***

പുതിയ നര്‍മ പോസ്റ്റ്‌ .....വായിക്കില്ലേ ചിരിക്കില്ലേ ....കുലുമാല്‍ കുലുമാല്‍

ബുധനാഴ്‌ച, ഡിസംബർ 02, 2009

മസാലക്കറി

എന്റമ്മോ...ഇപ്പൊ ബ്ലോഗ്ഗെഴുത്തു തന്നെ നിന്നേനെ....സ്വാമിയേ..ശരണമയ്യപ്പാ...നീ രക്ഷിച്ചു...മാനം പോയെങ്കിലും വീണ്ടും ബ്ലോഗ് എഴുതാൻ അമ്മ സമ്മതിച്ചല്ലോ....
എന്നെ സ്നേഹിക്കുന്ന ബ്ലോഗ്ഗർമ്മാരുടെ പ്രാർത്ഥനയായിരിക്കാം...


       ഇന്നലെ കോളേജ് കഴിഞ്ഞ് ബസ്സിൽ കേറീയപ്പൊ മുതൽ ..എന്റെ പൊട്ടാക്കുടുക്ക 
മാത്രമായിരുന്നു മനസ്സ്സിൽ....എത്ര കമന്റുകൾ വന്നിട്ടുണ്ടാകും ...ഓണത്തിനു പട്ടുപാവാട അടിക്കാൻ കൊടുത്തു കാത്തിരിക്കുന്ന ഒരു നാലാം ക്ലാസ്സു കാരിയുടെ
അകാംഷയായിരുന്നു മനസ്സിൽമുഴുവൻ...കണ്ടക്ടർ വന്നു ചുമലിൽ പിടിച്ചപ്പോഴാണ് ഞാ‍ൻ
ബോധവതിയായത്... ഓ ഞാൻ ബസ്സിലാണല്ലോ..  “ ദൈവമേ....എന്റെ ശത്രുക്കളിൽ ഒരാൾ
എന്റെ ചുമലിൽ പിടിച്ചിരിക്കുന്നു ...ക്ഷിപ്രകോപിയായ ദുർവ്വാസാ‍വുപോലും പേടിക്കുന്ന
എന്റെ കോപം ..എന്തോ ആ സമയത്ത്..അവിടെ ചാണോക്കുണ്ടിൽ വീണ പഴം ചക്ക പോലെ ഉടഞ്ഞുപോയി...കണ്ടക്ടർ വർഗ്ഗത്തിൽ ആരോ ചെയ്ത പുണ്ണ്യം...."ഒരു പഴയങ്ങാടി".ഞാൻ ടിക്കറ്റെടൂത്തു.


