വെള്ളിയാഴ്‌ച, ഡിസംബർ 04, 2009
കൊടി മരത്തല്ല്
എന്റമ്മോ.......അതൊരു തല്ലു തന്നെ ആയിരുന്നു ...റോട്ടിലൂടെ ഓടിച്ചിട്ടടി....കയ്യാലയ്ക്ക് ചാരി വച്ചടി...പുഞ്ചക്കണ്ടത്തിലെ ചളിയിൽ വീണടി...ടെയ്‌ലർ ഷാജിയുടെ കടയിൽ മെ ഷിന്റെ മേലെ നിന്നടി...
തോണത്തോട്ടിലൂടെ അടി...അടിയുടെ പൊടി പൂരം.......പലരും ജട്ടിയുടെ നിറം കാട്ടി വിരട്ടിയാണു ..അടി .
കോളേജു വിട്ട് വരുന്ന വഴി....എന്താന്നറിയില്ല.... തല്ലു നടക്കുന്നു ...കാണുന്നോരെല്ലാം കിട്ടുന്നോരെ തല്ലുന്നു..ഇതെന്താപ്പാ വെള്ളരിക്കാ പട്ടണമോ.....ഒരു മിന്നായം പോലെ ഒരുത്തന്റെ ചെരുപ്പ്..എനിക്കൊരു ഷേക്ക് ഹാന്റ് തന്നിട്ടു പറന്നു പോയി .....കൊച്ചേ..ഇങ്ങോട്ട് മാറിനിന്നേ...
കള്ളുഷാപ്പിൽ കറിവിൽക്കുന്ന ചാക്കണ പപ്പേട്ടൻ പറഞ്ഞു.....എന്താ പപ്പേട്ടാ ..ഇത് ..ഇതൊന്നു പിടിച്ചു നിർത്താൻ ആണായ് പിറന്നവരാരും ഇല്ലേ ഇവിടെ .....(അതോ ഈ ഉണ്ണിയാർച്ചതന്നെ ഇറങ്ങണോ... ഇറങ്ങിയാൽ കാണാരുന്നു)...അരെങ്കിലും ഒന്ന് പോലീസിനെ വിളിക്ക്...ചുരുളൻ മുടിയുള്ള ഒരു വനെ പിടിച്ച് മറ്റൊരു വൻ സർവ്വേക്കല്ലിൽ ഇഡിക്കുന്നു ...ദൈവമേ...ഒരു കൊലപാതകം കാണായുള്ള ശേഷിയില്ലാത്തതിനാൽ...അധികനേരം അവിടെ നിന്നില്ല...വേഗം വീട്ടിലേക്കോടി....മത്തിവാങ്ങാൻ പോകാനിരുന്ന അനുജനെ ഞാൻ വിലക്കി അടിയാണെന്നു കേട്ടപ്പോൾ അയ്യട,,,ചെക്കന് അതു കണ്ടേ മതിയാവൂ....നീ അധികം പറയണ്ട...ഞാൻ പോകും ...അവന്റെ പത്തി ഉയർന്നു ...അത് ശരിയാകുമോ...കുടൂംബ നാഥയായ ഈ ഞാൻ പറയുന്നത് കേൾക്കാതെ ...ധിക്കരിക്കാനായൊ നീ....മുറ്റത്ത് ..അമ്മ കീറിയിട്ട ..മട്ടല്* കൊണ്ടൊന്നു കൊടുത്തു
ക...മ എന്ന് മൂന്നക്ഷരം ...മിണ്ടാതെ അവൻ ..ആകത്തേക്ക് കയറിപ്പോയി ...അങ്ങിനെ മത്തിവാങ്ങാൻ പോയവന്റെ പത്തിഞാൻ താഴ്ത്തി...എന്നോടു കളിച്ചാൽ അറിയാല്ലോ.....അവൻ അടങ്ങി നിൽക്കുന്നതു കണ്ട്..ഞാൻ പിന്നേം പിന്നേം ചൊറിഞ്ഞു കേറി...എന്റമ്മോ...ഗതികെട്ടവൻ കയ്യിൽ കിട്ടിയ ക്രിക്കറ്റ് സ്റ്റംബും എടുത്ത് ..എന്റെ നേർക്ക്...ബസ്റ്റോപ്പിൽ കണ്ട പല അടവും ...ഞാൻ പയറ്റിനോക്കി....നോ രക്ഷ.....എന്നാലും എന്നോടൂ കളിച്ചാൽ ഞാൻ വിടുമോ....രണ്ടും കല്പിച്ചു ഞാൻ ഓടി..ഒരാറേഴു പ്രാവശ്യം..വീട്ടിനു ചുറ്റും ശയന പ്രദക്ഷിണം വച്ച് ഞാൻ അവനെ കളിപ്പിച്ചു. ഒടുവിൽ അമ്മയെത്തിയാണ് മദ്ധ്യസ്ഥം പറഞ്ഞത്....ശൊ ഇതെന്താടാ...ഇന്ന് തല്ലിന്റെ
ദിവസമാണല്ലോ...റോട്ടിലിറങ്ങിയാൽ അവിടെ തല്ല് ....വീട്ടിൽ ഇറങ്ങിയാൽ അവിടേം തല്ല്.
