***

പുതിയ നര്‍മ പോസ്റ്റ്‌ .....വായിക്കില്ലേ ചിരിക്കില്ലേ ....കുലുമാല്‍ കുലുമാല്‍

തിങ്കളാഴ്‌ച, നവംബർ 30, 2009

പൊട്ടാക്കുടുക്ക

വിരഹത്തിന്റെ  തീക്കാറ്റിൽ
ഉരുകാനായണെങ്കിലും
വിദൂരതയിലെന്തോ പ്രതീക്ഷിക്കാൻ
എനിക്കീ ഹൃദയം വേണം


നീ പടർത്തിയ വള്ളീകൾ
നീ അടർത്തിയ ശിഖിരങ്ങൾ
എന്നിൽ പൂത്തു വിരിഞ്ഞ പുഷ്പങ്ങൾ
എന്റെ മോഹങ്ങൾ


മിണ്ടുമ്പോൾ വീണ്ടും വീണ്ടും മിണ്ടാൻ-
തോന്നുന്നതു പോലെ
കാണുമ്പോൾ വീണ്ടും വീണ്ടും കാണാൻ-
തോന്നുന്നതു പോലെ .ഒരു മനസ്സ്.


നീ പറഞ്ഞ വാക്കിനു മറുവാക്കു പറയാൻ
നീ എഴുതിയ എഴുത്തിനു മറുപടിയെഴുതാൻ
നീ തന്ന സ്നേഹത്തിനു പകരം നൽകാൻ
എനിക്കീ ഹൃദയം വേണം..


എല്ലാ വികാരവും കാ‍ത്തു സൂക്ഷിക്കാൻ
നിറയെ പ്രണയം നിറച്ച ഒരു
പൊട്ടാ‍ക്കുടൂക്ക..
എനിക്കീ ഹൃദയം വേണം.

14 അഭിപ്രായങ്ങൾ:

  1. നീ പറഞ്ഞ വാക്കിനു മറുവാക്കു പറയാൻ
    നീ എഴുതിയ എഴുത്തിനു മറുപടിയെഴുതാൻ
    നീ തന്ന സ്നേഹത്തിനു പകരം നൽകാൻ
    എനിക്കീ ഹൃദയം വേണം..
    കൊള്ളാം,നന്ദ
    നല്ല വരികൾ,നല്ല കവിത

    മറുപടിഇല്ലാതാക്കൂ
  2. ഇത്രയും
    വായിച്ചിട്ട്
    ഇത്രയെങ്കിലും എനിക്ക് പറയണം

    പ്രണയം
    അത് മനസ്സിനെല്പ്പിച്ച
    ആഘാതം താങ്ങാനാവാതെ വന്നപ്പോള്‍
    ഹൃദയത്തെ താഴിട്ടു പൂട്ടി മുന്‍പില്‍ ഒരു ബോര്‍ഡ്‌ കേട്ടിതൂക്കേണ്ടി വന്നു
    അതിക്രമിച്ചു കയറുന്നവര്‍ ശിക്ഷിക്കപ്പെടും



    ക്രൌര്യത്തിന്റെ ലോകത്ത് ആദ്യാമായിട്ടാണ്
    കവിത നന്നായിട്ടുണ്ട്
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. “വിരഹത്തിന്റെ തീക്കാറ്റിൽ
    ഉരുകാനായണെങ്കിലും“:അക്ഷരത്തെറ്റ് അനുവദിക്കരുത്.പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക.ഒരു സൃഷ്ടിയുടെ ആസ്വാദനത്തിന് വിള്ളലുണ്ടാക്കാന്‍ ചിലപ്പോ അത് കാരണമായേക്കും.
    പ്രണയാര്‍ദ്രമായ വ്യത്യസ്തമായ വരികള്‍ നന്ദയില്‍ നിന്ന് പ്രതീക്ഷിക്കുന്നു.എഴുത്ത് തുടരുക.എല്ലാവിധ ആശംസകളും.

    മറുപടിഇല്ലാതാക്കൂ
  4. ഉമേഷ്‌ എന്തായാലും അതിക്രമിച്ചു കയറുന്നവര്‍ ശിക്ഷിക്കപ്പെടും ഞാൻ ഇങ്ങീനെ ഒരു ബോർഡ്‌ എന്റെ ബ്ലോഗ്ഗിൽ ഇടില്ല ..വീണ്ടും വീണ്ടും വരുമല്ലോ...സ്വാഗതം


    .. നന്ദി..അഭിജിത്ത്‌ ...അത്രയ്ക്കൊന്നും പ്രതീക്ഷിക്കല്ലേ..അക്ഷരതെറ്റുകൾ പരമാവധി കുറയ്ക്കാൻ ശ്രമിക്കുന്നുണ്ട്‌....

    മറുപടിഇല്ലാതാക്കൂ
  5. നല്ല വരികള്‍. ഈ അക്ഷരത്തെറ്റുകള്‍ കൂടി മാറ്റുമല്ലൊ.
    ഉരുകാനായണെങ്കിലും - ഉരുകാനായാണെങ്കിലും (?)
    വള്ളീകൾ - വള്ളികള്‍
    ശിഖിരങ്ങൾ - ശിഖരങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  6. " വിരഹത്തിന്റെ തീക്കാറ്റിൽ
    ഉരുകാനായണെങ്കിലും
    വിദൂരതയിലെന്തോ പ്രതീക്ഷിക്കാൻ
    എനിക്കീ ഹൃദയം വേണം"

    നല്ല വരികൾ നന്ദാ...

    മറുപടിഇല്ലാതാക്കൂ
  7. അജ്ഞാതന്‍2009, ഡിസംബർ 2 10:14 PM

    എല്ലാ വികാരവും കാ‍ത്തു സൂക്ഷിക്കാൻ
    നിറയെ പ്രണയം നിറച്ച ഒരു
    പൊട്ടാ‍ക്കുടൂക്ക..

    :)

    മറുപടിഇല്ലാതാക്കൂ