അവസരം മുതലെടുത്തതിന്റെ സന്തോഷത്തിൽ അവൻ എനിക്കു രണ്ടു ടിക്കറ്റ് തന്നു..
അതു വീണ്ടും ഒരു കെണിയാണെന്നെനിക്കു തോന്നി...ഞാൻ അതു അപ്പൊത്തന്നെ..
പുറത്തേക്കെറിഞ്ഞു..ഞാൻ പ്രതീക്ഷിച്ചതു പോലെ തന്നെ..അവൻ വീണ്ടും എന്റെ  അടുത്തു വന്നു..രണ്ടാമത്തെ ടിക്കറ്റ് തീരിച്ചു ചോദിക്കാൻ..നമ്മളാരാ,,,മോൾ ..കാള വാലു പൊക്കുമ്പൊഴേ  അറിയില്ലേ...ഒലിപ്പിക്കാനാണെന്ന്...“ഓ അതു ഞാൻ പുറത്തെക്കു കളഞ്ഞു” വെളിച്ചെണ്ണയിലിട്ട പപ്പടം പോലെ..അവന്റെ മോന്ത പൊന്തിവരുന്നത് ഞാൻ
കാണുന്നുണ്ടായിരുന്നു..ടിക്കറ്റ് കാശ്   എങ്ങിനെ  കണക്കിലെഴുതും എന്നാലോചിച്ചപ്പോൾ ആരോ ഈർക്കിൽ കൊണ്ടാ പപ്പടം കുത്തി പൊട്ടിച്ചു...(ഇന്നലെ പെരുന്നാളിന്റെ  അവദിയായതു കാരണം സ്പെഷ്യൽ ക്ലാസ്സ് ആയിരുന്നു അതിനാൽ പാസ്സെടുക്കില്ല.പിന്നെ ഏതു പെണ്ണിനോടു പാസ്സു ചോദിച്ചില്ലെങ്കിലും ഈ കണ്ടക്ടർ വിഭാഗം എന്നോടു പാസ്സു ചൊദിക്കും അതവരുടെ അസ്സോസ്സിയേഷന്റെ തീരുമാനമാണോ..അതോ എന്റെ സ്വഭാവം അത്ര സോഫ്റ്റായതു കൊണ്ടോ എന്നറിയില്ല.)5.50 അവനു പോയിക്കിട്ടി.  അല്ലേൽ വേറെ എതെങ്കിലും ആളുകൾക്ക് ടിക്കറ്റ് കൊടുക്കാതെ അഡ്ജസ്റ്റ് ചെയ്യുമായിരിക്കും ..പോട്ടെ...കമന്റു നോക്കാനുള്ള തിടുക്കത്തിൽ ഞാൻ അതൊന്നും ഓർമ്മിച്ചില്ല... ആ ദിവസം പണ്ടാരടങ്ങാൻ ബസ്സിനു വേഗതയും ഇല്ലാ‍യിരുന്നു  ഒരു നിമിഷം .പിന്നിൽ .പി വി ടി... പിന്നിൽ വന്നെങ്കിൽ എന്നു  ഞാൻ ആശിച്ചു...(പി വി ടി യും നസീറയും തമ്മിൽ എന്നും ഓട്ടമത്സരമാണ്.)   ..ഒടുക്കം തുഴഞ്ഞു തുഴഞ്ഞ് വീട്ടിലീത്തി...ബാഗും കുടയും ..കട്ടിലിലെക്ക് വലിച്ചെറിഞ്ഞ്..സിസ്റ്റം ഓൺചെയ്തു...എവിടെ...നെറ്റാണേങ്കിൽ ഒടുക്കത്തെ സ്ലോമോഷൺ കളിക്കുകയാണ്....ഓ..തൊടങ്ങിയാ അതിന്റെ മോളിൽ കേറിയിരിക്കാൻ ..(പുതിയ തലമുറയുടെ സുഖ സൌ‍കര്യങ്ങളീൽ പഴയ തലമുറയുടെ ഒരു അസൂയ കണ്ടോ അമ്മ.തുടങ്ങി.)......ഇതു ഞാനെപ്പോഴാ തല്ലിപ്പൊളിക്കുക എന്നു പറയാൻ വയ്യ ..അമ്മ പിന്നെം മുരണ്ടു......നാശം...ഈ നെറ്റൊന്നു വന്നെങ്കിൽ ...ആ ദേഷ്യം കൂടി ചേർത്ത്..ഞാ‍ൻ അമ്മയ്ക്കു കൊടൂത്തു..“എന്റെമ്മെ പിന്നെ ഞാൻ എന്താ വേണ്ടെ“.. അതിരാവിലെ എഴുന്നേറ്റപ്പോൾ  ..കാലിന്റെ പെരുവിരലു കല്ലേൽ തട്ടിയാലുണ്ടാകുന്ന ദേഷ്യത്തോടെ എന്റെ വാക്കുകൾ  പുറത്തു വന്നു ....ആ വാക്കുകൾ.  അങ്ങ് അമേരിക്കയിൽ ഇന്റർ നെറ്റ് സെർവ്വറിൽ വരെ എത്തി. അതുകൊണ്ടായിരിക്കാം ..ടീമിൽ സെലക്ഷൻ കിട്ടിയ ശ്രീശാന്തിനെ പ്പോലെ ..ആക്രാന്തത്തോടെ .നെറ്റമ്മാവൻ ഓടി വന്നത് .. പോസ്റ്റിൽ കമന്റ് നോക്കി..
ഹവൂ..എട്ടെണ്ണം വന്നിട്ടുണ്ട്...കുഴപ്പമില്ല ഒരു തുടക്കക്കാരിക്കു കിട്ടാ‍വുന്നതിൽ കൂടുതൽ ഉണ്ടെന്നു തോന്നി..


