***

പുതിയ നര്‍മ പോസ്റ്റ്‌ .....വായിക്കില്ലേ ചിരിക്കില്ലേ ....കുലുമാല്‍ കുലുമാല്‍

വെള്ളിയാഴ്‌ച, ഡിസംബർ 04, 2009

കൊടി മരത്തല്ല്







എന്റമ്മോ.......അതൊരു തല്ലു തന്നെ ആയിരുന്നു ...റോട്ടിലൂടെ ഓടിച്ചിട്ടടി....കയ്യാലയ്ക്ക്‌ ചാരി വച്ചടി...പുഞ്ചക്കണ്ടത്തിലെ ചളിയിൽ വീണടി...ടെയ്‌ലർ ഷാജിയുടെ കടയിൽ മെ ഷിന്റെ മേലെ നിന്നടി...


തോണത്തോട്ടിലൂടെ അടി...അടിയുടെ പൊടി പൂരം.......പലരും ജട്ടിയുടെ നിറം കാട്ടി വിരട്ടിയാണു ..അടി .


കോളേജു വിട്ട്‌ വരുന്ന വഴി....എന്താന്നറിയില്ല.... തല്ലു നടക്കുന്നു ...കാണുന്നോരെല്ലാം കിട്ടുന്നോരെ തല്ലുന്നു..ഇതെന്താപ്പാ വെള്ളരിക്കാ പട്ടണമോ.....ഒരു മിന്നായം പോലെ ഒരുത്തന്റെ ചെരുപ്പ്‌..എനിക്കൊരു ഷേക്ക് ഹാന്റ് തന്നിട്ടു പറന്നു പോയി .....കൊച്ചേ..ഇങ്ങോട്ട് മാറിനിന്നേ...
കള്ളുഷാപ്പിൽ  കറിവിൽക്കുന്ന ചാക്കണ പപ്പേട്ടൻ പറഞ്ഞു.....എന്താ  പപ്പേട്ടാ ..ഇത്  ..ഇതൊന്നു പിടിച്ചു നിർത്താൻ ആണായ് പിറന്നവരാരും ഇല്ലേ ഇവിടെ .....(അതോ ഈ ഉണ്ണിയാർച്ചതന്നെ ഇറങ്ങണോ... ഇറങ്ങിയാൽ കാണാരുന്നു)...അരെങ്കിലും ഒന്ന് പോലീസിനെ വിളിക്ക്...ചുരുളൻ മുടിയുള്ള ഒരു വനെ പിടിച്ച് മറ്റൊരു വൻ സർവ്വേക്കല്ലിൽ ഇഡിക്കുന്നു ...ദൈവമേ...ഒരു കൊലപാതകം കാണായുള്ള ശേഷിയില്ലാത്തതിനാൽ...അധികനേരം അവിടെ നിന്നില്ല...വേഗം വീട്ടിലേക്കോടി....മത്തിവാങ്ങാൻ പോകാനിരുന്ന അനുജനെ    ഞാൻ വിലക്കി അടിയാണെന്നു കേട്ടപ്പോൾ അയ്യട,,,ചെക്കന് അതു കണ്ടേ മതിയാവൂ....നീ അധികം പറയണ്ട...ഞാൻ പോകും ...അവന്റെ പത്തി ഉയർന്നു ...അത് ശരിയാകുമോ...കുടൂംബ നാഥയായ ഈ ഞാൻ പറയുന്നത് കേൾക്കാതെ ...ധിക്കരിക്കാനായൊ നീ....മുറ്റത്ത് ..അമ്മ കീറിയിട്ട ..മട്ടല്*  കൊണ്ടൊന്നു കൊടുത്തു
ക...മ  എന്ന്  മൂന്നക്ഷരം ...മിണ്ടാതെ അവൻ ..ആകത്തേക്ക് കയറിപ്പോയി ...അങ്ങിനെ മത്തിവാങ്ങാൻ പോയവന്റെ പത്തിഞാൻ താഴ്ത്തി...എന്നോടു കളിച്ചാൽ അറിയാല്ലോ.....അവൻ അടങ്ങി നിൽക്കുന്നതു കണ്ട്..ഞാൻ പിന്നേം പിന്നേം ചൊറിഞ്ഞു കേറി...എന്റമ്മോ...ഗതികെട്ടവൻ കയ്യിൽ കിട്ടിയ ക്രിക്കറ്റ് സ്റ്റംബും എടുത്ത് ..എന്റെ നേർക്ക്...ബസ്റ്റോപ്പിൽ കണ്ട പല അടവും ...ഞാൻ പയറ്റിനോക്കി....നോ രക്ഷ.....എന്നാലും എന്നോടൂ കളിച്ചാൽ ഞാൻ വിടുമോ....രണ്ടും കല്പിച്ചു ഞാൻ ഓടി..ഒരാറേഴു പ്രാവശ്യം..വീട്ടിനു ചുറ്റും ശയന പ്രദക്ഷിണം വച്ച് ഞാൻ അവനെ കളിപ്പിച്ചു.  ഒടുവിൽ അമ്മയെത്തിയാണ് മദ്ധ്യസ്ഥം പറഞ്ഞത്....ശൊ  ഇതെന്താടാ...ഇന്ന് തല്ലിന്റെ 
ദിവസമാണല്ലോ...റോട്ടിലിറങ്ങിയാൽ അവിടെ തല്ല് ....വീട്ടിൽ ഇറങ്ങിയാൽ അവിടേം തല്ല്.
റോഡിൽ നടന്ന തല്ലിനെ കുറിച്ച്...അമ്മയ്ക്കൊരുപന്ന്യാസം തയ്യാറാക്കിക്കൊടുത്തു.....നീ  അറിഞ്ഞില്ലേ..ഇന്നലെ ആഗസ്ത് പതിനഞ്ചിനു കോണ്ഗ്രസ്സുകാർ ഉയർത്തിയ കൊടി ..മാർക്കിസ്റ്റു കാർ നശിപ്പിച്ചെത്രേ.........ശിവ ശിവ....വെറുതെ അല്ല ആ ടെയ്ലർ ഷാജിയുടെ കടയിൽ കയറി അടി നടക്കുന്നത്...ഇന്നലെ അവിടെ നിന്നും കൊടി തയ്ക്കുന്നത് ഞാൻ കണ്ടിരുന്നു....എന്നാലും ഒരു കൊടിയ്കൂ വേണ്ടി ഇത്രയും തല്ലണമോ..അമ്പത് രൂപാ മുടക്കിയാൽ നല്ല ഒന്നാന്തരം കൊടി വേണമെങ്കിൽ കിട്ടുമല്ലോ....അതിനിങ്ങനെ.. റോഡ്   ഹോളീവുഡ് പടമാക്കണമോ..?