റോഡിൽ നടന്ന തല്ലിനെ കുറിച്ച്...അമ്മയ്ക്കൊരുപന്ന്യാസം തയ്യാറാക്കിക്കൊടുത്തു.....നീ അറിഞ്ഞില്ലേ..ഇന്നലെ ആഗസ്ത് പതിനഞ്ചിനു കോണ്ഗ്രസ്സുകാർ ഉയർത്തിയ കൊടി ..മാർക്കിസ്റ്റു കാർ നശിപ്പിച്ചെത്രേ.........ശിവ ശിവ....വെറുതെ അല്ല ആ ടെയ്ലർ ഷാജിയുടെ കടയിൽ കയറി അടി നടക്കുന്നത്...ഇന്നലെ അവിടെ നിന്നും കൊടി തയ്ക്കുന്നത് ഞാൻ കണ്ടിരുന്നു....എന്നാലും ഒരു കൊടിയ്കൂ വേണ്ടി ഇത്രയും തല്ലണമോ..അമ്പത് രൂപാ മുടക്കിയാൽ നല്ല ഒന്നാന്തരം കൊടി വേണമെങ്കിൽ കിട്ടുമല്ലോ....അതിനിങ്ങനെ.. റോഡ് ഹോളീവുഡ് പടമാക്കണമോ..?
എന്തായാലും നല്ല തല്ലു നടന്നു...മാലപ്പടക്കം പൊട്ടിയേടത്ത് കുട്ടികൾ ..ശുളു.*..പടക്കം..തിരയുന്നതു പോലെ അടിയുടെ തലയും വാലും പെറുക്കിക്കൂട്ടാൻ പോലീസെത്തി..ലോക്കൽ...സെക്രട്ടറിയെയും മണ്ടലം ...പ്രസിഡന്റിനേയും ...മകര വിളക്കിനേയും ഒക്കെ പൊക്കി സന്നിധാനത്തേക്ക്(പോലീസ് സ്റ്റേഷൻ)കൊണ്ടൂ പോയി..എന്തു ചെയ്യാൻ അടി നടക്കുന്ന സമയത്ത് ..മണ്ടലം പ്രസിഡന്റ് ... പ്രിയ പത്നിക്ക് ..ഒരു കോണ്ട്രാക്ടറുടെ മോളുടെ കല്ല്യാണത്തിനുടുക്കാൻ ..6000 രൂപയുടെ സാരി മേടിക്കാൻ പോയതായിരുന്നു പോലും ..പോലീസ് കുത്തിനു പിടിച്ചപ്പൊ പറഞ്ഞതാണ്..എന്നാണു കേൾവി....ലോക്കൽ സെക്രട്ടറിയാക്കട്ടെ..മൂലക്കുരുവിന്റെ ഓപ്പറേഷനും കഴിഞ്ഞ്...വീട്ടിൽ റെസ്റ്റ് എടുക്കുന്ന സമയം ...
എന്തു ചെയ്യാം മൂലക്കുരുവിനേക്കാൾ വല്ല്യ കുരുവല്ലേ..നെഞ്ചത്തു കേറി...സിനിമാറ്റിക്ക് കളിക്കുന്നത്.
ഇതിലും ഭേതം ..ആ മൂലക്കുരു തന്നെയാണെന്നയാൾ ചിന്തിച്ചിട്ടുണ്ടാകാം.....എന്തായാലും സ്വതന്ത്ര ദിനത്തിൽ ഒരു കൊടി വരുത്തി വച്ച വിനയെ...
വൈകിട്ട് കവലയിൽ കരിംകൊടി പ്രകടനവും . പൊതുയോഗവും ..നടന്നു..കോൺഗ്രസ്സുകാരാകട്ടെ....പൊതുയോഗം നടത്താൻ കൊടുത്ത കാശെടുത്തു പുട്ടടിച്ചു....എല്ലാവീട്ടിലും കേറി ..സംഭവത്തിന്റെ നിജസ്ഥിതി ബോധിപ്പിച്ചു...(ബുദ്ധിമാന്മാർ)........മാർക്കിസ്റ്റു കാർ നാട്ടു കാരെയും ചെത്ത് തൊഴിലാളികളെയും ഞെക്കി പിഴിഞ്ഞു എങ്ങിനെയൊക്കെയോ...മൈക്ക് സെറ്റിനുള്ള കാശ് ഒപ്പിച്ചു..എന്നിട്ടോ...കവലയിൽ കള്ളുഷാപ്പിൽ വൈകിട്ട് റീച്ചാർജ്ജ് ചെയ്യാൻ വന്ന .സിം കാർഡ് ബ്ലോക്കാവാറായ നാലഞ്ചു കിളവന്മ്മാരുടെ മുന്നിൽ ഘോര ഘോരം പ്രസംഗിച്ചു..