         എന്റെ നന്ദൂ....നീ ഒന്നതീന്ന് എഴുന്നേറ്റേ...ആ ചെമ്മീൻ ഒന്ന് ചൂളികളഞ്ഞേ.....അമ്മ വീണ്ടും കലക്കാൻ തന്നെ തീരുമാനം....ഇന്റർ നെറ്റിന്റെ ഉപയോഗം എങ്കിൽ അമ്മയ്ക്കുകൂടി കാണിച്ചു കൊടുക്കുക തന്നെ ..മെല്ലെ അമ്മയുടെ അടുത്തു പോയി
സോപ്പിടാൻ തുടങ്ങി..ആരാ അമ്മേ..ചെമ്മീൻ കൊണ്ടു വന്നേ...ആ.... മമ്മൂഞ്ഞിക്ക....
അതു  ശരി ...ആ കാലമാടനാണല്ലേ.. ഈ പണി ചെയ്തത്... പണ്ട് 5 രൂപയ്ക്ക് മൂന്നു  മത്തി തന്നതിനു ഞാനുമായി ഒന്നുടക്കിയതാണ് അതിൽ പിന്നെ ..കുറേക്കാലത്തെക്ക്  ഈ ഭാഗത്തേക്ക് കണ്ടതേ ഇല്ലായിരുനു....അതിനു ശേഷം മീൻ കിട്ടാതെ വല്ലാതെ വിഷമിച്ചിരുന്നു...വീണ്ടും വരണേ...എന്ന്
ആത്മാ‍ർത്ഥമായി ആഗ്രഹിച്ചിരുന്നു. പക്ഷേ...ഇതു പോലെ പുലിവാകുമെന്നാരെങ്കിലും കരുതിയോ..ഏതായലും ..ഇനി ഇവിടെ ..രാവിലെ മാത്രം മീൻ കൊണ്ടൂ വന്നാൽ മതിയെന്ന് മയത്തിൽ പറഞ്ഞൂ ബോധ്യപ്പെടൂത്തണം..(പിന്നേ...ഞാൻ പറയുന്ന പോലെ ഒക്കെ എനിക്ക് ചെയ്തു തരാ‍ൻ അയാൾ എന്റെ തന്തയല്ലേ...അമ്മ കേൾക്കെണ്ട)..അമ്മയൊന്നു വന്നേ...അമ്മയ്ക്ക്  ഈ നെറ്റിന്റെ ഉപയോഗമൊന്നും അറീയാഞ്ഞിട്ടാ...ഒന്ന് വന്ന് നോക്കിയേ...
“ ടീ കയ്യേന്നു വിട് എനിക്കു നിന്റെ കൂടെ കളിക്കാൻ നേരമില്ല ചോറടുപ്പത്തുണ്ട്”  അതെ നിനക്കിതൊന്നും ബാധകമല്ലല്ലോ..നാളെ..വല്ലോന്റെം കൂടെ പോകാൻ ഉള്ളതാ..അവനു വായിൽ
കൊള്ളാവുന്ന വല്ലതും വെച്ചു കൊടൂക്കണം എന്നുണ്ടെങ്കിൽ വല്ലോം ചെയ്തു പഠിച്ചോ...


