***

പുതിയ നര്‍മ പോസ്റ്റ്‌ .....വായിക്കില്ലേ ചിരിക്കില്ലേ ....കുലുമാല്‍ കുലുമാല്‍

വ്യാഴാഴ്‌ച, നവംബർ 26, 2009

പുഴ

പുഴ എന്റെ മാറാണ്
ഒഴുകുന്നതെന്റെ മുലപ്പാലാണ് 
ഹൃദയം ചുരത്തുന്ന..തെളിനീരാണ്
.ഓളങ്ങളെന്റെ....മനസ്സാണ്ആകുലതകളിൽ മുങ്ങിയും
അരാമത്തിന്റെ വസന്തത്തിൽ പൊങ്ങിയും
സഹനത്തിന്റെ വേനലിൽ വരണ്ടും..
കണ്ണീരിന്റെ വേലിയേറ്റത്തിൽ ആർത്തിരമ്പിയും...

ഞാൻ പാപ മലിനങ്ങൾ ശുദ്ദീകരിക്കുന്നു
ഞാൻ പാതിവഴിയിൽ കുഴഞ്ഞുവീഴുന്നു
ഞാൻ പാപിയെപ്പോലെ ശപിക്കപ്പെടുന്നു
പ്രാർത്ഥനകളിലാരും ... എനിക്കു വേണ്ടി ..ഇല്ല.


എന്റെ മാറവർ പിളക്കുന്നു
മുലപ്പൽ വിറ്റു കാശാക്കുന്നു
ഹൃദയം കയറ്റിയയക്കുന്നു..
ഞാൻ മരിക്കുന്നു. മനസ്സും, നിങ്ങളും.

8 അഭിപ്രായങ്ങൾ:

 1. നല്ല വരികൾ..

  നല്ല തെളിനീരോടെ ഒഴുകിയിരുന്ന പെഴ...!
  ഞാനതിൽ നീന്തിക്കുളിച്ചിട്ടുണ്ട്....!!
  കൈക്കുമ്പിളിൽ കോരിയെടുത്ത് കുടിച്ചിട്ടുണ്ട്...!!!
  പക്ഷെ, ഇന്ന് ഒന്നു കാൽ കഴുകാൻ പോലും ആകാതെ അറച്ച് മാറി നിൽക്കുന്നു ഞാനെന്റെ പുഴത്തീരത്ത്...?!!

  ആശംസകൾ..

  മറുപടിഇല്ലാതാക്കൂ
 2. സഹനത്തിന്റെ വേനലിൽ വരണ്ടും..
  കണ്ണീരിന്റെ വേലിയേറ്റത്തിൽ ആർത്തിരമ്പിയും...
  nice
  kollam nanda
  valare nalla kavitha
  all the best

  മറുപടിഇല്ലാതാക്കൂ
 3. മുലപ്പൽ


  മുലപ്പാല്‍ അല്ലേ???
  എന്തായാലും കവിത നന്നായിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 4. നല്ല വരികള്‍ .. കവിതകള്‍ keralasamovar.com ഇല്‍ അയക്കൂ ... അവര്‍ പ്രസിദ്ധീകരിക്കും ..

  മറുപടിഇല്ലാതാക്കൂ
 5. ആകുലതകളിൽ മുങ്ങിയും
  അരാമത്തിന്റെ വസന്തത്തിൽ പൊങ്ങിയും
  സഹനത്തിന്റെ വേനലിൽ വരണ്ടും..
  കണ്ണീരിന്റെ വേലിയേറ്റത്തിൽ ആർത്തിരമ്പിയും...

  നല്ല വരികള്‍ ..

  മറുപടിഇല്ലാതാക്കൂ
 6. കവിത നന്നായി. ക്രൌര്യം കൂട്ടാനാണോ കറുപ്പില്‍ വെള്ളെഴുത്ത്?

  മറുപടിഇല്ലാതാക്കൂ
 7. അന്തരാളങ്ങളിലൊളിപ്പിച്ചുമോമനിച്ചും,
  ഉമ്മ വച്ചും,കുളിരോളങ്ങളാലിക്കിളി
  പൂക്കളര്‍പ്പിച്ചും പുഴ ഒരു
  വെള്ളാങ്കല്ലിനെ പ്രണയിച്ചിരുന്നു।!
  കടത്തുതോണീക്കാരനന്നൊരു നാള്‍,
  തന്റെ തുഴയെറിഞ്ഞു
  വെള്ളാരങ്കല്ലിനെ നോവിച്ചപ്പോള്‍,
  പുഴ പ്രളയതാണ്ഡവത്താലവനെ
  പേടിപ്പിച്ചു।
  കുഞ്ഞുമീനുകളുമായി കിന്നാരം പറഞ്ഞ
  വെള്ളാരങ്കല്ലിനോടു പുഴക്കു
  ചൊടി തോന്നി,
  പുഴയന്നാദ്യമായി
  വെള്ളാരങ്കല്ലിനോടു പിണങ്ങി।
  പുഴയുടെ മനസ്സു കലങ്ങി।
  വേനലിന്റെ തീഷ്ണതയേറ്റുവാങ്ങി,
  പുഴ ഒഴുക്കു മറന്നു।
  ആരൊരുമറിയാതെ പുഴയൊരുനാള്‍
  അപ്രത്യക്ഷ്മായി!!
  ചിലര്‍ പറഞ്ഞു,
  പുഴ ഒളിച്ചോടീയെന്നു!
  ചിലര്‍ പറഞ്ഞു,
  പുഴ വെള്ളാരങ്കല്ലില്‍
  തല തല്ലി ചത്തെന്നു!!!
  ചിലരാകട്ടെ,
  പുഴയെ വെള്ളാരങ്കല്‍
  വിഴുങ്ങി എന്നു
  നുണ പറഞ്ഞു।
  അപവാദങ്ങളുടെ
  ചളീയലമര്‍ന്നു,
  വെള്ളാങ്കല്ലു
  വിസ്മ്രുതിയുടെ
  പായലുകളില്‍ നിന്നും
  പുഴയുടെ നിഴല്‍ കണ്ടെടുക്കാന്‍
  വെള്ളാരംങ്കല്‍
  മഴയുടെ വരവിനായി കാതോര്‍ത്തു.

  ഈ നല്ല ബ്ലോഗിനു എന്റ് വക ഒരു കുഞ്ഞു സമ്മാനം.

  മറുപടിഇല്ലാതാക്കൂ