പ്രിയ്യപ്പെട്ട സഖാക്കളെ....നമ്മുടെ നാടിന്റെ പ്രിയ്യങ്കരരായ....രണ്ടു സഖാക്കളെ ആണ് ഇന്ന് പോലീസ് കള്ളക്കേസിൽ കുടുക്കി അറസ്റ്റു ചെയ്തത്.നിങ്ങൾക്കറിയാമോ.നമ്മുടെ ലോക്കൽ സിക്രട്ടറി .പണ്ടു...കർഷകതൊഴിലാളി പെൻഷൻ കിട്ടാതിരുന്ന അദ്ദേഹത്തിന്റെ അച്ചനും അമ്മയ്ക്കും എത്രകഷ്ടപ്പെട്ടിട്ടാണെന്നോ...പെൻഷൻ വാങ്ങിക്കൊടുത്തത്...അതു മാത്രമോ....സമുഹ പച്ചക്കറി നട്ടപ്പോൾ വളരെ കഷ്ടപ്പെട്ട് അദ്ദേഹം (മൂലക്കുരു കാരണം ...അതൊരു കഷ്ടപ്പാടാണെന്ന്..വല്ല്യമ്മവൻ പറഞ്ഞു കേട്ടിട്ടൂണ്ട്.)വിളവെടുപ്പിനു വന്നു..ആദ്യം വിളവെടുത്ത അഞ്ചു ചൂരി കുമ്പളങ്ങ അദ്ദേഹം ഒറ്റയ്ക്കാണു ചുമന്ന് അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടു പോയത്...അസുഖം “മൂലം.“ ഒന്നനങ്ങാൻ പോലും വയ്യാതെ കിടക്കുന്ന നമ്മുടെ സഖാവിനെ യാണ്..കൊടിമരം നശിപ്പിച്ചെന്ന പേരിൽ അറസ്റ്റു ചെയ്തിരിക്കുന്നതു അതു മാത്രമോ..നമ്മുടെ ..ബ്രാഞ്ചു സിക്രട്ടറിയായ...സഖാവ്..കണാരനെയും പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നു ....എന്താണു കണാരൻ ചെയ്ത കുറ്റം...സംഭവം നടന്നു എന്നു പറയുന്ന ഇന്നലെ രാത്രി ..കണാരൻ ഈ നാട്ടിലേ..ഉണ്ടായിരുന്നില്ല..എന്നിട്ടും,,,ഇത് കരുതി കൂട്ടിയുള്ള ..ആക്രമണമാണ് ഇതിനെ എന്തു വിലകൊടുത്തും പാർട്ടി നേരിടും.....വാകീറി ഏരിയാ സെക്രട്ടറി പ്രസംഗിച്ചു.....അങ്ങിനെ നാടു മുഴുവൻ ഒരു ഐഡിയാ സ്റ്റാർ സിംഗറിനുള്ള വേദിയായി..മാറി..വാക്ക് പയറ്റുകളും ...തെറിയഭിഷേകങ്ങളും ..കവലയിൽ വഴിപാടു പോലെ..കഴിക്കാൻ തുടങ്ങി....മത്തി കൂട്ടാതെ ..അച്ചമ്മയ്ക്കു വിറയൽ തുടങ്ങി...അനിയൻ കുട്ടനെ പറഞ്ഞയക്കാൻ മനസ്സു വന്നില്ല വളരുന്ന പ്രായമല്ലെ..അവിടെ വിളിക്കുന്ന വല്ല തെറിയും അവൻ യു എസ് ബി യിൽ കേറ്റി കൊണ്ടൂവന്നാലോ.......അതൊന്നും തടുക്കാനുള്ള മുറം വീട്ടിലില്ല..വിവാദമായ ആ കൊടിമരം..എന്റെ വീടിന്റെ ...അടുത്താണ്...പിറ്റേന്ന് വൈകുന്നേരം ...കാലിക്കാരൻ (കാലികച്ചവടക്കാരൻ)രാമേട്ടൻ...ആ കൊടിമരത്തിന്റെ ....കീഴിലായി എന്തോ പരതി നടക്കുകയാണ്.....ഫ്യൂസായ ബൾബു പോലെയുള്ള ...ആ കണ്ണു കൊണ്ട് ഇതെന്നാ തിരയാനാ...ഒന്നന്വേഷിക്കുക തന്നെ... എന്താ രമേട്ടാ ഇവിടെ തിരയുന്നത്.....ആ നീയ്യോ....