അമ്മ  വരാൻ ഭാവമില്ല ..അതു ശരി എന്നോടാ കളി ..അമ്മയുടെ അല്ലേ മോൾ. ഒരു വിധം പിടിച്ചു
വലിച്ച് അമ്മയെ ഞാൻ സിസ്റ്റത്തിന്റെ മുന്നിലിരുത്തി..എന്റമ്മേ..അമ്മയ്ക്കെന്താ വേണ്ടെ...
ചോറൂം കറിയും വെയ്ക്കാൻ ..പഠിക്കണം അത്രയല്ലേ വേണ്ടൂ..ഗൂഗിൾ  സെർച്ച് ..എടുത്ത് റൈസ് എന്നടിച്ചു കൊടൂത്തു. ദാണ്ടെ കിടക്കുന്നു പുന്നെല്ലിന്റെ യും ഓർക്കയമയുടെയും ബസുമതിയുടെ യും നല്ല തുമ്പപ്പൂ പോലുള്ള ചോറുകൾ ...ഇനി അമ്മയ്ക്കു കറിയുണ്ടാക്കുന്നതെങ്ഹിനെയാണേന്നു കാണീച്ചു തരാം..യൂ‍ ട്യൂബിൽ പാചക കലകളുടെ വീ‍ഡിയോസ് ഉണ്ടെന്ന് ശ്രുതി (ക്ലാസ്മേറ്റ്സ്)പറഞ്ഞതോർത്തു.... അമ്മയ്ക്ക് ഒരല്പം ഹരം കേറി എന്നു തോന്നുന്നു...അങ്ങിനെ ആണെങ്കിൽ മസാലക്കറി എങ്ങിനെ ഉണ്ടാക്കുന്നതെന്നു ഒന്നു നോക്കിയേ....ഹൊ ഞാൻ ധന്യ ആയി അങ്ങിനെ അമ്മയെ വീഴ്ത്തിയില്ലെ...ഞാൻ ആരാ മോൾ അല്ലെ.  മസാലക്കറി  കാണിച്ചു കൊടുക്കാനുള്ള തിറുക്കത്തിൽ മസാ‍ല വീഡിയോസ് എന്ന ലിങ്കിൽ ക്ലിക്കു ചെയ്തു....
                  **********************************************************
അയ്യേ.......................അമ്മ കണ്ണു പോത്തിയതു കൊണ്ട് ..കൂടുതൽ കണ്ടില്ല ...കൈ വിറച്ചിട്ടു പണ്ടാരം ഓഫ് ചെയ്യാനും പറ്റുന്നില്ല....ഇഡീവെട്ടിയവന്റെ തലയിൽ പാപു കട്ച്ചെന്ന പോലെ നെറ്റമ്മാവനപ്പോൾ  എന്നെ നാറ്റിക്കാൻ എന്നോണം വീണ്ടും  സ്ലോമോഷൻ കളിച്ചു..അമ്മ വീണ്ടും കണ്ണൂ  തുറന്നപ്പോൾ ..വിണ്ടും കണ്ടു...”ഒന്നു മാറ്റ്ന്ന് ണ്ടാ നീ അതു. നിന്റെ നെറ്റിൽ കളി ഞാൻ ഇതോടെ നിർത്തിത്തരാം ..ഇതിനാ‍ണല്ലേ..നീ അച്ഛനെ മണിയടിച്ച് ഇതെല്ലാം വാങ്ങി വച്ചെ..ഇനി വിളിക്കുമ്പോൾ ഞാൻ പറയണ് ണ്ട്..  മനാ‍രാ‍യി*............................






