***

പുതിയ നര്‍മ പോസ്റ്റ്‌ .....വായിക്കില്ലേ ചിരിക്കില്ലേ ....കുലുമാല്‍ കുലുമാല്‍

ശനിയാഴ്‌ച, നവംബർ 28, 2009

തിടൂക്കം.

നിലാവിന്റെ വെള്ള കമ്പിളീ പുതച്ചൊരു
വയസ്സൻ രാവ്
ചീവിടുകളാൽ കുരച്ചും തുപ്പിയും
കോടമഞ്ഞാൽ കണ്ണൂ മൂടീയും
കാട്ടാറാൽ  പുലമ്പിയും  അരിശം തീർക്കുന്ന പോൽ


പകലിനോടോ...അതോ...കോടമഞ്ഞിനോടോ
നിയോണുകളുടെ വെട്ടത്തിനോടോ..
ഇടവഴികളോടോ...കാട്ടു പൊന്തകളോടോ..
കള്ള കാമ കണ്ണൂകളോടോ....


നിശബ്ദദതകൾ,  ആകുലതകൾ
അറിയാത്തതിന്റെ  വേദനകൾ
മുരണ്ടൂ പായുന്ന വണ്ടികൾ
അവയ്ക്കടീയിൽ തലചതയുന്ന നിലവിളീകൾ


വിശപ്പിന്റെ മൌനം ..ഞരക്കങ്ങൾ
മരണത്തിന്റെ നിശ്വാസം
രതിയുടെ....കിതപ്പ്
പുതപ്പിന്റെ നാണം


ഒടൂവിൽ എല്ലാം മറച്ച്...
പകലിന്റെ ചുവന്ന ചാ‍യം
അതും മറച്ച് വെളുത്ത ചായം
പിന്നെ ചമഞ്ഞ് ചമഞ്ഞ്
.വീണ്ടൂം കറൂക്കാൻ എന്തൊരു
തിടൂക്കം.

6 അഭിപ്രായങ്ങൾ:

  1. ഒടൂവിൽ എല്ലാം മറച്ച്...
    പകലിന്റെ ചുവന്ന ചാ‍യം
    അതും മറച്ച് വെളുത്ത ചായം
    പിന്നെ ചമഞ്ഞ് ചമഞ്ഞ്
    .വീണ്ടൂം കറൂക്കാൻ എന്തൊരു
    തിടൂക്കം.
    nalla varikal
    carry on , all the best

    മറുപടിഇല്ലാതാക്കൂ
  2. പുതു കവിതയുടെ നാമ്പുകള്‍.

    മറുപടിഇല്ലാതാക്കൂ
  3. സാ‍ജൻ കുമാരൻ ഭൂതത്താൻ നന്ദി

    മറുപടിഇല്ലാതാക്കൂ
  4. ഇവിടെ ആദ്യമായാണു വരുന്നതു.രണ്ടു കവിതകള്‍ വായിച്ചപ്പോള്‍,എന്താണു ഈ ബ്ലോഗിനു ക്രൌര്യം എന്ന് പേരിട്ടതു എന്നു അറിയാന്‍ കൌതുകം കൊള്ളുകയാണു മനസ്സു.
    മൃദുവും,സ്പുടവുമായ വാക്കുകള്‍ കൊണ്ടു,ഒറ്റവായനയില്‍ തന്നെ മനസ്സിലാവുന്നവിധം ആസ്വാദ്യതയുടെ വാതായനങ്ങള്‍ തുറന്നിടുന്ന രചനാവൈദഗ്ദ്യം ഇവിടെ എനിക്ക് കാണാന്‍ കഴിയുന്നു.ഗഹനവും,ദുര്‍ഗഹവുമായ വാക്സാമര്‍ഥ്യങ്ങള്‍ അല്ല,നേര്‍ത്ത തൂവത്സ്പര്‍ശത്തിന്റെ നനുത്ത സുഖാനുഭൂതി പ്രദാനം ചെയ്യുന്ന ഈ ബ്ലോഗിനു അനുചിതമായ ഒരു പേരാണോ ഇട്ടിരിക്കുന്നതു എന്നു മനസ്സ് വീണ്ടും ചോദിക്കുന്നു. ഞാന്‍ വീണ്ടും വരാം.. വായനയുടെ ഈ സുഖാനുഭൂതി നുകരാന്‍.ഇപ്പോള്‍ ഭവുകങ്ങളോടെ വിട.സ്നേഹപൂര്‍വ്വം രാജന്‍ വെങ്ങര.

    മറുപടിഇല്ലാതാക്കൂ