എന്തോന്ന് പറയാനാണേ....എളയോള് സരസൂന്റെ ഭാഗത്തിലുള്ള പറമ്പില്ലേ..അതിന്റെ ..കരം അടച്ച രസീത് ..മിനിഞ്ഞാന്ന് രാത്രി....വീണു പോയി........പന്ന്യൂര് ഒരു കാലിക്കച്ചവടം ഉണ്ടായിരുന്ന് അതും കഴിഞ്ഞു വരുന്ന വരവിൽ ഒന്നു മിനുങ്ങിയിരുന്നു....ഓട്ടോയിൽ വന്ന് ഇവിടെ ഇറങ്ങി ..ഈ കൊടിമരം പിടിച്ചതോർമ്മയുണ്ട്....പിന്നെ രാവിലെ ...നോക്കുമ്പം ...കണ്ടത്തിലെ ചളിയിൽ കിടക്ക്ന്ന് ഞാൻ .... പല്ലില്ലാത്ത മോണകാട്ടി...ഒരു ..ബളാ ബളൻ ...ചിരി പസ്സാക്കി...രാമേട്ടൻ..ഇന്ന് നോക്കുമ്പം കരടച്ച രസീത് കാണാനില്ല ...അതാ ഈ തിരയുന്നേ....
അതുശരി.....അപ്പോ....വേൾഡ് ട്രേഡ് സെന്റർ തകർത്ത പുള്ളിയാണ് ഇവിടെ നിന്ന്
മോണകാട്ടി...ബളാ ബളൻ ചിരി പാസ്സാക്കുന്നത്....എന്റെ ശിവനേ.....പാവപ്പെട്ട..മൂന്നാലു നേതാക്കന്മാർ...പോതുയോഗത്തിനു കാശു കൊടുത്ത ..ചെത്തു തൊഴിലാളികൾ....സർവ്വേക്കലിനു ഉമ്മകൊടൂത്ത ചുരുളൻ മുടിയൻ....തല്ലു കൂടി..ചോരയൊലിപ്പിച്ച....അനുയായികൾ.... അവരുടെ കാര്യം തോം തോം തോം.... ..........ഇതാരോടൂം പറഞ്ഞേക്കരുതെന്ന് താക്കീത് ചെയ്ത് ..വീണ്ടൂം ആ പഴയ ചിരി ഒന്നു കൂടി പാസ്സാക്കി..രാമേട്ടൻ നടന്നു നീങ്ങുമ്പോൾ ..നേതാക്കളെ അറസ്റ്റു ചെയ്തതിലും കൊടി മരം നശിപ്പിച്ചതിലും പ്രതിഷേധിച്ച്..ഒരു പന്തം കൊളുത്തി പ്രകടനം....(നാലഞ്ചാളുകൾ ..ഞങ്ങടെ നാട്ടിൽ അത്രയേ..കോൺഗ്രസ്സു കാർ ഉണ്ടാകൂ...)അതുവഴി കടന്നു പോയി...കൂടാതെ ..ലോക്കൽ സിക്രട്ടറിയുടെ കോലവും ആ കൊടിമരത്തിനടുത്തു നിന്നു കത്തിച്ചു. പാവം “ലോക്കൽ“ സെക്രട്ടറി.
*മട്ടല്...:- ഓലയുടെ മടൽ
*ശുളു....:-പൊട്ടാതെ പോയ പടക്കങ്ങൾ
ബുധനാഴ്‌ച, ഡിസംബർ 02, 2009
മസാലക്കറി
എന്റമ്മോ...ഇപ്പൊ ബ്ലോഗ്ഗെഴുത്തു തന്നെ നിന്നേനെ....സ്വാമിയേ..ശരണമയ്യപ്പാ...നീ രക്ഷിച്ചു...മാനം പോയെങ്കിലും വീണ്ടും ബ്ലോഗ് എഴുതാൻ അമ്മ സമ്മതിച്ചല്ലോ....
എന്നെ സ്നേഹിക്കുന്ന ബ്ലോഗ്ഗർമ്മാരുടെ പ്രാർത്ഥനയായിരിക്കാം...
ഇന്നലെ കോളേജ് കഴിഞ്ഞ് ബസ്സിൽ കേറീയപ്പൊ മുതൽ ..എന്റെ പൊട്ടാക്കുടുക്ക
മാത്രമായിരുന്നു മനസ്സ്സിൽ....എത്ര കമന്റുകൾ വന്നിട്ടുണ്ടാകും ...ഓണത്തിനു പട്ടുപാവാട അടിക്കാൻ കൊടുത്തു കാത്തിരിക്കുന്ന ഒരു നാലാം ക്ലാസ്സു കാരിയുടെ
അകാംഷയായിരുന്നു മനസ്സിൽമുഴുവൻ...കണ്ടക്ടർ വന്നു ചുമലിൽ പിടിച്ചപ്പോഴാണ് ഞാൻ
ബോധവതിയായത്... ഓ ഞാൻ ബസ്സിലാണല്ലോ.. “ ദൈവമേ....എന്റെ ശത്രുക്കളിൽ ഒരാൾ
എന്റെ ചുമലിൽ പിടിച്ചിരിക്കുന്നു ...ക്ഷിപ്രകോപിയായ ദുർവ്വാസാവുപോലും പേടിക്കുന്ന
എന്റെ കോപം ..എന്തോ ആ സമയത്ത്..അവിടെ ചാണോക്കുണ്ടിൽ വീണ പഴം ചക്ക പോലെ ഉടഞ്ഞുപോയി...കണ്ടക്ടർ വർഗ്ഗത്തിൽ ആരോ ചെയ്ത പുണ്ണ്യം...."ഒരു പഴയങ്ങാടി".ഞാൻ ടിക്കറ്റെടൂത്തു.