                        വെള്ളത്തിലിട്ട  ഗ്യാസിന്റെ ഗുളിക പോലെ ഞാൻ അലിഞ്ഞില്ലാതായി ...ഒരു വാക്ക് ഉരിയാടാൻ പോലും കഴിഞ്ഞില്ല...എന്തു ചെയ്യാം ..വിധി ... എനിക്കിതു കിട്ടണം...ആരുടെ ശാപമാണെന്നറീയില്ല..എന്റെ കവിതകൾ വായിക്കുന്ന ബ്ലോഗർമ്മാരുടെതായിരിക്കുമോ..അതോ..ഞാൻ സ്നേഹിച്ച എന്റെ കൊച്ചു വർത്തമാനങ്ങളിൽ പുളകിതരായ കണ്ടക്ടർ വർഗ്ഗമോ., മീൻ കാ‍രൻ മമ്മൂഞ്ഞിയോ.....അതോ ...ക്ലാസ്സ്മേറ്റ്സ് ശ്രുതിയോ...?...........ഓടി ചെന്ന് ചെമ്മീന്റെ ചൂളി കളഞ്ഞു...രാത്രി...ചോറുന്ന സമയത്ത് മെല്ലെ അമ്മയെ മയത്തിൽ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താമെന്നായി ..എന്തായാലും നെറ്റ് കണക്ഷൻ പോകുമെന്ന്  അമ്മയുടെ മുഖം പറയുന്നുണ്ടായിരുന്നു.....അങ്ങിനെയാണ്  ദൈവം എന്റെ വിളി കേട്ടത്..കുടുംബ ശ്രീയുടെ മീറ്റിങ്ങീനു പോയതിനാൽ അമ്മ  ഇന്നലത്തെ പാരിജാതം  കാണാൻ വിട്ടു പോയ കാര്യം ...ഞാൻ ഓർത്തത്. അപ്പൊഴായിരുന്നു  .മെല്ലെ ഞാൻ സിസ്റ്റത്തിൽ  പാരിജാതം എടുത്തു വച്ചു “ ആ പുഴയിലൊരു ഈ പുഴ തഴുകി “  പാട്ട് ഒഴുകി വന്നപ്പോൾ അമ്മയ്ക്കു പിടിച്ചിരിക്കാൻ പറ്റിയില്ല  ..മെല്ലെ മെല്ലെ അമ്മ ഒരു കസേരയുമായി എന്റെ  മുറിയിലേക്ക് വന്നിരുന്നു ... അങ്ങിനെ  വീണ്ടും
എനിക്കമ്മയെ  സിസ്റ്റത്തിനു മുന്നിൽ കിട്ടി...പാരിജാതം കഴിഞ്ഞ് ഐഡിയാസ്റ്റാർസിംഗറും കാട്ടി കൊടുത്തു ഞാൻ അമ്മയെ ചെറുതായി സന്തോഷിപ്പിച്ചു ...പിന്നെ ഏറെ പണീപ്പെട്ടാണ് ഞാൻ അമ്മയെ ബ്ലോഗിനെ പറ്റി പറഞ്ഞൂ മനസ്സിലാക്കിയത് ഒന്നു രണ്ടു കവിതകൾ ...മിനിചേച്ചിയുടെയും
അഭിജിത്തിന്റെയും കവിതകൾ വായിച്ചു കേൾപിച്ചു....അതിലമ്മ വീണു...എന്നു തോന്നുന്നു ..പിന്നെ അമ്മയ്ക്കു സിസ്റ്റം വിട്ടു കൊടുത്തു ..കഥകളും കവിതകളും ..ചെമ്മീൻ കറിപോലെ അമ്മയ്ക്കിഷ്ടപ്പെട്ടു...അത് തുടർന്നും എന്നെ ബ്ലോഗിൽ കാണുവാൻ  ഉള്ള നിർഭാഗ്യം നിങ്ങൾക്കുണ്ടാക്കി........അതിൽ പിന്നെ ഇന്നേവരേ...യു ട്യൂബ് എന്ന ആ പണ്ടാരത്തിന്റെ ഞാൻ തൊട്ടിട്ടില്ല.




                                             * മനോഹരമായി ..എന്നതിന്റെ ..ഒരു ഉൾനാടൻ കണ്ണൂർ പ്രയോഗം

16 അഭിപ്രായങ്ങൾ:

  1. ചമ്മുക എന്ന് ഞങളുടെ നാട്ടില്‍ പറയും. (അബദ്ധം പറ്റുന്നതിനു) എന്തായാലും മസാലക്കറി ക്ഷാ,, പിടിച്ചു.

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2009, ഡിസംബർ 2 10:16 PM

    ഹ ഹ...
    പട പേടിച്ച് പന്തളത്തു ചെന്നപ്പോ പന്തളം സുധാകരന്റെ ഗാനമേള ലേ....
    നന്നായിട്ടുണ്ട്....