                             എന്തായാലും നല്ല തല്ലു നടന്നു...മാലപ്പടക്കം പൊട്ടിയേടത്ത്  കുട്ടികൾ ..ശുളു.*..പടക്കം..തിരയുന്നതു പോലെ  അടിയുടെ തലയും വാലും പെറുക്കിക്കൂട്ടാൻ പോലീസെത്തി..ലോക്കൽ...സെക്രട്ടറിയെയും മണ്ടലം ...പ്രസിഡന്റിനേയും ...മകര വിളക്കിനേയും ഒക്കെ പൊക്കി സന്നിധാനത്തേക്ക്(പോലീസ് സ്റ്റേഷൻ)കൊണ്ടൂ പോയി..എന്തു ചെയ്യാൻ അടി നടക്കുന്ന സമയത്ത് ..മണ്ടലം പ്രസിഡന്റ് ... പ്രിയ പത്നിക്ക് ..ഒരു കോണ്ട്രാക്ടറുടെ മോളുടെ കല്ല്യാണത്തിനുടുക്കാൻ ..6000 രൂപയുടെ സാരി മേടിക്കാൻ പോയതായിരുന്നു പോലും ..പോലീസ് കുത്തിനു പിടിച്ചപ്പൊ പറഞ്ഞതാണ്..എന്നാണു കേൾവി....ലോക്കൽ സെക്രട്ടറിയാക്കട്ടെ..മൂലക്കുരുവിന്റെ ഓപ്പറേഷനും കഴിഞ്ഞ്...വീട്ടിൽ റെസ്റ്റ് എടുക്കുന്ന സമയം ...
എന്തു ചെയ്യാം മൂലക്കുരുവിനേക്കാൾ വല്ല്യ കുരുവല്ലേ..നെഞ്ചത്തു കേറി...സിനിമാറ്റിക്ക് കളിക്കുന്നത്.
ഇതിലും ഭേതം ..ആ മൂലക്കുരു തന്നെയാണെന്നയാൾ ചിന്തിച്ചിട്ടുണ്ടാകാം.....എന്തായാലും സ്വതന്ത്ര ദിനത്തിൽ ഒരു കൊടി വരുത്തി വച്ച വിനയെ...


