൻ കണ്ടു..എന്നെ ചേർത്തുപിടിച്ച് ആരും കാണാതെ...അച്ഛൻ കരഞ്ഞു.. ഇച്ചേച്ചിയെപ്പോലെ ആകരുത് എന്റെ മോളും.. എനിക്കിനി ഒരു മോളെയുള്ളൂ......അതു നീ മാത്രമാണ്...അച്ചന്റെ വാക്കുകൾ ഒരു മഴ്വില്ലുപോലെ എന്റെ മുന്നിൽ തെളിയുകയാണ്...എന്നെപ്പോലെ തൻനയായിരുന്നു അച്ഛൻ ഇച്ചേച്ചിയും...
എൻന്റ കൈകൾ വിറക്കുകയാൺ...ഏതു ധൈര്യമാണെന്നറിയില്ല...എന്തായാലും ഞാൻ എഴുതുകായാണ് ഇച്ചേച്ചിക്ക്.....എന്റെ മാത്രം ഇച്ചേച്ചിക്ക്.....പൂക്കളുടെ സൌന്ദര്യവും.പൈക്കിടാവിന്റെ ഓമനത്തവും ഉള്ള എന്റെ ഇച്ചേച്ചിക്ക്...എന്നെ നന്ദൂട്ടീന്ന് വിളിച്ച് വാരിപ്പുണരുന്ന എന്റെ ഇച്ചേച്ചിക്ക്.... നീണ്ട...അഞ്ചു വർഷം..ഞാൻ അനുഭവിച്ച വേദനയുടെ വരികൾ ഈ കത്തു ചൊല്ലിത്തരും ഇച്ചേച്ചീ.....ഒരു പക്ഷേ..അല്ല തീർച്ചയായും ഇച്ചേച്ചിയിതിനു മറുപടി എഴുതും എന്നെനിക്കറീയാം....അതെങ്ങാൽ അച്ഛനറിഞ്ഞാൽ എന്താ ഉണ്ടാകുക എന്നെനിക്കറീയില്ല......വരും വരായ്കകളെ കുറിച്ച്..അലോചിക്കാതെ...ഈ നന്ദുട്ടി..എഴുതുകയാൺ...
എന്റെ ഇച്ചേച്ചിക്ക്...അവിടെ സുഖം തന്നെ അല്ലേ.....??.........................................
ബുധനാഴ്‌ച, നവംബർ 25, 2009
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അക്ഷ്രതെറ്റുകൾ ഓരുപാടൂണ്ട്..ക്ഷമിക്കുമല്ലോ...ണ്ട പിന്നെ ചില്ലക്ക്ഷരങ്ങൾ ഒന്നും വരുന്നില്ല..എന്താണേന്നറിയില്ല.....ആരേലും ഒന്നു പറഞു തരുമോ,,,,? ഇനി ഏന്റെ കമ്പ്യൂട്ടരിന്റെ കുഴപ്പമാണോ..അതോ...ഇന്റെർ നെട്ടിന്റെ കുഴപ്പമാണോ എന്ന്
മറുപടിഇല്ലാതാക്കൂഇച്ചേച്ചിയെ ഇഷ്ടപ്പെട്ടു ഒരുപാടു
മറുപടിഇല്ലാതാക്കൂഅക്ഷരത്തെറ്റുകള് എഴുതിയ ആളിന്റെ കുഴപ്പം. ചില്ലക്ഷരത്തിന്റെ പ്രശ്നം കമ്പ്യൂട്ടറില്‍ ഫോണ്ട് പ്രോബ്ലം ആയിരിക്കും. ആദ്യ പോസ്റ്റെന്ന നിലയില്‍ നന്നായിട്ടുണ്ട്. പാരഗ്രാഫ് തിരിച്ചെഴുതിയാല്‍ വായിക്കാന്‍ സൌകര്യമായിരിക്കും.
മറുപടിഇല്ലാതാക്കൂതുടരുക.
poor girl. feeling sad for her.