അവസരം മുതലെടുത്തതിന്റെ സന്തോഷത്തിൽ അവൻ എനിക്കു രണ്ടു ടിക്കറ്റ് തന്നു..
അതു വീണ്ടും ഒരു കെണിയാണെന്നെനിക്കു തോന്നി...ഞാൻ അതു അപ്പൊത്തന്നെ..
പുറത്തേക്കെറിഞ്ഞു..ഞാൻ പ്രതീക്ഷിച്ചതു പോലെ തന്നെ..അവൻ വീണ്ടും എന്റെ അടുത്തു വന്നു..രണ്ടാമത്തെ ടിക്കറ്റ് തീരിച്ചു ചോദിക്കാൻ..നമ്മളാരാ,,,മോൾ ..കാള വാലു പൊക്കുമ്പൊഴേ അറിയില്ലേ...ഒലിപ്പിക്കാനാണെന്ന്...“ഓ അതു ഞാൻ പുറത്തെക്കു കളഞ്ഞു” വെളിച്ചെണ്ണയിലിട്ട പപ്പടം പോലെ..അവന്റെ മോന്ത പൊന്തിവരുന്നത് ഞാൻ
കാണുന്നുണ്ടായിരുന്നു..ടിക്കറ്റ് കാശ് എങ്ങിനെ കണക്കിലെഴുതും എന്നാലോചിച്ചപ്പോൾ ആരോ ഈർക്കിൽ കൊണ്ടാ പപ്പടം കുത്തി പൊട്ടിച്ചു...(ഇന്നലെ പെരുന്നാളിന്റെ അവദിയായതു കാരണം സ്പെഷ്യൽ ക്ലാസ്സ് ആയിരുന്നു അതിനാൽ പാസ്സെടുക്കില്ല.പിന്നെ ഏതു പെണ്ണിനോടു പാസ്സു ചോദിച്ചില്ലെങ്കിലും ഈ കണ്ടക്ടർ വിഭാഗം എന്നോടു പാസ്സു ചൊദിക്കും അതവരുടെ അസ്സോസ്സിയേഷന്റെ തീരുമാനമാണോ..അതോ എന്റെ സ്വഭാവം അത്ര സോഫ്റ്റായതു കൊണ്ടോ എന്നറിയില്ല.)5.50 അവനു പോയിക്കിട്ടി. അല്ലേൽ വേറെ എതെങ്കിലും ആളുകൾക്ക് ടിക്കറ്റ് കൊടുക്കാതെ അഡ്ജസ്റ്റ് ചെയ്യുമായിരിക്കും ..പോട്ടെ...കമന്റു നോക്കാനുള്ള തിടുക്കത്തിൽ ഞാൻ അതൊന്നും ഓർമ്മിച്ചില്ല... ആ ദിവസം പണ്ടാരടങ്ങാൻ ബസ്സിനു വേഗതയും ഇല്ലായിരുന്നു ഒരു നിമിഷം .പിന്നിൽ .പി വി ടി... പിന്നിൽ വന്നെങ്കിൽ എന്നു ഞാൻ ആശിച്ചു...(പി വി ടി യും നസീറയും തമ്മിൽ എന്നും ഓട്ടമത്സരമാണ്.) ..ഒടുക്കം തുഴഞ്ഞു തുഴഞ്ഞ് വീട്ടിലീത്തി...ബാഗും കുടയും ..കട്ടിലിലെക്ക് വലിച്ചെറിഞ്ഞ്..സിസ്റ്റം ഓൺചെയ്തു...എവിടെ...നെറ്റാണേങ്കിൽ ഒടുക്കത്തെ സ്ലോമോഷൺ കളിക്കുകയാണ്....ഓ..തൊടങ്ങിയാ അതിന്റെ മോളിൽ കേറിയിരിക്കാൻ ..(പുതിയ തലമുറയുടെ സുഖ സൌകര്യങ്ങളീൽ പഴയ തലമുറയുടെ ഒരു അസൂയ കണ്ടോ അമ്മ.തുടങ്ങി.)......ഇതു ഞാനെപ്പോഴാ തല്ലിപ്പൊളിക്കുക എന്നു പറയാൻ വയ്യ ..അമ്മ പിന്നെം മുരണ്ടു......നാശം...ഈ നെറ്റൊന്നു വന്നെങ്കിൽ ...ആ ദേഷ്യം കൂടി ചേർത്ത്..ഞാൻ അമ്മയ്ക്കു കൊടൂത്തു..“എന്റെമ്മെ പിന്നെ ഞാൻ എന്താ വേണ്ടെ“.. അതിരാവിലെ എഴുന്നേറ്റപ്പോൾ ..കാലിന്റെ പെരുവിരലു കല്ലേൽ തട്ടിയാലുണ്ടാകുന്ന ദേഷ്യത്തോടെ എന്റെ വാക്കുകൾ പുറത്തു വന്നു ....ആ വാക്കുകൾ. അങ്ങ് അമേരിക്കയിൽ ഇന്റർ നെറ്റ് സെർവ്വറിൽ വരെ എത്തി. അതുകൊണ്ടായിരിക്കാം ..ടീമിൽ സെലക്ഷൻ കിട്ടിയ ശ്രീശാന്തിനെ പ്പോലെ ..ആക്രാന്തത്തോടെ .നെറ്റമ്മാവൻ ഓടി വന്നത് .. പോസ്റ്റിൽ കമന്റ് നോക്കി..
