ബുധനാഴ്‌ച, ഡിസംബർ 02, 2009
പീഡിത
ഒരു തൊട്ടാവാടി ചെടിപോലെ
കദനത്തിന്റെ മഞ്ഞു തുള്ളികൊണ്ട്
എന്റെ കുഞ്ഞിലകൾ വാടീയിരിക്കുന്നു
ഞാൻ പോലും അറിയാതെ
മൌനത്തിന്റെ വിരലടയാളം പതിഞ്ഞ
ജാലകങ്ങളിൽ വെളിച്ചം പോലും
പിണങ്ങിടുന്ന വേളയിൽ
ഇരുട്ടിനെ പ്രണയിച്ചവൾ
ഇടവഴികളെ പഴിച്ചച്ചമ്മ
ആ ഇരുട്ടിൽ കുരുട്ടു ബാധിച്ച്
പുറത്തിറങ്ങാതെ അച്ഛനും അമ്മയും
മുഖം മറച്ചനുജനും
പൂ“മുഖ“ത്തൊരു നിലവിളക്ക്
എരിയാതെ ..എപ്പോഴോ
വച്ചതാണ്...ദൈവങ്ങളെ.
നിങ്ങളും കണ്ണടച്ചല്ലോ..?
കരിച്ചട്ടികൾ കനലില്ലാതെ വെളുത്തു
പുകയില്ലാതെ .വാനവും
വിശപ്പില്ലാത്ത ജന്മ്മങ്ങളായ്
ഊരാക്കുടുക്കിൽ പിടയുമ്പോൾ
കീറിപ്പറിച്ചൊരെൻ കുപ്പായത്തിന്റെ
ചിതറിപ്പോയ ഇഴകൾ . ജീവിതം
മോഹം .പ്രതീക്ഷകൾ
അച്ഛൻ ഒരു സാരിത്തലപ്പു കീറി
അതിലൊടുങ്ങി.
കീറിപ്പറിച്ചൊരെൻ കുപ്പായത്തിന്റെ
ചിതറിപ്പോയ ഇഴകൾ.ജീവിതം.
മോഹം പ്രതീക്ഷകൾ
അമ്മയും നെഞ്ചുകീറി ഒടുങ്ങി
കരി മാരിയിലൊരു ഇഡിമിന്നൽ
വന്നെൻ മനമെരിച്ചു..മരിച്ചു
അനുജനും ..മാനഹാനിയാൽ
കൂടെ അച്ഛമ്മയും...പിന്നീട്
കടലിടുക്കിൽ ഒറ്റപ്പെട്ട കരിം പാറപോലെ
കാഴ്ച്ചക്കാർക്കു പ്രിയമായ് കണ്ണിനഴകായ്
തിരയിളക്കങ്ങളിൽ കുലുങ്ങാതെ
പ്രതികരിക്കാതെ പാറ പോലെ..
ചലനമറ്റ്........പീഡിത
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
കടലിടുക്കിൽ ഒറ്റപ്പെട്ട കരിം പാറപോലെ
മറുപടിഇല്ലാതാക്കൂകാഴ്ച്ചക്കാർക്കു പ്രിയമായ് കണ്ണിനഴകായ്
തിരയിളക്കങ്ങളിൽ കുലുങ്ങാതെ
പ്രതികരിക്കാതെ പാറ പോലെ..
ചലനമറ്റ്........പീഡിത
നന്നായി...:)
നല്ല ആശയം..പക്ഷെ അക്ഷര തെറ്റുകള്‍ ഒഴിവാക്കുക...
മറുപടിഇല്ലാതാക്കൂആശംസകള്
കടലിടുക്കിൽ ഒറ്റപ്പെട്ട കരിം പാറ??? എന്തൂട്ടിഷ്ടായിത്??
മറുപടിഇല്ലാതാക്കൂനുമ്മക്കത്ര ആധുനികാവബോധമേ ഉള്ളൂന്ന് കൂട്ടിക്കോ..!!
പൂ“മുഖ“ത്തൊരു നിലവിളക്ക്
മറുപടിഇല്ലാതാക്കൂഎരിയാതെ ..എപ്പോഴോ
വച്ചതാണ്...ദൈവങ്ങളെ.
നിങ്ങളും കണ്ണടച്ചല്ലോ..?
അതെ, അക്ഷരതെറ്റുകള്‍ വായനാ സുഖം കുറയ്ക്കുന്നുണ്ട് ട്ടോ
മറുപടിഇല്ലാതാക്കൂellaavarkkum ente nandhi ..iniyum ningalude prothsahanangal undavum ennu viswasikkam
മറുപടിഇല്ലാതാക്കൂpinne ente lap top vistayayathu kondu chillaksharangal onnum varunnilaa athu mathramalla varamozhi yil type cheythu paste cheyyumbol chila aksharangal marippokunnu
ethu cheyyaan arenkilum enthenkilum vazhi paranji tharaneeeee
എഴുത്തുകള്‍ വളരട്ടെ കവിതകള്‍ കരുത്തുകള്‍ കാട്ടട്ടെ
മറുപടിഇല്ലാതാക്കൂഗൂഗിള് മലയാളം ട്രാന്‍സ് ലേട്ടരില്‍ മലയാളം സെലക്റ്റ് ചെയ്തു ടൈപ്പ് ചെയ്തിട്ടു ബ്ലോഗിലേയ്ക്ക് കോപ്പി പേസ്റ്റ് ചെയ്തു നോക്കു നന്ദ..
മറുപടിഇല്ലാതാക്കൂഇതാ ലിങ്ക് : http://www.google.com/transliterate/
അക്ഷരത്തെറ്റുകൾ വായനയുടെ ഒഴുക്കു മുറിയ്ക്കുന്നു നന്ദാ..
മറുപടിഇല്ലാതാക്കൂഎലാവർക്കും നന്ദി...അക്ഷര തെറ്റുകൾ പരമാവധി ശരിയാക്കാം
മറുപടിഇല്ലാതാക്കൂരഘുനാഥൻ ഞാൻ അതു ട്രൈ ചെയ്യുന്നുണ്ട് അടുത്ത പോസ്റ്റിൽ..വിവരം തന്നതിനു നന്ദി.