                                 വൈകിട്ട് കവലയിൽ കരിംകൊടി പ്രകടനവും . പൊതുയോഗവും ..നടന്നു..കോൺഗ്രസ്സുകാരാകട്ടെ....പൊതുയോഗം നടത്താൻ കൊടുത്ത കാശെടുത്തു പുട്ടടിച്ചു....എല്ലാവീട്ടിലും കേറി ..സംഭവത്തിന്റെ നിജസ്ഥിതി ബോധിപ്പിച്ചു...(ബുദ്ധിമാന്മാർ)........മാർക്കിസ്റ്റു കാർ നാ‍ട്ടു കാരെയും ചെത്ത് തൊഴിലാളികളെയും ഞെക്കി പിഴിഞ്ഞു എങ്ങിനെയൊക്കെയോ...മൈക്ക് സെറ്റിനുള്ള കാശ് ഒപ്പിച്ചു..എന്നിട്ടോ...കവലയിൽ കള്ളുഷാപ്പിൽ വൈകിട്ട് റീച്ചാർജ്ജ് ചെയ്യാൻ വന്ന .സിം കാർഡ് ബ്ലോക്കാവാറായ നാലഞ്ചു കിളവന്മ്മാരുടെ മുന്നിൽ ഘോര ഘോരം പ്രസംഗിച്ചു..
        പ്രിയ്യപ്പെട്ട സഖാക്കളെ....നമ്മുടെ നാടിന്റെ  പ്രിയ്യങ്കരരായ....രണ്ടു സഖാക്കളെ ആണ് ഇന്ന് പോലീസ് കള്ളക്കേസിൽ കുടുക്കി  അറസ്റ്റു ചെയ്തത്.നിങ്ങൾക്കറിയാമോ.നമ്മുടെ  ലോക്കൽ സിക്രട്ടറി .പണ്ടു...കർഷകതൊഴിലാളി പെൻഷൻ കിട്ടാതിരുന്ന അദ്ദേഹത്തിന്റെ അച്ചനും അമ്മയ്ക്കും എത്രകഷ്ടപ്പെട്ടിട്ടാണെന്നോ...പെൻഷൻ വാങ്ങിക്കൊടുത്തത്...അതു മാത്രമോ....സമുഹ പച്ചക്കറി നട്ടപ്പോൾ വളരെ  കഷ്ടപ്പെട്ട് അദ്ദേഹം (മൂലക്കുരു കാരണം ...അതൊരു  കഷ്ടപ്പാടാണെന്ന്..വല്ല്യമ്മവൻ പറഞ്ഞു കേട്ടിട്ടൂണ്ട്.)വിളവെടുപ്പിനു വന്നു..ആദ്യം വിളവെടുത്ത   അഞ്ചു ചൂരി കുമ്പളങ്ങ അദ്ദേഹം ഒറ്റയ്ക്കാണു ചുമന്ന് അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടു പോയത്...അസുഖം “മൂലം.“ ഒന്നനങ്ങാൻ പോലും വയ്യാതെ കിടക്കുന്ന നമ്മുടെ സഖാവിനെ  യാണ്..കൊടിമരം നശിപ്പിച്ചെന്ന പേരിൽ അറസ്റ്റു ചെയ്തിരിക്കുന്നതു   അതു മാത്രമോ..നമ്മുടെ ..ബ്രാഞ്ചു സിക്രട്ടറിയായ...സഖാവ്..കണാരനെയും പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നു ....എന്താണു കണാരൻ ചെയ്ത കുറ്റം...സംഭവം നടന്നു എന്നു പറയുന്ന ഇന്നലെ രാത്രി ..കണാരൻ ഈ നാട്ടിലേ..ഉണ്ടായിരുന്നില്ല..എന്നിട്ടും,,,ഇത്  കരുതി കൂട്ടിയുള്ള ..ആക്രമണമാണ്  ഇതിനെ എന്തു വിലകൊടുത്തും പാർട്ടി നേരിടും.....വാകീറി ഏരിയാ സെക്രട്ടറി പ്രസംഗിച്ചു.....അങ്ങിനെ നാടു മുഴുവൻ ഒരു ഐഡിയാ സ്റ്റാർ സിംഗറിനുള്ള വേദിയായി..മാറി..വാക്ക് പയറ്റുകളും ...തെറിയഭിഷേകങ്ങളും ..കവലയിൽ വഴിപാടു പോലെ..കഴിക്കാൻ തുടങ്ങി....മത്തി കൂട്ടാതെ ..അച്ചമ്മയ്ക്കു വിറയൽ തുടങ്ങി...അനിയൻ കുട്ടനെ പറഞ്ഞയക്കാൻ മനസ്സു വന്നില്ല വളരുന്ന പ്രായമല്ലെ..അവിടെ വിളിക്കുന്ന വല്ല തെറിയും അവൻ യു എസ് ബി യിൽ കേറ്റി കൊണ്ടൂവന്നാലോ.......അതൊന്നും തടുക്കാനുള്ള മുറം വീട്ടിലില്ല..വിവാദമായ ആ കൊടിമരം..എന്റെ വീടിന്റെ ...അടുത്താണ്...പിറ്റേന്ന്  വൈകുന്നേരം ...കാ‍ലിക്കാരൻ (കാലികച്ചവടക്കാരൻ)രാമേട്ടൻ...ആ കൊടിമരത്തിന്റെ ....കീഴിലായി എന്തോ  പരതി നടക്കുകയാണ്.....ഫ്യൂസായ ബൾബു  പോലെയുള്ള ...ആ കണ്ണു കൊണ്ട് ഇതെന്നാ തിരയാനാ...ഒന്നന്വേഷിക്കുക തന്നെ... എന്താ  രമേട്ടാ ഇവിടെ തിരയുന്നത്.....ആ നീയ്യോ....
എന്തോന്ന് പറയാനാണേ....എളയോള്  സരസൂന്റെ ഭാഗത്തിലുള്ള പറമ്പില്ലേ..അതിന്റെ ..കരം അടച്ച രസീത്  ..മിനിഞ്ഞാന്ന്  രാത്രി....വീണു പോയി........പന്ന്യൂര് ഒരു കാലിക്കച്ചവടം ഉണ്ടായിരുന്ന് അതും കഴിഞ്ഞു വരുന്ന വരവിൽ ഒന്നു മിനുങ്ങിയിരുന്നു....ഓട്ടോയിൽ   വന്ന് ഇവിടെ ഇറങ്ങി ..ഈ കൊടിമരം പിടിച്ചതോർമ്മയുണ്ട്....പിന്നെ രാവിലെ ...നോക്കുമ്പം ...കണ്ടത്തിലെ ചളിയിൽ കിടക്ക്ന്ന്  ഞാൻ .... പല്ലില്ലാത്ത മോണകാട്ടി...ഒരു ..ബളാ  ബളൻ ...ചിരി  പസ്സാക്കി...രാമേട്ടൻ..ഇന്ന് നോക്കുമ്പം കരടച്ച രസീത് കാണാനില്ല ...അതാ  ഈ തിരയുന്നേ....