ഹവൂ..എട്ടെണ്ണം വന്നിട്ടുണ്ട്...കുഴപ്പമില്ല ഒരു തുടക്കക്കാരിക്കു കിട്ടാവുന്നതിൽ കൂടുതൽ ഉണ്ടെന്നു തോന്നി..
എന്റെ നന്ദൂ....നീ ഒന്നതീന്ന് എഴുന്നേറ്റേ...ആ ചെമ്മീൻ ഒന്ന് ചൂളികളഞ്ഞേ.....അമ്മ വീണ്ടും കലക്കാൻ തന്നെ തീരുമാനം....ഇന്റർ നെറ്റിന്റെ ഉപയോഗം എങ്കിൽ അമ്മയ്ക്കുകൂടി കാണിച്ചു കൊടുക്കുക തന്നെ ..മെല്ലെ അമ്മയുടെ അടുത്തു പോയി
സോപ്പിടാൻ തുടങ്ങി..ആരാ അമ്മേ..ചെമ്മീൻ കൊണ്ടു വന്നേ...ആ.... മമ്മൂഞ്ഞിക്ക....
അതു ശരി ...ആ കാലമാടനാണല്ലേ.. ഈ പണി ചെയ്തത്... പണ്ട് 5 രൂപയ്ക്ക് മൂന്നു മത്തി തന്നതിനു ഞാനുമായി ഒന്നുടക്കിയതാണ് അതിൽ പിന്നെ ..കുറേക്കാലത്തെക്ക് ഈ ഭാഗത്തേക്ക് കണ്ടതേ ഇല്ലായിരുനു....അതിനു ശേഷം മീൻ കിട്ടാതെ വല്ലാതെ വിഷമിച്ചിരുന്നു...വീണ്ടും വരണേ...എന്ന്
ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു. പക്ഷേ...ഇതു പോലെ പുലിവാകുമെന്നാരെങ്കിലും കരുതിയോ..ഏതായലും ..ഇനി ഇവിടെ ..രാവിലെ മാത്രം മീൻ കൊണ്ടൂ വന്നാൽ മതിയെന്ന് മയത്തിൽ പറഞ്ഞൂ ബോധ്യപ്പെടൂത്തണം..(പിന്നേ...ഞാൻ പറയുന്ന പോലെ ഒക്കെ എനിക്ക് ചെയ്തു തരാൻ അയാൾ എന്റെ തന്തയല്ലേ...അമ്മ കേൾക്കെണ്ട)..അമ്മയൊന്നു വന്നേ...അമ്മയ്ക്ക് ഈ നെറ്റിന്റെ ഉപയോഗമൊന്നും അറീയാഞ്ഞിട്ടാ...ഒന്ന് വന്ന് നോക്കിയേ...
“ ടീ കയ്യേന്നു വിട് എനിക്കു നിന്റെ കൂടെ കളിക്കാൻ നേരമില്ല ചോറടുപ്പത്തുണ്ട്” അതെ നിനക്കിതൊന്നും ബാധകമല്ലല്ലോ..നാളെ..വല്ലോന്റെം കൂടെ പോകാൻ ഉള്ളതാ..അവനു വായിൽ
കൊള്ളാവുന്ന വല്ലതും വെച്ചു കൊടൂക്കണം എന്നുണ്ടെങ്കിൽ വല്ലോം ചെയ്തു പഠിച്ചോ...
അമ്മ വരാൻ ഭാവമില്ല ..അതു ശരി എന്നോടാ കളി ..അമ്മയുടെ അല്ലേ മോൾ. ഒരു വിധം പിടിച്ചു
വലിച്ച് അമ്മയെ ഞാൻ സിസ്റ്റത്തിന്റെ മുന്നിലിരുത്തി..എന്റമ്മേ..അമ്മയ്ക്കെന്താ വേണ്ടെ...