    മറുപടിഇല്ലാതാക്കൂ
  3. മസാല വീഡിയോസില്‍ മസാലക്കറി വയ്ക്കാനുള്ള കുറിപ്പുണ്ട് അല്ലെ? ഒത്തിരി നാളായി മസാലക്കറി വയ്ക്കണമെന്ന് ഭാര്യ പറയുന്നു..ഞാനൊന്ന് കേറി നോക്കട്ടെ..ഹി ഹി ..

    മറുപടിഇല്ലാതാക്കൂ
  4. എഴുത്തു ഇഷ്ടമായി...നല്ല ഒഴുക്കുള്ള ശൈലി ..
    നല്ല ഒരു മസാലാ എഫെക്റ്റ് !!
    ആശംസകൾ !!

    മറുപടിഇല്ലാതാക്കൂ
  5. ...ആ പുഴയിലൊരു ഈ പുഴ തഴുകി...

    ചിരിപ്പിച്ചു. അസാധ്യ എഴുത്ത്. ഒരു തുടക്കക്കാരിയുടെ കൈയ്യില്‍ നിന്നും ഇത്രയും മരുന്നുകള്‍ പ്രതീക്ഷിച്ചില്ല. വളരെ നല്ല പോസ്റ്റ്.

    ഈ വരികള്‍ ഒന്നു അടുക്കിപ്പെറുക്കി വെച്ചൂടെ..? (അവദി അല്ല അവധിയാണ് ശരി.)
    aa pottakkudukka link work cheyunilallo

    മറുപടിഇല്ലാതാക്കൂ
  6. മസാലക്കറി കാണിച്ചു കൊടുക്കാനുള്ള തിറുക്കത്തില്‍ മസാ‍ല വീഡിയോസ് എന്ന ലിങ്കില്‍ ക്ലിക്കു ചെയ്തു....
    **********************************************************
    അയ്യേ.......................അമ്മ കണ്ണു പോത്തിയതു കൊണ്ട് ..കൂടുതല്‍ കണ്ടില്ല ...കൈ വിറച്ചിട്ടു പണ്ടാരം ഓഫ് ചെയ്യാനും പറ്റുന്നില്ല....ഇഡീവെട്ടിയവന്റെ തലയില്‍ പാപു കട്ച്ചെന്ന പോലെ നെറ്റമ്മാവനപ്പോള്‍ എന്നെ നാറ്റിക്കാന്‍ എന്നോണം വീണ്ടും സ്ലോമോഷന്‍ കളിച്ചു..അമ്മ വീണ്ടും കണ്ണൂ തുറന്നപ്പോള്‍ ..വിണ്ടും കണ്ടു...”ഒന്നു മാറ്റ്ന്ന് ണ്ടാ നീ അതു. നിന്റെ നെറ്റില്‍ കളി ഞാന്‍ ഇതോടെ നിര്‍ത്തിത്തരാം ..ഇതിനാ‍ണല്ലേ..നീ അച്ഛനെ മണിയടിച്ച് ഇതെല്ലാം വാങ്ങി വച്ചെ..ഇനി വിളിക്കുമ്പോള്‍ ഞാന്‍ പറയണ് ണ്ട്.. മനാ‍രാ‍യി*............................

    njaaanum padikkan pokuvaa enganeyaaa masaaalakari undakkunne

    മറുപടിഇല്ലാതാക്കൂ
  7. നന്ദൂ... നല്ല മനാരായി ചമ്മി അല്ലേ??!!!

    അനക്ക് പാഞ്ഞ് പോയി ആ സുച്ച് ഓഫാക്കീക്കൂടായിര്ന്നാ... എന്നാപിന്നെ ഇങ്ങനെ മക്കാറാവണായിര്‍ന്നാ.......

    നന്നായിട്ടുണ്ട്.. നല്ല ഒഴുക്ക്...