                       അതുശരി.....അപ്പോ....വേൾഡ് ട്രേഡ് സെന്റർ തകർത്ത പുള്ളിയാണ് ഇവിടെ നിന്ന് 
മോണകാട്ടി...ബളാ  ബളൻ ചിരി പാസ്സാക്കുന്നത്....എന്റെ ശിവനേ.....പാവപ്പെട്ട..മൂന്നാലു നേതാക്കന്മാർ...പോതുയോഗത്തിനു കാശു കൊടുത്ത ..ചെത്തു തൊഴിലാളികൾ....സർവ്വേക്കലിനു ഉമ്മകൊടൂത്ത ചുരുളൻ മുടിയൻ....തല്ലു കൂടി..ചോരയൊലിപ്പിച്ച....അനുയായികൾ.... അവരുടെ കാര്യം തോം തോം തോം.... ..........ഇതാരോടൂം പറഞ്ഞേക്കരുതെന്ന് താക്കീത് ചെയ്ത് ..വീണ്ടൂം ആ പഴയ ചിരി ഒന്നു കൂടി പാസ്സാക്കി..രാമേട്ടൻ നടന്നു നീങ്ങുമ്പോൾ ..നേതാക്കളെ അറസ്റ്റു ചെയ്തതിലും കൊടി മരം നശിപ്പിച്ചതിലും പ്രതിഷേധിച്ച്..ഒരു പന്തം കൊളുത്തി പ്രകടനം....(നാ‍ലഞ്ചാളുകൾ ..ഞങ്ങടെ നാട്ടിൽ അത്രയേ..കോൺഗ്രസ്സു കാർ ഉണ്ടാകൂ...)അതുവഴി കടന്നു പോയി...കൂടാതെ ..ലോക്കൽ സിക്രട്ടറിയുടെ കോലവും ആ കൊടിമരത്തിനടുത്തു നിന്നു കത്തിച്ചു.  പാവം “ലോക്കൽ“ സെക്രട്ടറി.