ചോറൂം കറിയും വെയ്ക്കാൻ ..പഠിക്കണം അത്രയല്ലേ വേണ്ടൂ..ഗൂഗിൾ സെർച്ച് ..എടുത്ത് റൈസ് എന്നടിച്ചു കൊടൂത്തു. ദാണ്ടെ കിടക്കുന്നു പുന്നെല്ലിന്റെ യും ഓർക്കയമയുടെയും ബസുമതിയുടെ യും നല്ല തുമ്പപ്പൂ പോലുള്ള ചോറുകൾ ...ഇനി അമ്മയ്ക്കു കറിയുണ്ടാക്കുന്നതെങ്ഹിനെയാണേന്നു കാണീച്ചു തരാം..യൂ ട്യൂബിൽ പാചക കലകളുടെ വീഡിയോസ് ഉണ്ടെന്ന് ശ്രുതി (ക്ലാസ്മേറ്റ്സ്)പറഞ്ഞതോർത്തു.... അമ്മയ്ക്ക് ഒരല്പം ഹരം കേറി എന്നു തോന്നുന്നു...അങ്ങിനെ ആണെങ്കിൽ മസാലക്കറി എങ്ങിനെ ഉണ്ടാക്കുന്നതെന്നു ഒന്നു നോക്കിയേ....ഹൊ ഞാൻ ധന്യ ആയി അങ്ങിനെ അമ്മയെ വീഴ്ത്തിയില്ലെ...ഞാൻ ആരാ മോൾ അല്ലെ. മസാലക്കറി കാണിച്ചു കൊടുക്കാനുള്ള തിറുക്കത്തിൽ മസാല വീഡിയോസ് എന്ന ലിങ്കിൽ ക്ലിക്കു ചെയ്തു....
**********************************************************
അയ്യേ.......................അമ്മ കണ്ണു പോത്തിയതു കൊണ്ട് ..കൂടുതൽ കണ്ടില്ല ...കൈ വിറച്ചിട്ടു പണ്ടാരം ഓഫ് ചെയ്യാനും പറ്റുന്നില്ല....ഇഡീവെട്ടിയവന്റെ തലയിൽ പാപു കട്ച്ചെന്ന പോലെ നെറ്റമ്മാവനപ്പോൾ എന്നെ നാറ്റിക്കാൻ എന്നോണം വീണ്ടും സ്ലോമോഷൻ കളിച്ചു..അമ്മ വീണ്ടും കണ്ണൂ തുറന്നപ്പോൾ ..വിണ്ടും കണ്ടു...”ഒന്നു മാറ്റ്ന്ന് ണ്ടാ നീ അതു. നിന്റെ നെറ്റിൽ കളി ഞാൻ ഇതോടെ നിർത്തിത്തരാം ..ഇതിനാണല്ലേ..നീ അച്ഛനെ മണിയടിച്ച് ഇതെല്ലാം വാങ്ങി വച്ചെ..ഇനി വിളിക്കുമ്പോൾ ഞാൻ പറയണ് ണ്ട്.. മനാരായി*............................
വെള്ളത്തിലിട്ട ഗ്യാസിന്റെ ഗുളിക പോലെ ഞാൻ അലിഞ്ഞില്ലാതായി ...ഒരു വാക്ക് ഉരിയാടാൻ പോലും കഴിഞ്ഞില്ല...എന്തു ചെയ്യാം ..വിധി ... എനിക്കിതു കിട്ടണം...ആരുടെ ശാപമാണെന്നറീയില്ല..എന്റെ കവിതകൾ വായിക്കുന്ന ബ്ലോഗർമ്മാരുടെതായിരിക്കുമോ..അതോ..ഞാൻ സ്നേഹിച്ച എന്റെ കൊച്ചു വർത്തമാനങ്ങളിൽ പുളകിതരായ കണ്ടക്ടർ വർഗ്ഗമോ., മീൻ കാരൻ മമ്മൂഞ്ഞിയോ.....അതോ ...ക്ലാസ്സ്മേറ്റ്സ് ശ്രുതിയോ...?...........ഓടി ചെന്ന് ചെമ്മീന്റെ ചൂളി കളഞ്ഞു...രാത്രി...ചോറുന്ന സമയത്ത് മെല്ലെ അമ്മയെ മയത്തിൽ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താമെന്നായി ..എന്തായാലും നെറ്റ് കണക്ഷൻ പോകുമെന്ന് അമ്മയുടെ മുഖം പറയുന്നുണ്ടായിരുന്നു.....അങ്ങിനെയാണ് ദൈവം എന്റെ വിളി കേട്ടത്..കുടുംബ ശ്രീയുടെ മീറ്റിങ്ങീനു പോയതിനാൽ അമ്മ ഇന്നലത്തെ പാരിജാതം കാണാൻ വിട്ടു പോയ കാര്യം ...ഞാൻ ഓർത്തത്. അപ്പൊഴായിരുന്നു .മെല്ലെ ഞാൻ സിസ്റ്റത്തിൽ പാരിജാതം എടുത്തു വച്ചു “ ആ പുഴയിലൊരു ഈ പുഴ തഴുകി “ പാട്ട് ഒഴുകി വന്നപ്പോൾ അമ്മയ്ക്കു പിടിച്ചിരിക്കാൻ പറ്റിയില്ല ..മെല്ലെ മെല്ലെ അമ്മ ഒരു കസേരയുമായി എന്റെ മുറിയിലേക്ക് വന്നിരുന്നു ... അങ്ങിനെ വീണ്ടും