മറുപടിഇല്ലാതാക്കൂഇച്ചേച്ചി നന്നായിരിക്കുന്നു....കുമാരന്‍ പറഞ്ഞത് പോലെ പാരഗ്രാഫ് തിരിച്ചാല്‍ വായിക്കാന്‍ സുഖമുണ്ടായിരുന്നു...
മറുപടിഇല്ലാതാക്കൂആശംസകള്
നല്ല ഓര്‍മ്മകള്‍ ഉള്ള ബാല്യം ഒരു ഭാഗ്യമാണ്. ഇച്ചേച്ചി എവിടെയായിരുന്നാലും സന്തോഷത്തോടെ ഇരിയ്ക്കട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കാം.
മറുപടിഇല്ലാതാക്കൂകുമാരേട്ടന് പറഞ്ഞതു പോലെ അക്ഷരത്തെറ്റുകള്‍ ഒഴിവാക്കി, പാരഗ്രാഫ് തിരിച്ച് എഴുതുക
അനുവാചകനെ കൂട്ടിക്കൊണ്ടു പോകാന്‍ ആ വല്ലാത്ത ഭാഷ ഉത്സാഹതോടെ നിന്നിരുന്നു.
മറുപടിഇല്ലാതാക്കൂഅല്ലെങ്കില് ഞങ്ങള്‍ വായിയ്ക്കാതെ നന്നായീന്ന് കാച്ചി വലിഞ്ഞേനെ.
അക്ഷരതെറ്റുകള്‍ പൊറുത്തു തരില്ല കട്ടായം.
നല്ല രസാരുന്നു വായിയ്ക്കാന്‍.
എന്തായാലും തുടക്ക പോസ്റ്റ് നന്നായി, മേല്‍ പറഞ്ഞ കമന്റുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കുമല്ലോ??
മറുപടിഇല്ലാതാക്കൂഗൂഗിള് ഇന്‍ഡിക് ട്രാന്‍സ്ലിട്ടരറ്റ് ഒന്ന് ഉപയോഗിച്ച് നോക്ക്. ലിങ്ക് താഴെ
http://www.google.com/transliterate/indic
ഇഷ്ടപ്പെട്ടൂട്ടോ ഈ കത്ത്. അക്ഷരത്തെറ്റുകൾ ഉണ്ടായിരുന്നല്ലേ..അതല്ല പക്ഷെ ശ്രദ്ധിച്ചത്. ഈ എഴുത്തിലെ ഉള്ളടക്കത്തിന്റെ ഭംഗിയാണ്. ബാല്യത്തിലെ നിഷ്കളങ്ക കുസൃതികളാണ് :)
മറുപടിഇല്ലാതാക്കൂഏല്ലാവർക്കും നന്ദി....അക്ഷര തെറ്റുകൾ ഇനി പരിഹരിക്കാം കെട്ടോ..ഒരു ബ്ലോഗ്തുടങ്ങിയതിന്റെ ആവേശത്തിൽ ഒരു പോസ്റ്റ് പോസ്റ്റ്ണം എന്നേ ഉണ്ടായിരുന്നുള്ളൂ അതാ ഒന്നു വായിച്ചും കൂടീയില്ല എന്താ എഴുതിയതെന്ന്....ഇനി തിരുത്താം കേട്ടോ..ചേട്ടന്മ്മാരൂം ചേച്ചിമാരും ക്ഷമിക്കണം
മറുപടിഇല്ലാതാക്കൂBandhangalude sookshmatha....!
മറുപടിഇല്ലാതാക്കൂManoharam, Ashamsakal...!!
nalla narration
മറുപടിഇല്ലാതാക്കൂcomment edaan thamasichathil kshamikkanam. samayakuravu karanam post nokkan kazhinjilla.
by the way u have very good talent.
aashamsakal
സുരേഷ് കുമാർ സാജൻ നന്ദി..ഈ സ്നേഹത്തിനും ...പ്രോത്സാഹനങ്ങൾക്കും.
മറുപടിഇല്ലാതാക്കൂ