*മട്ടല്...:- ഓലയുടെ മടൽ
*ശുളു....:-പൊട്ടാതെ പോയ പടക്കങ്ങൾ



16 അഭിപ്രായങ്ങൾ:

  1. രസായിട്ടുണ്ട്. ചില പ്രയോഗങ്ങള്‍ അസാധ്യം.. തുടരുക.

    മറുപടിഇല്ലാതാക്കൂ
  2. ആ കറുപ്പിലെ വെളുപ്പായിരുന്നു നല്ല തീം.
    :)

    മറുപടിഇല്ലാതാക്കൂ
  3. അതു ശരി അഭിജിത്തേ....എല്ലാവരും ...തെറി പറഞ്ഞിട്ടാണ് ഈ തീം ഇട്ടതു...ഇപ്പൊ ഇതിനും തെറിയോ........ എന്റീശ്വരാ..
    ഞാൻ എന്നാ ചെയ്യും.

    മറുപടിഇല്ലാതാക്കൂ
  4. നന്നായിട്ടുണ്ട്...

    ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  5. ഒരു തല്ലുണ്ടായീന്നു വച്ചിട്ടു്, കരിങ്കൊടി പ്രകടനം, കവലപ്രസംഗം, പന്തം കൊളുത്തി ജാഥ ഇതില്‍ കൂടുതലൊക്കെ ചെയ്യാന്‍ പറ്റ്വോ, നല്ല കാര്യം! :)

    മറുപടിഇല്ലാതാക്കൂ
  6. തല്ലിന്റെ ഓരോ വഴികളെ ....എല്ലാം കഴിഞ്ഞിട്ടുള്ള പന്തം കൊളുത്തി പ്രകടനം അത് പെറ്റതള്ള കണ്ട സഹിക്കില്ല

    മറുപടിഇല്ലാതാക്കൂ
  7. വളരെ നന്നായിട്ടുണ്ട് നന്ദ...
    നർമ്മം തുടരുക...
    ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  8. പോതുയോഗത്തിനു കാശു കൊടുത്ത ..ചെത്തു തൊഴിലാളികൾ....സർവ്വേക്കലിനു ഉമ്മകൊടൂത്ത ചുരുളൻ മുടിയൻ....തല്ലു കൂടി..ചോരയൊലിപ്പിച്ച....അനുയായികൾ.... അവരുടെ കാര്യം തോം തോം തോം....

    ഹ ഹ ഹ... നന്നായിട്ടുണ്ട്...

    അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കൂ നന്ദാ...

    മറുപടിഇല്ലാതാക്കൂ
  9. രസികന്‍ കഥ...നന്നായി മാഷേ..ഇനിയും എഴുതൂ

    മറുപടിഇല്ലാതാക്കൂ
  10. ഹ ഹ നന്ദ ..അടിപൊളി..അടിക്കഥ...പോരട്ടെ പോരട്ടെ കഥകള്‍

    മറുപടിഇല്ലാതാക്കൂ
  11. എന്നിട്ടോ...കവലയിൽ കള്ളുഷാപ്പിൽ വൈകിട്ട് റീച്ചാർജ്ജ് ചെയ്യാൻ വന്ന .സിം കാർഡ് ബ്ലോക്കാവാറായ നാലഞ്ചു കിളവന്മ്മാരുടെ മുന്നിൽ ഘോര ഘോരം പ്രസംഗിച്ചു..

    കൊട് കൈ ...ഈ ഉപമ "ക്ഷ" ബോധിച്ചു ട്ടോ ...നല്ല ശൈലി ......തുടരുക


    SAVE mullaperiyaar....
    SAVE lifes of morethan 40 lakhs of people .....
    SAVE kerala state....

    Dear TAMILS give us our LIFES
    And take WATER from us....
    WE will not survive...YOU can"t also survive...

    മറുപടിഇല്ലാതാക്കൂ
  12. മത്തി വാങ്ങാന്‍ പോയ അനുജന്‍ നന്ദയെ ഓടിച്ചിട്ട് തിരിച്ചടിച്ച കാര്യം സെന്‍സര്‍ ചെയ്തു പോസ്റ്റി അല്ലെ...

    അനുജനു ബ്ലോഗുണ്ടൊ... സംഭവത്തിന്റെ നിജസ്ഥിത് അറിയാനാ.. :)

    മറുപടിഇല്ലാതാക്കൂ
  13. മട്ടല് അങ്ങനെ ഒരു പദം ഞാൻ ആദ്യമായിട്ട് കേൾക്കുവാ.ചിലയിടത്ത് മടക്കല എന്നും മടലിന് പറയാറുണ്ട്

    മറുപടിഇല്ലാതാക്കൂ