എനിക്കമ്മയെ സിസ്റ്റത്തിനു മുന്നിൽ കിട്ടി...പാരിജാതം കഴിഞ്ഞ് ഐഡിയാസ്റ്റാർസിംഗറും കാട്ടി കൊടുത്തു ഞാൻ അമ്മയെ ചെറുതായി സന്തോഷിപ്പിച്ചു ...പിന്നെ ഏറെ പണീപ്പെട്ടാണ് ഞാൻ അമ്മയെ ബ്ലോഗിനെ പറ്റി പറഞ്ഞൂ മനസ്സിലാക്കിയത് ഒന്നു രണ്ടു കവിതകൾ ...മിനിചേച്ചിയുടെയും
അഭിജിത്തിന്റെയും കവിതകൾ വായിച്ചു കേൾപിച്ചു....അതിലമ്മ വീണു...എന്നു തോന്നുന്നു ..പിന്നെ അമ്മയ്ക്കു സിസ്റ്റം വിട്ടു കൊടുത്തു ..കഥകളും കവിതകളും ..ചെമ്മീൻ കറിപോലെ അമ്മയ്ക്കിഷ്ടപ്പെട്ടു...അത് തുടർന്നും എന്നെ ബ്ലോഗിൽ കാണുവാൻ ഉള്ള നിർഭാഗ്യം നിങ്ങൾക്കുണ്ടാക്കി........അതിൽ പിന്നെ ഇന്നേവരേ...യു ട്യൂബ് എന്ന ആ പണ്ടാരത്തിന്റെ ഞാൻ തൊട്ടിട്ടില്ല.
* മനോഹരമായി ..എന്നതിന്റെ ..ഒരു ഉൾനാടൻ കണ്ണൂർ പ്രയോഗം

പീഡിത
ഒരു തൊട്ടാവാടി ചെടിപോലെ
കദനത്തിന്റെ മഞ്ഞു തുള്ളികൊണ്ട്
എന്റെ കുഞ്ഞിലകൾ വാടീയിരിക്കുന്നു
ഞാൻ പോലും അറിയാതെ
മൌനത്തിന്റെ വിരലടയാളം പതിഞ്ഞ
ജാലകങ്ങളിൽ വെളിച്ചം പോലും
പിണങ്ങിടുന്ന വേളയിൽ
ഇരുട്ടിനെ പ്രണയിച്ചവൾ
ഇടവഴികളെ പഴിച്ചച്ചമ്മ
ആ ഇരുട്ടിൽ കുരുട്ടു ബാധിച്ച്
പുറത്തിറങ്ങാതെ അച്ഛനും അമ്മയും
മുഖം മറച്ചനുജനും
പൂ“മുഖ“ത്തൊരു നിലവിളക്ക്
എരിയാതെ ..എപ്പോഴോ
വച്ചതാണ്...ദൈവങ്ങളെ.
നിങ്ങളും കണ്ണടച്ചല്ലോ..?
കരിച്ചട്ടികൾ കനലില്ലാതെ വെളുത്തു
പുകയില്ലാതെ .വാനവും
വിശപ്പില്ലാത്ത ജന്മ്മങ്ങളായ്
ഊരാക്കുടുക്കിൽ പിടയുമ്പോൾ
കീറിപ്പറിച്ചൊരെൻ കുപ്പായത്തിന്റെ
ചിതറിപ്പോയ ഇഴകൾ . ജീവിതം
മോഹം .പ്രതീക്ഷകൾ
അച്ഛൻ ഒരു സാരിത്തലപ്പു കീറി
അതിലൊടുങ്ങി.
കീറിപ്പറിച്ചൊരെൻ കുപ്പായത്തിന്റെ
ചിതറിപ്പോയ ഇഴകൾ.ജീവിതം.
മോഹം പ്രതീക്ഷകൾ
അമ്മയും നെഞ്ചുകീറി ഒടുങ്ങി
കരി മാരിയിലൊരു ഇഡിമിന്നൽ
വന്നെൻ മനമെരിച്ചു..മരിച്ചു
അനുജനും ..മാനഹാനിയാൽ
കൂടെ അച്ഛമ്മയും...പിന്നീട്
കടലിടുക്കിൽ ഒറ്റപ്പെട്ട കരിം പാറപോലെ
കാഴ്ച്ചക്കാർക്കു പ്രിയമായ് കണ്ണിനഴകായ്
തിരയിളക്കങ്ങളിൽ കുലുങ്ങാതെ
പ്രതികരിക്കാതെ പാറ പോലെ..
ചലനമറ്റ്........പീഡിത
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)