    ബൈ ദ ബൈ ഞാനും ഒരു പഴയങ്ങാടിക്കാരനാ.. "അടുത്തില"

    മറുപടിഇല്ലാതാക്കൂ
  8. വെള്ളത്തിലിട്ട ഗ്യാസിന്റെ ഗുളിക പോലെ ഞാൻ അലിഞ്ഞില്ലാതായി ...ഒരു വാക്ക് ഉരിയാടാൻ പോലും കഴിഞ്ഞില്ല...എന്തു ചെയ്യാം ..വിധി ... എനിക്കിതു കിട്ടണം...ആരുടെ ശാപമാണെന്നറീയില്ല..എന്റെ കവിതകൾ വായിക്കുന്ന ബ്ലോഗർമ്മാരുടെതായിരിക്കുമോ..അതോ..ഞാൻ സ്നേഹിച്ച എന്റെ കൊച്ചു വർത്തമാനങ്ങളിൽ പുളകിതരായ കണ്ടക്ടർ വർഗ്ഗമോ., മീൻ കാ‍രൻ മമ്മൂഞ്ഞിയോ.....അതോ ...ക്ലാസ്സ്മേറ്റ്സ് ശ്രുതിയോ...?..


    രസകരമായ പോസ്റ്റ് ...നല്ല വായനാസുഖം ..മൊത്തത്തില്‍ കലക്കന്‍ പോസ്റ്റ് ...



    SAVE mullaperiyaar....
    SAVE lifes of morethan 40 lakhs of people .....
    SAVE kerala state....

    Dear TAMILS give us our LIFES
    And take WATER from us....
    WE will not survive...YOU can"t also survive...

    മറുപടിഇല്ലാതാക്കൂ
  9. അവൻ വീണ്ടും എന്റെ അടുത്തു വന്നു..രണ്ടാമത്തെ ടിക്കറ്റ് തീരിച്ചു ചോദിക്കാൻ..നമ്മളാരാ,,,മോൾ ..കാള വാലു പൊക്കുമ്പൊഴേ അറിയില്ലേ...ഒലിപ്പിക്കാനാണെന്ന്...“ഓ അതു ഞാൻ പുറത്തെക്കു കളഞ്ഞു” വെളിച്ചെണ്ണയിലിട്ട പപ്പടം പോലെ..അവന്റെ മോന്ത പൊന്തിവരുന്നത് ഞാൻ
    ഹാ ഹാ ഹാ ഹാ കലക്കി കേട്ടോ നല്ല ചിരിയോടെ വായിക്കാന്‍ കഴിഞ്ഞു കവിത എഴുത്തിനെകാള്‍നല്ലത് ഇത് തന്നെയാണ്

    മറുപടിഇല്ലാതാക്കൂ
  10. ഹഹാ....നന്നായി..

    ഇത് തന്നെ അങ്ങോട്ട് തുടര്‍ന്നോളൂ.. കൊടകരക്ക് ഒരു പിന്‍‌ഗാമിയെ നന്ദുവില്‍ കാണുന്നുണ്ട്ട്ടോ

    മറുപടിഇല്ലാതാക്കൂ
  11. എല്ലാവർക്കും നന്ദി ഈ പ്രോത്സാഹനത്തിനും..

    മറുപടിഇല്ലാതാക്കൂ
  12. സൂപ്പർ എഴുത് ആണല്ലൊ.... ക്രൌര്യം എന്ന പെരു കാരണം വരാതിരിയ്ക്കുക ആയിരുന്നു. ഇനി ശരിയാകി തരാം. പിടച്ചു റീഡരില്‍ തറച്ചു !!


    “ആരാ അമ്മേ..ചെമ്മീൻ കൊണ്ടു വന്നേ...ആ.... മമ്മൂഞ്ഞിക്ക....
    അതു ശരി ...ആ കാലമാടനാണല്ലേ.. ഈ പണി ചെയ്തത്.. “ എല്ലാം വളരെ ചിരിപ്പിചു.

    മറുപടിഇല്ലാതാക്കൂ
  13. "പൊട്ടാക്കുടുക്ക " link is not working

    മറുപടിഇല്ലാതാക്കൂ